play-sharp-fill

മൂന്നാറിൽ മ്ലാവ് കുറുകെ ചാടി; തമിഴ്നാട് സ്വദേശികളായ വിനോദസഞ്ചാരികളുടെ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു; രണ്ടര വയസ്സുള്ള കുട്ടിയടക്കം നാലുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ മൂന്നാർ: അപ്രതീക്ഷിതമായി മ്ലാവ് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ടു കാർ മറിഞ്ഞു.പിഞ്ചുകുട്ടിയടക്കമുള്ള യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. മൂന്നാർ – ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ പെരിയോര എസ്റ്റേറ്റിന്റെ സമീപമാണ് മ്ലാവ് കാറിനെ കുറുകെ ചാടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ടു മറിഞ്ഞത്. തമിഴ്നാട്ടിൽ നിന്നും മൂന്നാറിലേക്ക് വരികയായിരുന്നു സേലം സ്വദേശികളുടെ കാറാണ് തലകീഴായി മറിഞ്ഞത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്. കാറിന് മുന്നിൽ മ്ലാവ് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ മൺതിട്ടയിൽ കയറി മറിഞ്ഞാണ് […]

വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരൻ മരിച്ചു. വർക്കല അയിരൂർ സ്വദേശി നിജാസ് (31) ആണ് മരിച്ചത്. ഇന്ന് അർദ്ധരാത്രി 12:40ഓട് കൂടിയായിരുന്നു അപകടം. വെഞ്ഞാറമൂട്ടിൽ കേരളവിഷൻ കേബിൾ നെറ്റ്‌വർക്കിലെ ജീവനക്കാരനാണ് നിജാസ്. വെഞ്ഞാറമൂട് നിന്നും കോലിയക്കോട് ഭാഗത്തേക്ക് ഇരുചക്ര വാഹനത്തിൽ പോകവേ, വേളാവൂരിൽ എതിർ ദിശയിൽ നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നിജാസിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു; ആഢംബരജീവിതത്തിനായ് ​ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് തട്ടിയെടുത്തത് 1.50,000 രൂപ കരുനാ​ഗപ്പള്ളി സ്വദേശിയായ തട്ടിപ്പുവീരൻ പിടിയിൽ

സ്വന്തം ലേഖകൻ കൊല്ലം: കരുനാഗപ്പള്ളിയിൽ മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ യുവാവ് പിടിയിൽ. കുലശേഖരപുരം ആദിനാട് വടക്ക് വവ്വാക്കാവ് അത്തിശ്ശേരിൽ വീട്ടിൽ ശ്യാംകുമാറിനെ(33)യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ, ജനുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്നും ശ്യാം കുമാറും കൂട്ടാളിയായ ഗുരുലാലും ചേർന്ന് മുക്കുപണ്ടം പണയം നൽകി പണം തട്ടിയത്. 42 ഗ്രാം മുക്കുപണ്ടം പണയം വെച്ച് 1,50,000 രൂപ ആണ് ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തത്. ജനുവരിയിൽ ആഡംബര വാഹനത്തിലെത്തി മറ്റൊരു […]

മകൻ ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യവേ പിടിവിട്ട് താഴെ വീണു ; കോട്ടയം കൊഴുവനാലിൽ യുവതിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം കൊഴുവനാലിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. കൊഴുവനാൽ ഐക്കരയിൽ പരേതനായ തങ്കപ്പന്റെ മകൾ ബിന്ദു(48) ആണ് മരിച്ചത് . മകൻ ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യവേ പിടിവിട്ട് താഴെ വീണാണ് അപകടം സംഭവിച്ചത് . ഉടൻ തന്നെ മെഡിസിറ്റി അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട് വീട്ടുവളപ്പിൽ. മകൻ : അശ്വിൻ പ്രസാദ്

പതിനാലുലക്ഷം രൂപ വിലമതിക്കുന്ന 500 രൂപയുടെ നോട്ടുകെട്ടുകൾക്കിടയിൽ ഇരുന്നുകൊണ്ട് സെൽഫി; പുലിവാല് പിടിച്ച് പൊലീസ് ഉദ്യോ​ഗസ്ഥൻ; ഒടുവിൽ സ്ഥലംമാറ്റം

