play-sharp-fill

അരിക്കൊമ്പനെ കൂട്ടിലാക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി; കൂട് നിര്‍മ്മിക്കുന്നതിന് മരം മുറിക്കാനുള്ള ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും; മയക്കുവെടി വിദഗ്ധര്‍ മാർച്ച് പത്തിന് എത്തും

സ്വന്തം ലേഖിക ഇടുക്കി: ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഭീഷണിയായി മാറിയ അരിക്കൊമ്പനെന്ന കാട്ടാനയെ പിടികൂടാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. കൂട് നിര്‍മ്മിക്കുന്നതിന് മരം മുറിക്കാനുള്ള ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. കോടനാട് നിലവിലുള്ള കൂടിന്‍റെ സുരക്ഷാ പരിശോധനയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും ഇതിനുള്ള നടപടികള്‍ തുടങ്ങുക. മയക്കുവെടി വയ്ക്കുന്നതിന് ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം പത്താം തീയതിയോടെ എത്തിയേക്കും. കഴിഞ്ഞ കുറേ ദിവസങ്ങളായി ജനവാസ മേഖലയിലിറങ്ങുന്ന അരിക്കൊമ്പന്‍ വീടുകളും കടകളും എല്ലാം തകര്‍ക്കുകയാണ്. ഇതിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

രാജ്യത്ത് മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് നിരക്കുകള്‍ ഉടന്‍ വര്‍ധിക്കും; ആദ്യം തന്നെ പ്രഖ്യാപിച്ച്‌ എയര്‍ടെല്‍; പിന്നാലെ മറ്റുള്ളവയും? അറിയേണ്ട കാര്യങ്ങൾ ഇവയാണ്…..

സ്വന്തം ലേഖിക ന്യൂഡൽഹി: രാജ്യത്ത് മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് നിരക്കുകള്‍ ഉടന്‍ വര്‍ധിക്കും. നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത് ഭാരതി എയര്‍ടെലാണ്. ചെയര്‍മാന്‍ സുനില്‍ മിത്തല്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. ജൂണ്‍ മാസത്തിലാകും വര്‍ധനവെന്നതാണ് അദ്ദേഹം വ്യക്തമാക്കിയത്. വരുമാനത്തിലെ കുറവ് മൂലം നിരക്കുവര്‍ധന അനിവാര്യമായിരിക്കുന്നു. അതുകൊണ്ട് എല്ലാ പ്ലാനുകളിലും ജൂണ്‍ മാസത്തോടെ വര്‍ധനയ്ക്കാണ് തീരുമാനമെന്ന് മിത്തല്‍ പറഞ്ഞു. കഴിഞ്ഞ മാസം പ്രീപെയ്ഡ് പ്ലാനുകളുടെ അടിസ്ഥാന നിരക്ക് എയര്‍ടെല്‍ വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വര്‍ധന വരുന്നത്. എയര്‍ടെല്‍ പ്രഖ്യാപിച്ച നിരക്കുവര്‍ധന മറ്റു കമ്പനികളെയും […]

” തനിക്ക് ഭംഗി ഇല്ലാത്തതുകൊണ്ട് താന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിക്ക് അത് വേണമെന്നാണ് ആഗ്രഹം….”; നിത്യ മേനോനും ഐശ്വര്യ ലക്ഷ്മിയ്ക്കും പിന്നാലെ പുതിയ ഇഷ്ടം വെളിപ്പെടുത്തി സന്തോഷ് വര്‍ക്കി; ഇത് അല്‍പ്പം കടന്നുപോയില്ലേ എന്ന് സോഷ്യല്‍ മീഡിയ

സ്വന്തം ലേഖിക കോട്ടയം: മോഹന്‍ലാലിന്റെ ആറാട്ട് എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന കേട്ട ഒരു പേരാണ് സന്തോഷ് വര്‍ക്കിയുടേത്. നിത്യ മേനോനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങും മുൻപ് തന്നെ നടി നിഖില വിമലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടെന്നും സന്തോഷ് വര്‍ക്കി പറഞ്ഞിരുന്നു. നിഖിലയുടെ അമ്മയോട് വിവാഹക്കാര്യം സംസാരിച്ചെന്നും അവര്‍ക്ക് താത്പ്പര്യമില്ലെന്ന് പറഞ്ഞെന്നുമാണ് സന്തോഷ് പറഞ്ഞത്. പിന്നീട് നടി ഐശ്വര്യ ലക്ഷ്മിയോടുള്ള ഇഷ്ടവും സന്തോഷ് തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെ മോനിഷ മോഹന്‍ മേനോന്‍ എന്ന പെണ്‍കുട്ടിയെ തനിയ്ക്ക് ഒരുപാട് ഇഷ്ടമായെന്ന് […]

