video
play-sharp-fill

വോയ്‌സ് ഓഫ് ആർപ്പൂക്കരയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: ഈ അധ്യയന വർഷത്തിൽ ആർപ്പൂക്കരയിലെ ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിലേക്ക് നവാഗതരായി എൽകെജി ഒന്നാം ക്ലാസുകളിലേക്ക് എത്തിയ കുട്ടികൾക്ക് ആർപ്പൂക്കരക്കാരുടെ ജനകീയ സോഷ്യൽ മീഡിയ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആർപ്പൂക്കരയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി. ​ഗവ. എൽ […]

തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്തു; കോട്ടയം പുതുപ്പള്ളി സ്വദേശിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ; പിടിയിലായത് പത്തനംതിട്ട നിരണം സ്വദേശിയായ എൺപതുകാരൻ സ്വന്തം ലേഖകൻ കോട്ടയം: തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എംബിബിഎസ് സീറ്റ് വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പത്തനംതിട്ട തിരുവല്ല നിരണം തോട്ടടി- വട്ടടി ഭാഗത്ത് കടുപ്പിലാറിൽ വീട്ടിൽ കെ.പി പുന്നൂസ് (80)നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോട്ടയം പുതുപ്പള്ളി സ്വദേശിയായ മധ്യവയസ്കനിൽ നിന്നും മകൾക്ക് ബിലിവേഴ്സ് ചർച്ച് ഹോസ്പിറ്റലിൽ സ്പോട്ട് അഡ്മിഷനിൽ എം.ബി.ബി.എസിന് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ കബളിപ്പിച്ച് വാങ്ങിച്ചെടുക്കുകയായിരുന്നു. ഇയാൾ പറഞ്ഞതിൻ പ്രകാരം മധ്യവയസ്കൻ പലതവണയായി 25 ലക്ഷം രൂപ പുന്നൂസിന് അയച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ പുന്നൂസ് ഇയാളുടെ മകൾക്ക് എം.ബി.ബി. എസിന് സീറ്റ് തരപ്പെടുത്തി കൊടുക്കാതിരിക്കുകയും, പണം തിരികെ നൽകാതെയും കബളിപ്പിക്കുകയായിരുന്നു. ഇയാളുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സ്വന്തം ലേഖകൻ കോട്ടയം: തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എംബിബിഎസ് സീറ്റ് വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പത്തനംതിട്ട തിരുവല്ല നിരണം തോട്ടടി- വട്ടടി ഭാഗത്ത് കടുപ്പിലാറിൽ വീട്ടിൽ കെ.പി പുന്നൂസ് […]

ടിക്കറ്റെടുക്കാനായി 2000 രൂപയ്ക്ക് ചില്ലറ ചോദിച്ചു; പ്രകോപിതനായി വയോധികനെ മർദ്ദിച്ച സംഭവം; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ മാവേലിക്കര: ടിക്കറ്റടുക്കാനായി 2000 രൂപയ്ക്ക് ചില്ലറ ചോദിച്ചതിൽ പ്രകോപിതനായി വയോധികനെ മർദിച്ച സംഭവത്തിൽ മാവേലിക്കര കെ എസ് ആർ ടിസി ഡിപ്പോയിലെ ജീവനക്കാരൻ എം. അനീഷിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ചെട്ടികുളങ്ങര പേള ഗീതാലയം മനുഭവൻ രാധാകൃഷ്ണൻ […]

നിലനിൽപ്പില്ലെന്ന് മനസ്സിലാക്കി രാജി വത്തിക്കാൻ നൽകിയ ശിക്ഷ; കത്തോലിക്ക സഭയിൽ ഇത്തരത്തിലൊരു തീരുമാനം അത്ഭുതം; ഫ്രാങ്കോ മുളക്കലിന്റെ രാജിയിൽ പ്രതികരണവുമായി സിസ്റ്റർ ലൂസി കളപ്പുര

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിലനിൽപ്പില്ലെന്ന് മനസ്സിലാക്കിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ രാജിയിൽ പ്രതികരണവുമായി സിസ്റ്റർ ലൂസി കളപ്പുര. രാജി വത്തിക്കാൻ നൽകിയ ശിക്ഷയാണെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു. കത്തോലിക്ക സഭയിൽ ഇത്തരത്തിലൊരു തീരുമാനം അത്ഭുതമെന്ന് തോന്നുന്നു. […]

