play-sharp-fill

അഞ്ചലിലെ ആത്മഹത്യ: ഭർത്താവിൽ നിന്നുള്ള പീഡനമാണ് സർക്കാർ ജീവനക്കാരിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുബം:

  സ്വന്തം ലേഖകൻ കൊല്ലം: അഞ്ചലില്‍ സർക്കാർ ജീവനക്കാരിയുടെ മരണത്തില്‍ ഭർത്താവിനെതിരെ പരാതിയുമായി ബന്ധുക്കള്‍ : കൊല്ലം അഞ്ചല്‍ സ്വദേശിനി റീനാ ബീവി കഴിഞ്ഞ ദിവസം ആസിഡ് കുടിച്ച്‌ ജീവനൊടുക്കിയിരുന്നു. ഭർത്താവില്‍ നിന്നുള്ള പീഡനം സഹിക്കവയ്യാതെയാണ് യുവതി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇടമുളക്കല്‍ പെരുമണ്ണൂരിലെ വെറ്റിനറി സബ്‌സ് സെന്ററിലെ ഫീല്‍ഡ് അസിസ്റ്റന്റ് ആയിരുന്നു റീന ബീവി. റബറിന് ഉറ ഒഴിക്കുന്ന ആസിഡ് കുടിച്ചാണ് യുവതി ജീവനൊടുക്കിയത്. ഇവർക്ക് ആറ് മാസം മുമ്പ് സ്‌ട്രോക്ക് സംഭവിച്ചതിനെ തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോയിരുന്നു.

പങ്കാളി മറ്റൊരു ബന്ധത്തിലാണെന്ന് അറി‍ഞ്ഞപ്പോള്‍ രണ്ട് പേരെയും വെടി വെച്ച്‌ കൊല്ലണമെന്ന് തോന്നി ; ഇന്നും അതാണ് മാനസികാവസ്ഥ പക്ഷെ കൊല്ലാനുള്ള ദേഷ്യമാെന്നും ഇല്ല ; അവർക്കെന്തെങ്കിലും സംഭവിച്ചു എന്ന് കേട്ടാല്‍ ലോകത്തിലെ ഏറ്റവും സന്തോഷവതി ഞാനായിരിക്കും : ആര്യ

സ്വന്തം ലേഖകൻ ബിഗ് ബോസ് ഷോയ്ക്ക് ശേഷം ജീവിതത്തില്‍ നല്ലതും മോശവുമായ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ച വ്യക്തിയാണ് ആര്യ. കടുത്ത സൈബർ‌ ആക്രമണങ്ങള്‍ ഷോയ്ക്ക് ശേഷം ആര്യക്ക് നേരിടേണ്ടി വന്നു. ഇന്നും ഇത് തുടരുന്നുണ്ട്. ഷോയ്ക്ക് ശേഷം ആര്യക്ക് തന്റെ പ്രണയ ബന്ധവും നഷ്ടപ്പെട്ടു. പങ്കാളി തന്നെ ഉപേക്ഷിച്ചതിനെക്കുറിച്ചും മറ്റൊരു സ്ത്രീക്കൊപ്പം പോയതിനെക്കുറിച്ചും ആര്യ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ അന്നത്തെ തന്റെ മാനസികാവസ്ഥയെക്കുറിച്ച്‌ തുറന്ന് സംസാരിക്കുകയാണ് ആര്യ. ഇന്ന് ആലോചിക്കുമ്പോള്‍ പങ്കാളി തന്നെ ഒഴിവാക്കാൻ വേണ്ടി ബിഗ് ബോസിലേക്ക് അയച്ചാണോ എന്ന് സംശയമുണ്ടെന്ന് ആര്യ പറയുന്നു. […]

പകൽ ചൂട് കൂടും; തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ ഇന്നും പകൽ ചൂട് വർദ്ധിക്കും. പലയിടങ്ങളിലും 36°c മുതൽ 37 °c വരെ താപനില പ്രതീക്ഷിക്കാം. പുനലൂർ, കോട്ടയം, കണ്ണൂർ എന്നിവിടങ്ങളിൽ താപനില 37°c മുകളിൽ പോകാൻ സാധ്യത. കേരളത്തിൽ ഇന്ന് ചിലയിടങ്ങളിൽ നേരിയ തോതിൽ മഴ സാധ്യത. തെക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിൽ ചാറ്റൽ മഴയോ ഇടത്തരം മഴയോ ലഭിക്കാൻ സാധ്യത. ഉച്ചയ്ക്ക് ശേഷവും വൈകിട്ടും രാത്രിയുമാണ് മഴ സാധ്യത. ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ കിഴക്കൻ മേഖലകളിലാണ് മഴ സാധ്യത. ഇന്ന് കോട്ടയം ജില്ലയിലെ […]