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സര്‍ക്കാര്‍; ഗ്രാന്റ് ലഭിക്കാത്തതിനാൽ സംസ്കൃത സര്‍വകലാശാലയിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന് വെളിപ്പെടുത്തൽ; എങ്കിലും സർക്കാരിൻ്റെ ധൂർത്തിന് അറുതിയില്ല; പ്രതിസന്ധിക്കിടയിൽ നട്ടംതിരിയുമ്പോഴും പുതിയ വിമാനം വാടകയ്ക്കെടുക്കാൻ തീരുമാനം

സ്വന്തം ലേഖിക കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി. സര്‍വകലാശാലയിലെ അധ്യാപകരുടെയും ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഫെബ്രുവരി മാസത്തെ ശമ്പളമാണ് മുടങ്ങിയത്. സര്‍ക്കാരിന്റെ ഗ്രാന്റ് ലഭിക്കാത്തതാണു ശമ്പളം മുടങ്ങാന്‍ കാരണം. 800ലധികം ജീവനക്കാരാണു സര്‍വകലാശാലയിലുള്ളത്. എല്ലാ മാസവും ഒന്നാം തീയതിയാണ് ശമ്പളവും പെന്‍ഷനും നല്‍കിവന്നത്. നിലവിലെ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണു ഗ്രാന്റ് ലഭിക്കാത്തതിനു കാരണമെന്നാണു പ്രാഥമിക വിവരം. അതിനാല്‍ ശമ്പളം ലഭിക്കാന്‍ വൈകുമെന്നാണു വിവരം. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തിന്‍റെ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്ക് […]

ഡല്‍ഹി ഉപമുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം; ആം ആദ്മി പാര്‍ട്ടി ചങ്ങനാശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ റാലിയും നിശാ ധര്‍ണയും സംഘടിപ്പിച്ചു

സ്വന്തം ലേഖിക ചങ്ങനാശേരി: ആം ആദ്മി പാര്‍ട്ടി ദേശീയ നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയുടെ അന്യായ സിബിഐ തടങ്കല്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആം ആദ്മി പാര്‍ട്ടി ചങ്ങനാശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും നിശാ ധര്‍ണയും സംഘടിപ്പിച്ചു. ധര്‍ണ ഡോ. സാജു കണ്ണന്തറ ഉദ്ഘാടനം ചെയ്തു. ശശികുമാര്‍ പാലക്കളം അധ്യക്ഷത വഹിച്ചു. ജോയി ആനിത്തോട്ടം, അഡ്വ. ഉബൈദത്ത്, രമേശ് പാണ്ടിശേരി, അഡ്വ. സന്തോഷ് കണ്ടന്‍ചിറ, ജോസഫ് സെബാസ്റ്റ്യന്‍, ഷൈജു കുര്യന്‍, ലൂക്ക് തോമസ്, പ്രഫ. കെ.എം. തോമസ്, പ്രിന്‍സ് കിഷോര്‍, […]

ഓട്ടോറിക്ഷയില്‍ കറങ്ങി വിദേശ മദ്യവില്പന; 12 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി കോട്ടയം വടവാതൂര്‍ സ്വദേശി പിടിയിൽ; വില്പനയ്ക്ക് ഉപയോഗിച്ചിരുന്ന ഓട്ടോയും കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖിക കോട്ടയം: ഓട്ടോറിക്ഷയില്‍ കറങ്ങി വിദേശ മദ്യവില്പന നടത്തിയ യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വടവാതൂര്‍ തടത്തിപ്പറമ്പില്‍ വീട്ടില്‍ സരുണിനെയാണ് പാമ്പാടി എക്‌സൈസ് റേഞ്ച് സംഘവും കോട്ടയം എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ഇയാളില്‍ നിന്ന് 12 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും പിടികൂടി. മദ്യം വില്പന നടത്തിയിരുന്നു ഓട്ടോയും കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ എക്‌സൈസില്‍ കേസുകള്‍ നിലവിലുണ്ട്. ജില്ല സൈബര്‍ സെല്ലിന്റെ സഹായത്തോടുകൂടി നടന്ന റെയ്ഡില്‍ പാമ്പാടി റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസ്, എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം […]

ടിക്കറ്റില്ലാത്ത യാത്രക്കാരെ ഇതിലേ ഇതിലേ…..! കോടിപതിയായി റെയില്‍വേയും; ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്തവരിൽ നിന്ന് റെയില്‍വേ പിഴയായി ഈടാക്കിയത് 100 കോടി രൂപ; ‘റെക്കോര്‍ഡ്’ കണക്കുകള്‍ പുറത്തുവിട്ട് അധികൃതർ

