play-sharp-fill

മതസ്പർധ വളർത്താൻ ശ്രമിച്ചു..! സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാന വിവാദം; മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കമുള്ള 11 പേർക്കെതിരെ കേസ്

സ്വന്തം ലേഖകൻ കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാന വിവാദത്തിൽ 11 പേർക്കെതിരെ പൊലീസ് കേസെടുത്തു. മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കമുള്ള 11 പേർക്ക് എതിരെയാണ് കേസ്. മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്നാണ് കുറ്റം. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്.ജനുവരി ആദ്യവാരം കോഴിക്കോട് നടന്ന സംസ്ഥാന സ്കൂളിൽ കലോത്സവത്തിൽ മുസ്‍ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്. വിമര്‍ശനത്തിന് തുടക്കമിട്ടത് മുസ്‍ലിം ലീഗായിരുന്നു. എന്നാല്‍ കലോത്സവം കഴിഞ്ഞതിനു പിന്നാലെ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചത് മന്ത്രി മുഹമ്മദ് റിയാസാണ്. പിന്നാലെ […]

കൊല്ലത്ത് മോഷണക്കുറ്റം ആരോപിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ തടഞ്ഞുവെച്ചു; ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് അധിക്ഷേപം; സൂപ്പർ മാർക്കറ്റ് ജീവനക്കാര്‍ക്കെതിരെ വിദ്യാർത്ഥിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ കൊല്ലം: ചിതറയില്‍ മോഷണക്കുറ്റം ആരോപിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ രാത്രി എട്ട് മണി മുതല്‍ പന്ത്രണ്ട് മണി വരെ തടഞ്ഞുവച്ചതായി പരാതി. സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയുടെ മൊബൈല്‍ മോഷ്ടിച്ചവര്‍ എന്ന തലക്കെട്ടോടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും വിദ്യാർത്ഥിയെയും ബന്ധുക്കളേയും തടഞ്ഞുനിർത്തി അധിക്ഷേപിക്കുകയും ചെയ്തതായും പരാതി. ചിതറയിലെ സ്വകാര്യ സൂപ്പര്‍ മാർക്കറ്റ് ജീവനക്കാര്‍ക്കെതിരെയാണ് പരാതി. രാത്രി എട്ട് മണി മുതല്‍ പന്ത്രണ്ട് മണി വരെ മോഷണക്കുറ്റം ആരോപിച്ച് തടഞ്ഞുനിര്‍ത്തിയതും പരസ്യ വിചാരണ നടത്തിയതായും കുട്ടിയുടെ മാതാവ് പറഞ്ഞു. സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയ്ക്കും […]

കുറിച്ചി സി.എം.എസ്.എൽ.പി. സ്കൂളിന്റെ വാർഷികാഘോഷം നടന്നു; പൊതുസമ്മേളനം കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: കുറിച്ചി സി.എം.എസ്.എൽ.പി. സ്കൂളിന്റെ വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ലോക്കൽ മനേജർ റവ. ദാസ് ജോർജ് അധ്യക്ഷനായിരുന്ന പൊതുസമ്മേളനം കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ ഉദ്ഘാടനം ചെയ്തു. കുറിച്ചി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് തോമസ് , ലോക്കൽ കറസ്പോണ്ടന്റ് കാറ്റക്കിസ്റ്റ് ജോൺസൺ. കെ. ജോസഫ്‌, വാർഡ്മെമ്പർ സിന്ദു സജി, ചർച്ച് വാർഡൻ ഷൈജു ആന്റണി, പി.റ്റി.എ പ്രസിഡണ്ട് ജോൺസൺ ജോൺ , ഫ. മനു .പി .സ്കറിയ, ഹെഡ്മിസ്ട്രസ്സ് മിനി ജോൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രസ്തുത […]