ചരിത്രത്തിൽ ആദ്യമായി കർഷക തൊഴിലാളി പെൻഷൻ ഏർപ്പെടുത്തിയ ധനമന്ത്രിയാണ് കെഎം മാണിയെന്ന് അഡ്വ.കെ. അനിൽകുമാർ:

സ്വന്തം ലേഖകൻ കോട്ടയം : കെഎം മാണിക്ക് ഉണ്ടായിരുന്നത് ആർക്കും പകർത്താനാവാത്ത വൈഭവം ആയിരുന്നുവെന്ന് സി പി എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ അനിൽകുമാർ. കെഎം മാണി സ്മൃതി ദിനത്തിൻ്റെ ഭാഗമായി കേരള കോൺഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടമ്പലം ശാന്തി ഭവൻ അന്തേവാസികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . കർഷകത്തൊഴിലാളികൾക്ക് ചരിത്രത്തിലാദ്യമായി പെൻഷൻ ഏർപ്പെടുത്തിയ ധനമന്ത്രി ആയിരുന്നു കെഎം മാണി. അതിൻറെ ചൂടുപിടിച്ചാണ് കേരളം ക്ഷേമം പെൻഷനുകൾ പിന്തുടർന്നു വന്നത്. ഇത് കേരളത്തെ പട്ടിണി രഹിത […]

59 കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടി ; നഗ്നചിത്രം പകര്‍ത്തി തട്ടിയെടുത്തത് അഞ്ചുലക്ഷം രൂപ ; ദമ്പതികള്‍ ഉള്‍പ്പെടെ ഏഴ് പേർ പൊലീസ് പിടിയില്‍

സ്വന്തം ലേഖകൻ കാസര്‍കോട്: ഹണി ട്രാപ്പ് സംഘം കാസര്‍കോട് പിടിയില്‍. ദമ്പതികള്‍ ഉള്‍പ്പെടെ ഏഴുപേരാണ് അറസ്റ്റിലായത്. കാസര്‍കോട് മങ്ങാട് സ്വദേശിയായ 59 കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയ കേസിലാണ് അറസ്റ്റ്. അഞ്ചു ലക്ഷം രൂപയാണ് സംഘം 59 കാരനില്‍ നിന്നും തട്ടിയെടുത്തത്. കഴിഞ്ഞ മാസം 29 നാണ് സംഭവം നടന്നത്. വ്യവസായിയാണ് തട്ടിപ്പിന് ഇരയായത്. പരോപകാര മനോഭാവമുള്ളയാളാണ് തട്ടിപ്പു സംഘത്തിന്റെ കെണിയില്‍പ്പെട്ടത്. 28 വയസ്സുള്ള യുവതി, താന്‍ വിദ്യാര്‍ത്ഥിയാണെന്നും, തനിക്ക് ലാപ്‌ടോപ് വേണമെന്നും ആവശ്യപ്പെട്ടാണ് വ്യവസായിയെ ഫോണിലൂടെ ബന്ധപ്പെടുന്നത്. ഇതുപ്രകാരം ലാപ്‌ടോപ് വാങ്ങാനായി മംഗലൂരുവിലെത്തി. […]

മാമ്മൂട് ലൂര്‍ദ് മാതാ പള്ളിയില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും സംയുക്ത തിരുനാളിന് ഇന്ന് കൊടിയേറ്റ്

  മാമ്മൂട്: ലൂര്‍ദ് മാതാ പള്ളിയില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും സംയുക്ത തിരുനാളിന് ഇന്ന് കൊടിയേറും. ഇന്ന് വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന, കൊടിയേറ്റ്: വികാരി റവ.ഡോ. ജോണ്‍ വി. തടത്തില്‍. നാളെ മുതല്‍ ഏഴു വരെ രാവിലെ ആറിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. നാലിനു വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാള്‍. രാവിലെ 5.30നും, 7.30നും വിശുദ്ധ കുര്‍ബാന. 9.30ന് തിരുനാള്‍ കുര്‍ബാന: ഫാ. മാത്യു കുരിശുമൂട്ടില്‍. വൈകുന്നേരം നാലിനു വിശുദ്ധ കുര്‍ബാന: ഫാ. ജോസഫ് പൊന്നാറ്റില്‍. എട്ടിനു രാവിലെ ആറിന് […]

ചാഞ്ഞോടി സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാളിന് ഇന്ന് കൊടിയേറ്റ്