സ്വന്തം ലേഖകൻ ലഖ്‌നൗ: 14 ലക്ഷം രൂപ വിലമതിക്കുന്ന 500 രൂപയുടെ നോട്ടുകെട്ടുകൾക്കിടയിൽ ഇരുന്നുകൊണ്ട് സെൽഫിയെടുത്ത് പുലിവാല് പിടിച്ച് പോലീസ് ഉദ്യോഗസ്ഥന്‍. നോട്ടുകള്‍ക്കിടയിലിരുന്ന് തന്റെ കുടുംബം എടുത്ത സെല്‍ഫിയിൽ എസ്.എച്ച്.ഒ രമേശ് ചന്ദ്ര സഹാനിയ്ക്കെതിരെയാണ് നടപടി. ഉത്തര്‍ പ്രദേശിലെ ഉന്നാവിലാണ് സംഭവം. സഹാനിയുടെ ഭാര്യയും രണ്ട് മക്കളുമാണ് 14 ലക്ഷം രൂപ വിലമതിക്കുന്ന നോട്ടുകൾക്കിടയിലിരുന്ന്‌ സെൽഫിയെടുത്തത്. ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഉന്നത ഉദ്യോ​ഗസ്ഥർ അടക്കം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. നിലവിൽ ഇയാളെ സ്ഥലം മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം തന്റെ […]

ഗൂഗിളിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി ശ്രീറാമിന് ഒരു കോടി രൂപ

സ്വന്തം ലേഖകന്‍ ആലപ്പുഴ: സുരക്ഷാ വീഴ്ച കണ്ടെത്തിയ മലയാളി കെ എല്‍ ശ്രീറാമിന് 1,35,979 യുഎസ് ഡോളര്‍ (ഏകദേശം 1.11 കോടി രൂപ) സമ്മാനം നല്‍കി ഗൂഗിള്‍ സ്‌ക്വാഡ്രന്‍ ലാബ്സ് എന്ന സ്റ്റാര്‍ട്ടപ്പ് നടത്തിവരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശ്രീറാമിനാണ് സമ്മാനം ലഭിച്ചത്. കെ കൃഷ്ണമൂര്‍ത്തിയുടെയും കെ ലിജിയുടെയും മകനാണു ശ്രീറാം. ഗൂഗിള്‍ സേവനങ്ങളിലെ പിഴവുകള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാമില്‍ 2,3,4 സ്ഥാനങ്ങളാണ് ശ്രീറാം നേടിയത്. മുമ്പും ഗൂഗിളിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തിയ ശ്രീറാം ശ്രദ്ധ നേടിയിരുന്നു. കണ്ടെത്തുന്ന സുരക്ഷാ വീഴ്ചകള്‍ […]

ചേനയാണെന്ന് കരുതി, വെട്ടുകത്തി കൊണ്ട് വെട്ടി; കൊല്ലത്ത് പന്നിപ്പടക്കം പൊട്ടി യുവതിക്ക് ഗുരുതര പരിക്ക്; കൈപ്പത്തി അറ്റുപോയി, ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു..!!

സ്വന്തം ലേഖകൻ കൊല്ലം : പന്നിപ്പടക്കം പൊട്ടി യുവതിക്ക് ഗുരുതര പരിക്ക്. കൊല്ലം കടയ്ക്കലിലാണ് സംഭവം. കടയ്ക്കല്‍ സ്വദേശിനിയായ രാജി (35)ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരുടെ ഇടത് കൈപ്പത്തി അറ്റുപോയി. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമാകുകയും ചെയ്തു. ഇന്ന് രാവിലെയാണ് വീട്ടുമുറ്റത്ത് നിന്ന് പന്നിപ്പടക്കം കിട്ടിയത്. ചേനയോ മറ്റോ ആണെന്ന് കരുതി പന്നിപ്പടക്കം അമ്മ അഴിച്ച് നോകുന്നത് കണ്ട രാജി അമ്മയുടെ കയ്യില്‍ നിന്ന് വാങ്ങി വെട്ടുകത്തി ഉപയോഗിച്ച് വെട്ടി പൊളിച്ചപ്പോഴാണ് പൊട്ടിത്തെറിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജിയെ ഉടൻ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം […]