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച; ഒരു പെൺകുട്ടിയെ മുളങ്കുന്നത്തുകാവിലെ ലോഡ്ജിലും ഒരാളെ ഊട്ടിയിലുമെത്തിച്ച് പീഡിപ്പിച്ചു; രണ്ടു വ്യത്യസ്ത കേസുകളില്‍ യുവാവിന് 30 വർഷം കഠിനതടവും ഒരുലക്ഷം പിഴയും

സ്വന്തം ലേഖകൻ തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച രണ്ടു വ്യത്യസ്ത കേസുകളില്‍ ഭാര്യയും മക്കളുമുള്ള യുവാവിനെ 15 വര്‍ഷം വീതം 30 വര്‍ഷം കഠിനതടവിനും 50000 രൂപ വീതം ഒരു ലക്ഷം പിഴയടയ്ക്കാനും കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചു. […]

സ്കൂട്ടർ യാത്രികയെ ബൈക്കിൽ പിൻതുടർന്നെത്തി മാല പൊട്ടിച്ച് രക്ഷപെട്ടു; നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയിട്ടും സിസിടിവിൽ കുടുങ്ങി പ്രതി;ഒടുവിൽ അറസ്റ്റ്

സ്വന്തം ലേഖകൻ ആലപ്പുഴ: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ പിന്തുടർന്ന് സ്വർണ്ണമാലപൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാദേവികാട് അജിത്ത് ഭവനത്തില്‍ അജിത്ത് (39) ആണ് ഹരിപ്പാട് പൊലീസിന്‍റെ പിടിയിലായത്. സ്കൂട്ടറിൽ മണ്ണാറശാല അമ്പലത്തിലേക്ക് പോയ തെക്കേക്കര രാധാകൃഷ്ണപിള്ളയുടെ ഭാര്യ വത്സലയുടെ […]

ആരോപിച്ച കുറ്റം തെളിയിക്കാനായില്ല; കോഴിക്കോട് മെ‍ഡിക്കൽ കോളേജിലെ പീഡനക്കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അഞ്ച് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: മെ‍ഡിക്കൽ കോളേജിലെ പീഡനക്കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അഞ്ച് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു. ആരോപിച്ച കുറ്റം തെളിയിക്കാനായില്ലെന്ന് പ്രിൻസിപ്പാൾ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരി​ഗണിക്കുമെന്നും ഉത്തരവിലുണ്ട്. ഇന്നലത്തെ തീയതിയിലാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. ജീവനക്കാർക്കെതിരെ ആരോപിച്ച […]

വൈക്കം എസ്.എം.എസ്.എൻ സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ വൈക്കം : പുതിയ അധ്യായന വർഷത്തിന്റെ തുടക്കമായി വൈക്കം എസ്.എം.എസ്.എൻ സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് നിർവഹിച്ചു. വൈക്കം സത്യഗ്രഹ സമരത്തിന്റെ കര്‍മ്മ ഭൂമിയാകാന്‍ ഭാഗ്യം കിട്ടിയ മണ്ണിലാണ് ആശ്രമം സ്‌കൂള്‍ […]

കോട്ടയത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലടച്ചു; കൊലപാതകശ്രമം, കഞ്ചാവ് വില്പന, ക്വട്ടേഷന്‍, ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ അതിരമ്പുഴ സ്വദേശിയ്ക്കതിരെയാണ് കാപ്പ ചുമത്തിയത്

സ്വന്തം ലേഖകൻ കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലടച്ചു;. അതിരമ്പുഴ കോട്ടമുറി ഭാഗത്ത് മാടപ്പള്ളി വീട്ടിൽ കുട്ടൂസ് എന്ന് വിളിക്കുന്ന ബിബിൻ ബെന്നി (27) എന്നയാളെയാണ്‌ കാപ്പാ നിയമപ്രകാരം വീയുർ സെൻട്രൽ ജയിലിൽ കരുതല്‍ […]

മാമ്പഴം ചോദിച്ചെത്തി മോഷണം ; കോട്ടയം ഉഴവൂരിൽ വയോധികയെ ആക്രമിച്ച് സ്വർണം കവർന്നു..! രണ്ടുപേർ പിടിയിൽ ; കൂട്ടുപ്രതിക്കായി തിരച്ചിൽ

സ്വന്തം ലേഖകൻ കുറവിലങ്ങാട് : ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ വീട്ടിൽ മാമ്പഴം ചോദിച്ചെത്തി ഇവരുടെ സ്വർണ്ണം കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മുട്ടം കണ്ണാടിപാറ ഇല്ലിചാരി പള്ളിമുക്ക് ഭാഗത്ത് തോപ്പിൽ പറമ്പിൽ വീട്ടിൽ ഉസ്താദ് എന്ന് വിളിക്കുന്ന […]