സ്വന്തം ലേഖിക മുംബൈ: ടിക്കറ്റ് ഇല്ലാതെ ട്രെയിനില്‍ യാത്ര ചെയ്ത യാത്രക്കാരില്‍ നിന്നായി റെയില്‍വേ പിഴയായി ഈടാക്കിയ കണക്കുകള്‍ പുറത്ത്. നൂറ് കോടി രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയത്. ഏപ്രില്‍ 2022 മുതല്‍ 2023 ഫെബ്രുവരി വരേയുള്ള കാലയളവിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മുംബൈ ഡിവിഷനില്‍ നിന്ന് മാത്രമായാണ് ഇത്രയും ഭീമമായ തുക പിഴയായി ഈടാക്കിയത്. കഴിഞ്ഞ വര്‍ഷം ഇതേ ഡിവിഷനില്‍ 60 കോടി രൂപയായിരുന്നു ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കിയത്. ഇതാദ്യമായിട്ടാണ് ഒരു ഡിവിഷനില്‍ നിന്ന് ഇത്രയും […]

ഹരിപ്പാട് പൊലീസ് ജീപ്പ് സ്കൂട്ടറില്‍ ഇടിച്ച്‌ അപകടം; മത്സ്യത്തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖിക ഹരിപ്പാട്: പൊലീസ് ജീപ്പ് സ്കൂട്ടറില്‍ ഇടിച്ച്‌ മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ചു. തോട്ടപ്പള്ളി കൊട്ടാരവളവ് അനുരാഗം വീട്ടില്‍ മഞ്ചേഷാണ്( 36) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിഷ്ണുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ കന്നുകാലി പാലം വട്ടുമുക്കിന് സമീപം കഴിഞ്ഞദിവസം രാത്രി 10.45 ആയിരുന്നു സംഭവം. സുഹൃത്തുക്കള്‍ സഞ്ചരിച്ച സ്കൂട്ടറും പൊലീസ് ജീപ്പും കൂട്ടിയിടിക്കുകയയാിരുന്നു. കേസ് സംബന്ധമായ ആവശ്യത്തിന് പള്ളിപ്പാട് പോയി തിരികെ വരികയായിരുന്ന മാരാരിക്കുളം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടം വരുത്തിവെച്ചത്. അപകടത്തില്‍പ്പെട്ടവരെ പൊലീസ് ജീപ്പില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. […]

‘ഡ്രൈ ഡേ ആയതിനാല്‍ വീട്ടില്‍ സൂക്ഷിച്ചു’; ആലപ്പുഴയിൽ അനധികൃത മദ്യ വില്പന നടത്തിവന്ന യുവാവിനെ എക്‌സൈസ് പിടികൂടി

സ്വന്തം ലേഖിക ചേര്‍ത്തല: അനധികൃത മദ്യ വില്പന നടത്തിവന്ന യുവാവിനെ എക്‌സൈസ് പിടികൂടി. അര്‍ത്തുങ്കല്‍ ആയിരം തൈപള്ളിപ്പറമ്പില്‍ ടോണിയെ (ഷെറിനെ -25) ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. വില്‍പ്പനയ്ക്കായി സൂക്ഷിച്ചുവച്ച മൂന്നു ലിറ്റര്‍ മദ്യം ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ഡ്രൈ ഡേ ആയതിനാല്‍ ഇയാള്‍ വീട്ടില്‍ മദ്യം സൂക്ഷിച്ചുവച്ച്‌ വില്‍പ്പന നടത്തി വരികയായിരുന്നു. മദ്യം വിറ്റ് കിട്ടിയ 3000 രൂപയും എക്സൈസ് കണ്ടെടുത്തു. കുറച്ചു നാളുകളായി വ്യാപകമായി മദ്യ വില്പന നടത്തി വരികയായിരുന്ന ഷെറിനെ ഷാഡോ എക്സൈസ് സംഘം നിരീക്ഷിച്ചതിനുശേഷമാണ് പിടികൂടിയത്. ഇയാള്‍ക്ക് മദ്യ […]

കൊച്ചിയിൽ വീട്ടിൽ സൂക്ഷിച്ച 104 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊച്ചി: കങ്ങരപ്പടിയില്‍ 104 ഗ്രാം എംഡിഎംഎ വീട്ടില്‍ സൂക്ഷിച്ച യുവാവ് പിടിയില്‍. കങ്ങരപ്പടി സ്വദേശി മുഹമ്മദ് ഷമീം ആണ് പിടിയിലായത്. യുവാവ് ബാംഗ്ലൂരില്‍ നിന്ന് മാരക മയക്കുമരുന്ന് കൊച്ചിയില്‍ എത്തിക്കുന്നു എന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ എത്തി പൊലീസ് പരിശോധന നടത്തുകയായിരുന്നു. തൃക്കാക്കര പൊലീസിന്റെ നേതൃത്വത്തിലാണ് ഷമീമിന്റെ വീട്ടില്‍ വിശദമായ പരിശോധന നടന്നത്. പലര്‍ക്കായി വില്‍പ്പന നടത്തുന്നതിനാണ് യുവാവ് എംഡിഎംഎ വീട്ടില്‍ സൂക്ഷിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തിവരികയാണ്. മയക്കുമരുന്ന് എവിടെനിന്നാണ് […]