video
play-sharp-fill

ജോലിക്കെത്തിയ നിഫിത സുഖമില്ലാത്ത കാരണത്താല്‍ നേരത്തെ പോയി; വീട്ടില്‍ എത്തേണ്ട സമയത്തും എത്താതിരുന്നതിനാല്‍ നടത്തിയ അന്വേഷണം; ഫയര്‍ സ്റ്റേഷൻ ജീവനക്കാരിയെ കണ്ടെത്തിയത് കുളത്തിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു പൊലീസ്

സ്വന്തം ലേഖകൻ തൃശൂര്‍: യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട ഫയര്‍സ്റ്റേഷന്‍ ജീവനക്കാരി എറിയാട് സ്വദേശി മണ്ണാഞ്ചേരി വീട്ടില്‍ അലിയുടെ മകള്‍ നിഫിത (29) യെയാണ് മരണപ്പെട്ടത്. ഫയര്‍ സ്റ്റേഷന് സമീപത്ത് തന്നെയുള്ള ഡിസ്മാസ് റോഡരികിലെ കുളത്തിലാണ് യുവതിയെ മരിച്ച നിലയില്‍ […]

ഷാജൻ സ്‌കറിയ ഇഡിക്ക്‌ മുന്നിൽ ഹാജരായില്ല: ഒളിവിലെന്ന് സൂചന; വീണ്ടും നോട്ടീസ്‌ അയക്കാനൊരുങ്ങി അധികൃതർ

സ്വന്തം ലേഖകൻ കൊച്ചി: ഓൺലൈൻ ചാനൽ മറുനാടൻ മലയാളി മേധാവി ഷാജൻ സ്‌കറിയ വ്യാഴാഴ്‌‌ച എൻഫോഴ്‌‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്‌ (ഇഡി) മുന്നിൽ ഹാജരായില്ല. വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടപ്രകാരം (ഫെമ) കൊച്ചി ഇഡി ഓഫീസിൽ ഹാജരാകാൻ ഷാജൻ സ്‌‌കറിയയ്‌‌‌ക്ക്‌ നോട്ടീസ്‌ അയച്ചത്‌. ഒളിവിലാണെന്ന് […]

വിഭാഗീയത മുതല്‍ തെരഞ്ഞെടുപ്പ് വരെ ചര്‍ച്ചാ വിഷയം: സിപിഎം നേതൃയോഗങ്ങള്‍ ഇന്ന് മുതല്‍; മന്ത്രിസഭയില്‍ അഴിച്ചുപണിക്കുള്ള ചര്‍ച്ചകളുമുണ്ടാകുമെന്ന് അഭ്യൂഹം

സ്വന്തം ലേഖിക തിരുവനന്തപുരം: വിഭാഗീയതക്ക് എതിരായ നടപടികള്‍ മുതല്‍ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങള്‍ വരെ ചര്‍ച്ച ചെയ്യാൻ സിപിഎം നേതൃയോഗങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. തെറ്റുതിരുത്തല്‍ നയരേഖയിലുറച്ചുള്ള അച്ചടക്ക നടപടികള്‍ ഗുണം ചെയ്തിട്ടുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മന്ത്രിസഭയില്‍ അഴിച്ചുപണിക്കുള്ള ചര്‍ച്ചകളുമുണ്ടാകുമെന്ന അഭ്യൂഹങ്ങളുമുണ്ട്. […]

കോട്ടയം കറുകച്ചാലിൽ അനധികൃത മദ്യവും ചീട്ടുകളി സംഘത്തെയും പിടികൂടി; ഓട്ടോറിക്ഷയിൽ സൂക്ഷിച്ച 2.5 ലിറ്റർ വിദേശ മദ്യവും പിടിച്ചെടുത്തു

സ്വന്തം ലേഖിക കോട്ടയം: കറുകച്ചാലിൽ അനധികൃത മദ്യവും ചീട്ടുകളി സംഘത്തെയും പിടികൂടി. സംസ്ഥാനത്ത് പുതിയതായി രൂപീകരിച്ച ആന്റി നർക്കോട്ടിക് സെല്ലിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചീട്ടുകളി സംഘത്തെയും അനധികൃത മദ്യവും […]

മദ്യലഹരിയില്‍ മൊബൈല്‍ ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; പൊലീസിനെയും ഫയർഫോഴ്സിനെയും പരിഭ്രാന്തിയിലാക്കിയത് മണിക്കൂറോളം; ഒടുവിൽ സംഭവിച്ചത്…..!

സ്വന്തം ലേഖിക കാസര്‍കോട്: മദ്യലഹരിയില്‍ മൊബൈല്‍ ഫോണ്‍ ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. തിരുവനന്തപുരം സ്വദേശി ഉണ്ണി എന്ന സജിൻ ലാലാണ് ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. മണിക്കൂറോളം നാട്ടുകാരെ ഇയാള്‍ പരിഭ്രാന്തിയിലാക്കി. കാസര്‍കോട്ട് പഴയ ബസ് […]

നിഖിലിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച്‌ നല്‍കിയ ഓറിയോണ്‍ ഏജന്‍സി ഉടമ പിടിയില്‍; നിർമ്മിച്ചത് ബി.കോം ഡിഗ്രി ഉള്‍പ്പെടെ അഞ്ച് വ്യാജരേഖകള്‍