കോട്ടയം വാകത്താനത്ത് നിയന്ത്രണം വിട്ട കാർ റോഡിന് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു; കാർ യാത്രികൻ പരിക്കുകളേല്ക്കാതെ രക്ഷപെട്ടു

സ്വന്തം ലേഖകൻ കോട്ടയം: വാകത്താനം ബാങ്ക് പടിക്കു സമീപം നിയന്ത്രണംവിട്ട വാ​ഗനർ റോഡിന് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു. പള്ളിവികാരിയായ കാർ യാത്രികൻ പരിക്കുകളേല്ക്കാതെ രക്ഷപെട്ടു. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ​

ഇ പോസ് മെഷീനുകൾ വീണ്ടും പണി മുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം അവതാളത്തിൽ;എൻഐസി സോഫ്റ്റ്‍വെയറിന്റെ പ്രശ്നമാണെന്ന് വിശദീകരണം; റേഷൻ വാങ്ങാനാവാതെ മടങ്ങിപ്പോകുന്നത് നൂറുകണക്കിനാളുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവിധ ജില്ലകളിൽ ഇ പോസ് മെഷീനുകൾ പണി മുടക്കിയതോടെ സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു. ഇതോടെ റേഷൻ വാങ്ങാൻ സാധിക്കാതെ നൂറ് കണക്കിനാളുകളാണ് എത്തി മടങ്ങിപ്പോകുന്നത്. എൻഐസി സോഫ്റ്റ്‍വെയറിന്റെ പ്രശ്നമാണ് എന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിശദീകരണം. ഇ- പോസ് മെഷീന്‍ തകരാറാകുന്നത് സംസ്ഥാനത്ത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. 2017 ലാണ് ഇ പോസ് മെഷീന്‍ സംവിധാനത്തിലൂടെ റേഷന്‍ വിതരണം ആരംഭിച്ചത്. അന്ന് മുതല്‍ ഇടക്കിടെ ഇ പോസ് മെഷീനുകള്‍ പണി മുടക്കാറുണ്ട്. റേഷന്‍ വാങ്ങാന്‍ സാധിക്കാതെ […]

വിദേശത്ത് നേഴ്സ് നാട്ടിൽ കഞ്ചാവിന്റെ ചില്ലറ വിതരണക്കാരൻ!! ചങ്ങനാശ്ശേരി എക്സൈസ്സിന്റെ നേതൃത്വത്തിൽ നടന്ന കഞ്ചാവ് വേട്ടയിൽ കുടുങ്ങിയത് തിരുവല്ലാ സ്വദേശിയായ നേഴ്സ്; കറുകച്ചാൽ ശാന്തിപുരം ഭാ​ഗത്ത് ചെറിയ പൊതികളാക്കി വില്പന നടത്തിയ ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: കറുകച്ചാൽ ശാന്തിപുരത്ത് ചങ്ങനാശ്ശേരി എക്സൈസിന്റെ നേതൃത്വത്തിൽ വൻ കഞ്ചാവ് വേട്ട. ഒരു കിലോയിലധികം കഞ്ചാവുമായി തിരുവല്ല കവിയൂർ സ്വദേശി മജേഷ് (43 വയസ്സ്) പിടിയിൽ അതീവ സുരക്ഷിതമായി പൊതിഞ്ഞു കൊണ്ടുവന്ന നിലയിൽ 1.070 കിലോഗ്രാം കഞ്ചാവ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ എസ് ബിനുവും സംഘവും ചേർന്ന് പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. കഞ്ചാവ് വിൽപ്പനയിൽ നിന്നും ലഭിച്ച 1300 രൂപയും ഒരു മൊബൈൽ ഫോണും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു. പത്തനംതിട്ട ജില്ലയിൽ തിരുവല്ല കവിയൂർ ഭാഗത്ത് വടശ്ശേരി മലയിൽ […]