video
play-sharp-fill

പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് രക്തസ്രാവം; അടിമാലിയിൽ മുപ്പത്തിമൂന്നുകാരിക്ക് ദാരുണാന്ത്യം; ശസ്ത്രക്രിയ നടന്നത് താലൂക്ക് ആശുപത്രിയിൽ

സ്വന്തം ലേഖകൻ ഇടുക്കി: അടിമാലിയിൽ പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് രക്തസ്രാവം, യുവതി മരിച്ചു. അടിമാലി ഇഞ്ചപ്പിള്ളില്‍ ബെന്നിയുടെ ഭാര്യ ജിഷ(33)യാണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെ അടിമാലി താലൂക്ക് ആശുപത്രിയിലാണ് ജിഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. വൈകുന്നേരം രക്തസ്രാവം ഉണ്ടായതോടെ നില […]

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ബോഗി കത്തിനശിച്ച സംഭവം; പശ്ചിമബംഗാള്‍ സ്വദേശി പിടിയിൽ; സിസിടിവി ദൃശ്യങ്ങളിൽ കണ്ടയാളെയാണ് പൊലീസ് പിടികൂടിയത്; തീവ്രവാദ ​ഗൂഢാലോചനയാണ് സംഭവത്തിനു പിന്നിലെന്ന് സൂചന

സ്വന്തം ലേഖകൻ കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ച സംഭവത്തില്‍ പശ്ചിമബംഗാള്‍ സ്വദേശി പിടിയിൽ. പൊലീസ് പരിശോധിച്ച സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാളാണ് പിടിയിലായത്. ഇയാളുടെ വിരലടയാളം പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ബിപിസിഎല്ലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. […]

സാമ്പത്തിക ബാധ്യത; എറണാകുളത്ത് വീട്ടമ്മ തീ കൊളുത്തി മരിച്ച നിലയിൽ

സ്വന്തം ലേഖകൻ കൊച്ചി: കടബാധ്യത മൂലം എറണാകുളത്ത് വീട്ടമ്മ തീ കൊളുത്തി മരിച്ചനിലയിൽ. തിരുവാണിയൂർ വെട്ടിയ്ക്കൽ തെക്കേടത്ത് സരള (63) ആണ് വീട്ടുമുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. സരള ഒറ്റയ്ക്ക് ആയിരുന്നു താമസം. കടബാധ്യതയാണ് മരണകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. തൊട്ടടുത്ത സ്വകാര്യ നഴ്സറി […]

രണ്ട് പൈലറ്റുമാരുമായി പറന്നുയര്‍ന്ന വ്യോമസേനയുടെ ജെറ്റ് വിമാനം കര്‍ണാടകത്തില്‍ തകര്‍ന്നു വീണു; പാരച്യൂട്ട് ഉപയോഗിച്ച്‌ രക്ഷപ്പെട്ട് പൈലറ്റുമാര്‍; വിമാനം പൂർണ്ണമായും കത്തിയമര്‍ന്നു; അപകടം പരിശീലനത്തിനിടെ

സ്വന്തം ലേഖിക ബംഗളൂരു: വ്യോമസേനയുടെ ജെറ്റ് ട്രെയിനര്‍ വിമാനം തകര്‍ന്ന് വീണു. കിരണ്‍ എന്ന ജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടത്. കര്‍ണാടകയിലെ ചാമരാജ് നഗറിലാണ് അപകടം നടന്നത്. പാരച്യൂട്ട് ഉപയോഗിച്ച്‌ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടു. വ്യോമസേനയുടെ പരിശീലന വിമാനമായിരുന്നു ഇത്. […]

വി. മുരളീധരന്‍ ‘സംസ്ഥാന വികസനം മുടക്കി വകുപ്പ് മന്ത്രി’- പരിഹസിച്ച്‌ മന്ത്രി മുഹമ്മദ് റിയാസ്

സ്വന്തം ലേഖിക കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരൻ ‘കേരള സംസ്ഥാന വികസനം മുടക്കി വകുപ്പ് മന്ത്രി’യെ പോലെയാണ് പെരുമാറുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ‘കേരള സംസ്ഥാന വികസനം മുടക്കി വകുപ്പ്’ എന്ന ഒരു പുതിയ വകുപ്പ് കേന്ദ്രസര്‍ക്കാരിന്റെ […]