സ്വന്തം ലേഖിക ആലപ്പുഴ: എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച കൊച്ചിയിലെ ഓറിയോണ്‍ ഏജൻസി ഉടമ പിടിയില്‍. പാലാരിവട്ടത്തെ ‘ഓറിയോണ്‍ എഡ്യു വിങ്ങ് ‘ സ്ഥാപനത്തിന്റെ ഉടമ സജു എസ് ശശിധരനെ രാത്രിയാണ് അന്വേഷണസംഘം പിടികൂടിയത്. […]

തെരുവുനായ ആക്രമണം: കോട്ടയം ജില്ലയിൽ അഞ്ച് ഹോട്സ്പോട്ടുകള്‍ കണ്ടെത്തി; ഏറ്റവും കൂടുതൽ തെരുവുനായ ആക്രമണമുണ്ടായത് ചങ്ങനാശേരിയിൽ

സ്വന്തം ലേഖിക കോട്ടയം: തെരുവുനായ ആക്രമണത്തിന്റെ അടിസ്ഥാനത്തില്‍ ആക്രമണസാധ്യതയേറെയുള്ള 5 ഹോട്സ്പോട്ടുകള്‍ ജില്ലയില്‍ കണ്ടെത്തി. 2022 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള തെരുവുനായ ആക്രമണങ്ങളുടെ കണക്കെടുത്താണ് ഹോട്സ്പോട്ടുകള്‍ കണ്ടെത്തിയത്. ഒരു മാസം പത്തോ അതിലധികം നായയുടെ കടിയുണ്ടായ സ്ഥലങ്ങളെയാണു മൃഗസംരക്ഷണ വകുപ്പ് […]

ഗതാഗത നിയമലംഘകരെ സൂക്ഷിക്കുക!!! എ.ഐ ക്യാമറയ്‌ക്ക് പിന്നാലെ നിയമലംഘകരെ പറന്ന് പിടിക്കാൻ’ പോലീസ്; തലസ്ഥാനത്ത് ഡ്രോൺ ഫോറൻസിക് യൂണിറ്റിന് തുടക്കം ; സീബ്രാ ക്രോസിംഗിൽ വാഹനം നിർത്തുന്നവർക്കും, ചുവന്ന ലൈറ്റ് ചാടി പോകുന്നവർക്കും, ബൈക്ക് അഭ്യാസികൾക്കും മുൻ​ഗണന; പിടി വീണാൽ പിഴ ഉറപ്പാ

സ്വന്തം ലേഖകൻ തിരുവനന്തപുരം; എ.ഐ ക്യാമറയ്‌ക്ക് പിന്നാലെ ഗതാഗത നിയമലംഘകരെ ‘പറന്ന്’പിടികൂടാൻ ഡ്രോണുമായി പോലീസ്.ആദ്യഘട്ടത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവരെ ആയിരിക്കും ഡ്രോൺ മുഖാന്തരം നിരീക്ഷണം നടത്തുന്നത്. കേരള പോലീസിന്റെ ഡ്രോൺ ഫോറൻസിക് യൂണിറ്റിന്റെ ഭാഗമായ പോലീസ് ഡ്രോണിന്റെ ആദ്യ പ്രവർത്തനം ട്രാഫിക് […]

എടിഎമ്മിന്റെ വാതിൽ തകർന്നുവീണ് പണമെടുക്കാനെത്തിയ ആൾക്ക് ഗുരുതര പരിക്ക്; ചില്ല് കൊണ്ട് കാലിന് പരിക്കേറ്റയാൾ ചികിത്സയിൽ

സ്വന്തം ലേഖകൻ പാലക്കാട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ എടിഎമ്മിന്റെ വാതിൽ തകർന്നുവീണ് പണമെടുക്കാനെത്തിയ ആൾക്ക് ഗുരുതര പരിക്ക്. കാരറ സ്വദേശി ജോര്‍ജിനാണ് കാലിന് പരിക്കേറ്റത്. വാതിലിന്റെ ചില്ല് കൊണ്ട് ജോര്‍ജിന്റെ വലതുകാലിലെ മുട്ടിന് താഴെ പരിക്കേറ്റു. ചില്ലുകൊണ്ടുള്ള വാതിൽ ജോർജിന്റെ കാലിൽ […]

ഒരു സ്ത്രീ രാഷ്ട്രീയത്തിൽ ഉയർന്നാൽ അവരൊക്കെ കിടപ്പറ പങ്കിടുന്നവരാണെന്ന തോന്നലിനാണ് ആദ്യം ചികിത്സ വേണ്ടത്; സോറി, നിങ്ങൾക്ക് ആളുതെറ്റിപ്പോയി ഇത്, സിന്ധു ജോയി : കൈതോലപ്പായ’ ആരോപണങ്ങൾക്ക് മറുപടിയായി സിന്ധു ജോയിയുടെ കുറിപ്പ് വൈറലാകുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൈതോലപ്പായ വിവാദം ആളിക്കത്തുമ്പോൾ നേരിട്ടും അല്ലാതേയും അതിൽ ഉൾപ്പെടുന്നവർ നിരവധി. സൈബർ ആക്രമണങ്ങളിൽ മുറിവേല്ക്കുന്നവർ വേറേയും. ഇപ്പോൾ കൈതോല പായ എന്ന കഥയ്ക്ക് മറുപടിയുമായി സിന്ധു ജോയി. രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുകയും ഭർത്താവും കുടുംബവുമായി ജീവിക്കുകയും […]