സെക്രട്ടേറിയറ്റിൽ ഏർപ്പെടുത്തിയ ആക്സസ് കൺട്രോൾ സംവിധാനം ; തങ്ങളെ ബന്ദികളാക്കുന്നതായി ജീവനക്കാർ; സംവിധാനം ഒഴിവാക്കുന്നതായി സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാർക്കായി ഏർപ്പെടുത്തിയ ആക്സസ് കൺട്രോൾ സംവിധാനം ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിൻമാറി. ജീവനക്കാരുടെ സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് തീരുമാനം. ആക്സസ് കൺട്രോൾ സംവിധാനം സുരക്ഷയ്ക്കായി മാത്രം ഉപയോഗിക്കും. പ്രധാനകവാടങ്ങളിൽ മാത്രം സംവിധാനം ഏർപ്പെടുത്തും. പഞ്ച് ചെയ്തു മുങ്ങുന്ന ജീവനക്കാരെ പിടികൂടാൻ ഇന്നു മുതൽ ആക്സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്താനായിരുന്നു തീരുമാനം. ജീവനക്കാരെ ബന്ദികളാക്കുന്നതാണ് തീരുമാനമെന്നും, ബയോമെട്രിക് പഞ്ചിങ് സംവിധാനത്തെ സ്പാർക്കുമായി ബന്ധിപ്പിക്കുന്നതിനാൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഓഫിസിനു പുറത്തിറങ്ങിയാൽപോലും ശമ്പളം നഷ്ടപ്പെടുമെന്നും ജീവനക്കാരുടെ സംഘടനകൾ […]

ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ പണി കിട്ടും..! സംസ്ഥാനത്ത് ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം; പരിശോധന കർശനമാക്കുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഭക്ഷ്യ സുരക്ഷാ പരിശോധനയും കർശനമാക്കും. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് ജീവനക്കാരും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവരും ഹെൽത്ത് കാർഡ് ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഹെൽത്ത് കാർഡ് നിർബന്ധമാക്കാനുളള സമയപരിധി പലതവണ നീട്ടി നൽകിയിരുന്നു.കൃത്യമായ പരിശോധനകളില്ലാതെ ആരോഗ്യ പ്രവർത്തകർ കാർഡ് വിതരണം ചെയ്യത് അടക്കം വിവാദങ്ങളുമുണ്ടായി. മാർഗ നിർദ്ദേശമനുസരിച്ച് പ്രവർത്തനം ഉറപ്പാക്കാൻ സംസ്ഥാന വ്യാപക പരിശോധന കർശനമ്ക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ […]

ആലപ്പുഴയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ ആലപ്പുഴ : ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പള്ളിപ്പുറം വിളക്കുമരം വേലിക്കകത്ത് സുരേഷിന്റെ മകൻ നിത്യൻ സുരേഷ് (അപ്പു-20) ആണ് മരിച്ചത്. ചെങ്ങണ്ട പാലത്തിന് വടക്ക് കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം. നിത്യൻ സഞ്ചരിച്ചിരുന്ന ബൈക്കും ഓട്ടോയും കൂട്ടി ഇടിക്കുകയായിരുന്നു. ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക്. മാതാവ്: ഷൈല. സഹോദരങ്ങൾ: അഞ്ജലി സുരേഷ്, ആദിത്യൻ സുരേഷ്.

പാലക്കാട്ട് ഉത്സവത്തിനിടെ ആന ഇടഞ്ഞു; തിരക്കിൽപ്പെട്ട് ഒരാൾ മരിച്ചു; 15 പേർക്ക് പരിക്ക്‌; ഇടഞ്ഞത് പുത്തൂർ ഗണേശൻ

സ്വന്തം ലേഖകൻ പാലക്കാട്: ഉത്സവത്തിനിടെ ആന ഇടഞ്ഞതിനെ തുടർന്നുണ്ടായ തിരക്കിൽപ്പെട്ട് വയോധികൻ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. വള്ളിക്കോട് സ്വദേശിയായ ബാലസുബ്രഹ്മണ്യനാണ്‌ (63) മരിച്ചത്. പരിക്കേറ്റ പത്തുപേരെ പാലക്കാട് ജില്ലാ ആശുപത്രിയിലും അഞ്ചുപേരെ കല്ലേക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കല്ലേക്കാട് കുമാരൻ (43), ജിൻസി (25), ശെന്തിൽ (43), സജിന (39), സാജിത (14), അനുശ്രീ (13), സാദിക (14), അനിഹ (ആറ്), മുരുകൻ (44), രജിത (44) തുടങ്ങിയവരാണ് ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയത്. കൃഷ്ണകൃപ (20), കണ്ണൻ (49), മഹാലക്ഷ്മി (ആറ്), ജ്യോതി […]

എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രാസവാതക ചോർച്ച; ഇടപ്പള്ളി, കളമശേരി, കാക്കനാട് ഭാഗങ്ങളിൽ പാചക വാതകത്തിന്റെ ​ഗന്ധമെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രാസവാതക ചോർച്ചയെ തുടർന്ന് ഗന്ധം പരന്നു. പാചക വാതകത്തിന്റെ ഗന്ധമാണ് പരന്നത്. ഇടപ്പള്ളി, കളമശേരി, കാക്കനാട് ഭാഗങ്ങളിലാണ് ഗന്ധം അനുഭവപ്പെട്ടത്. ഇന്നലെ രാത്രി എട്ട് മണിക്ക് ശേഷമാണ് ഗന്ധം പരന്നത്. അർധരാത്രിയോടെ പലയിടത്തും രൂക്ഷമായി ഗന്ധം അനുഭവപ്പെട്ടു. പരിശോധനയിൽ ഗ്യാസ് പൈപ്പുകളിൽ ചോർച്ച വന്നതായി കണ്ടെത്തി. അപകടകരമായ വാതകമല്ല ചോർന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസിന്റെ പൈപ്പ്‌ലൈനിലാണ് ചോർച്ചയുണ്ടായതെന്നാണ് വിവരം. ശ്വാസം മുട്ടൽ അനുഭവപ്പെട്ടെന്നും ഇതിന് മുൻപ് ഇങ്ങനെ അനുഭവം […]

സംസ്ഥാനത്ത് ഇന്ന് (01/04/2023) സ്വർണവിലയിൽ മാറ്റമില്ല; ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്ന് ഇന്നലെ 44000 രൂപയിലെത്തിയിരുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 240 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 30 രൂപ ഉയർന്നു. 5500 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 25 രൂപ ഉയർന്നു.. വിപണി വില 4570 രൂപയാണ്. അതേസമയം, സംസ്ഥാനത്ത് […]

കലാക്ഷേത്രയിൽ അധ്യാപകർ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയെന്നും അശ്ലീലമായി സംസാരിച്ചെന്നും പരാതി; പൂർവ്വ വിദ്യാർത്ഥിയുൾപ്പെടെ 100പേർ പരാതിക്കാർ; വിദ്യാർത്ഥികളുടെ കുത്തിയിരിപ്പ് സമരത്തെത്തുടർന്ന് കോളേജ് അടച്ചു

സ്വന്തം ലേഖകൻ ചെന്നൈ: അധ്യാപകർക്കെതിരെ പീഡന പരാതിയുമായി കലാ ക്ഷേത്രയിലെ വിദ്യാർത്ഥികൾ. രുക്മണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്‌സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനെതിരെയാണ് പീഡന പരാതി. അധ്യാപകനെതിരെ ഒരു പൂർവ്വ വിദ്യാർത്ഥിയാണ് പരാതി നൽകിയത്. അധ്യാപകൻ അശ്ലീല സന്ദേശങ്ങൾ അയച്ചതായും വിദ്യാർത്ഥി പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം കലാക്ഷേത്ര ഫൗണ്ടേഷനിൽ നിന്നുള്ള നൂറ് വിദ്യാർത്ഥികൾ നാല് അധ്യാപകർക്കെതിരെ പരാതിയുമായി തമിഴ്‌നാട് വനിതാ കമ്മീഷനെ സമീപിച്ചു. അധ്യാപകർ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയെന്നും അശ്ലീലമായി സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ കുത്തിയിരിപ്പ് […]