വില്‍പ്പനകൂട്ടാന്‍ മദ്യക്കമ്പനികളില്‍ നിന്ന് കൈക്കൂലി; കട്ടപ്പന ബീവറേജ് ഔട്ട്ലെറ്റിലെ ജീവനക്കാരില്‍ നിന്ന് 85000 രൂപ പിടികൂടി വിജിലൻസ്

സ്വന്തം ലേഖിക ഇടുക്കി: കട്ടപ്പന ബീവറേജ് ഔട്ട്ലെറ്റിലെ ജീവനക്കാരില്‍ നിന്നും അനധികൃതമായി സൂക്ഷിച്ച 85,000 രൂപ വിജിലൻസ് പിടികൂടി. മദ്യക്കമ്പനികള്‍ തങ്ങളുടെ ബ്രാൻഡുകളുടെ വില്‍പ്പന കൂട്ടാൻ ജീവനക്കാര്‍ക്ക് നല്‍കിയ കൈക്കൂലി പണമാണിതെന്നാണ് വിജിലൻസിന്റെ കണ്ടെത്തല്‍. ബുധനാഴ്ച രാത്രി വിജിലൻസ് സംഘം നടത്തിയ […]

അരിക്കൊമ്പന്‍ കാട്ടില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന ലക്ഷണമില്ല….! ഷണ്മുഖ നദി അണക്കെട്ട് പരിസരത്ത് നിന്ന് നീങ്ങി; വനത്തിന് പുറത്തേക്കിറങ്ങാതെ മയക്കുവെടി വെയ്ക്കേണ്ടെന്ന് തമിഴ്നാട് വനംവകുപ്പ്

സ്വന്തം ലേഖിക കമ്പം: രണ്ട് ദിവസം തങ്ങിയ കമ്പത്തെ ഷണ്മുഖ നദി അണക്കെട്ട് പരിസരത്തു നിന്നും അരിക്കൊമ്പൻ മറ്റൊരു സ്ഥലത്തേക്ക് നീങ്ങി. വടക്ക് – കിഴക്ക് ദിശയിലുള്ള എരശക്കനായ്ക്കന്നൂര്‍ ഭാഗത്തെ വനത്തിനുള്ളിലാണ് കൊമ്പനിപ്പോഴുള്ളത്. രാവിലെ പൂശാനംപെട്ടിയിലെ പെരുമാള്‍ കോവിലിന് സമീപത്തെ വനത്തിലായിരുന്നു […]

അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; ചക്രവാതച്ചുഴി രൂപപ്പെടുന്നു; കേരളത്തിലെ മഴയെ സ്വാധീനിക്കും; ജാഗ്രതാ നിർദേശം

സ്വന്തം ലേഖിക തിരുവനന്തപുരം: അറബികടലില്‍ ന്യുന മര്‍ദ്ദത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബികടലില്‍ ജൂണ്‍ അഞ്ചോടെ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും, ഇത് രൂപപ്പെട്ട് കഴിഞ്ഞാല്‍ തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ന്യൂനമര്‍ദ്ദമായി മാറുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ […]

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ വെച്ച്‌ സ്ത്രീയെ അപമാനിക്കാൻ ശ്രമം; ക്ഷേത്രം ജീവനക്കാരനെതിരേ കേസെടുത്ത് പോലീസ്

സ്വന്തം ലേഖിക തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ വെച്ച്‌ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ക്ഷേത്രം ജീവനക്കാരനെതിരേ പോലീസ് കേസെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞദിവസം പുലര്‍ച്ചെ ദര്‍ശനത്തിന് എത്തിയപ്പോള്‍ ശ്രീകോവിലിന് സമീപത്തുവെച്ച്‌ ജീവനക്കാരൻ ശരീരത്തില്‍ സ്പര്‍ശിച്ച്‌ […]

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസ്; ആറാം പ്രതിയായ പൊലീസുദ്യോഗസ്ഥന്‍ ഹൃദയാഘാത മൂലം മരിച്ചു

സ്വന്തം ലേഖിക ഇടുക്കി: ഇടുക്കി നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി മരണക്കേസിലെ പ്രതിയായ പൊലീസുദ്യോഗസ്ഥൻ മരിച്ചു. കേസിലെ ആറാം പ്രതിയും നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്‌ഐയുമായിരുന്ന റോയി പി വര്‍ഗീസ് ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. കേസിനെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. […]