  ചാഞ്ഞോടി: സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാളിന് ഇന്ന് കൊടിയേറും. 11ന് പ്രധാന തിരുനാള്‍. ഇന്നു വൈകുന്നേരം 4.30ന് കൊടിയേറ്റ്: വികാരി ഫാ. തോമസ് വാഴപ്പറമ്ബില്‍, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, സന്ദേശം, ലദീഞ്ഞ്: ഫാ. ജോസഫ് കടപ്രാക്കുന്നില്‍. തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ ആറിനു വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം, മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ് എന്നിവയുണ്ടായിരിക്കും. ഫാ. ജോസുകുട്ടി നെടുംപറമ്ബില്‍, ഫാ. തോമസ് പ്ലാത്തോട്ടത്തില്‍, ഫാ. ലിജിന്‍ മൂഴയില്‍, ഫാ. ലിബിന്‍ പുത്തന്‍പറമ്ബില്‍, ഫാ. ബ്രിന്‍റോ മനയത്ത്, ഫാ. ജേക്കബ്കുട്ടി […]

കഞ്ഞിക്കുഴി, കളത്തിൽപ്പടി പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാതായിട്ട് 5മാസം: ഇനിയും കാത്തിരിക്കാൻ വയ്യെന്ന് നാട്ടുകാർ:

സ്വന്തം ലേഖകൻ കോട്ടയം: ശുദ്ധജലക്ഷാമം രൂക്ഷമായതോടെ സമരത്തിനൊരുങ്ങി നാട്ടുകാർ. വിജയപുരം പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കഞ്ഞിക്കുഴി പാലം, തങ്കപ്പൻമാടം, കളത്തിപ്പടി, പാറേപ്പറമ്പ്, കുന്നംപള്ളി, മധുരംചേരി, ചെറിയത്തില്‍ ലൈൻ എന്നിവിടങ്ങളിലാണു കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്.വേനല്‍ ക്കാലം തുടങ്ങിയപ്പൊഴെ പ്രദേശവാസികള്‍ കുടിവെള്ളം ലഭിക്കാതെ ദുരിതമനുഭവിക്കുകയാണ്. രണ്ടും മൂന്നും തവണ ലോറിവെള്ളം കൊണ്ടുവരേണ്ട സാഹചര്യമാണു നിലവില്‍. ജല അഥോറിറ്റി, ജല്‍ ജീവൻ പദ്ധതി എന്നിവയിലൂടെയാണു ഈ പ്രദേശങ്ങളില്‍ വെള്ളം ലഭിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ വർഷം സെപ്റ്റംബർ മുതല്‍ കുടിവെള്ളം മുടങ്ങി കിടക്കുകയാണ്. അധികാരികളെ അറിയിച്ചെങ്കിലും പൈപ്പ് പൊട്ടി, വാല്‍വ് തകരാർ, […]

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസ്: സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ പി ജി മനു കീഴടങ്ങി

സ്വന്തം ലേഖകൻ കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ അഭിഭാഷകനായ പിജി മനു പൊലീസിന് മുന്നില്‍ കീഴടങ്ങി. പുത്തന്‍കുരിശ് ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. സര്‍ക്കാര്‍ മുന്‍ പ്ലീഡറാണ് പിജി മനു. പിജി മനു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. പത്തു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങാന്‍ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഒരു കേസില്‍ നിയമസഹായം ചോദിച്ചെത്തിയ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. വക്കീല്‍ ഓഫീസില്‍ വെച്ചും പിന്നീട് യുവതിയുടെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തതായി പരാതിയില്‍ […]

കൈപ്പുഴ പള്ളിയില്‍ തിരുനാള്‍; ഇന്ന് വൈകുന്നേരം വികാരി ഫാ. സാബു മാലിത്തുരുത്തില്‍ കൊടിയേറ്റും

കൈപ്പുഴ: സെന്‍റ് ജോർജ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ കർമലമാതാവിന്‍റെ ദർശനത്തിരുനാളിനും വിശുദ്ധ സെബാസ്ത്യാനോസ് സഹദായുടെ തിരുനാളിനും ഇന്നു കൊടിയേറും. നാലിനു തിരുനാള്‍ സമാപിക്കും. ഇന്നു വൈകുന്നേരം അഞ്ചിന് വികാരി ഫാ. സാബു മാലിത്തുരുത്തില്‍ കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന, രാത്രി ഏഴിന് കലാസന്ധ്യ, സ്നേഹവിരുന്ന്. നാളെ വൈകുന്നേരം 5.30ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം. രണ്ടിനു രാവിലെ 6.45ന് വിശുദ്ധ കുർബാന: ഫാ. ജിനു കാവില്‍. 6.30ന് പ്രദക്ഷിണം. 8.45ന് പ്രദക്ഷിണം പള്ളിയിലേക്ക്. രാത്രി ഒൻപതിന് മേള വിസ്മയം. മൂന്നിന് വൈകുന്നേരം 6.30ന് […]