video
play-sharp-fill

എസ്‌ഐയുടെ വീട്ടിലെ ഷെഡ്ഡില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; വീട്ടില്‍ നിന്ന് ഏറെ അകലെയെത്തി ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കള്‍; സുരേഷ് കുമാറിന്റെ മകളും സൂരജും സഹപാഠികൾ; മരണത്തിന് പിന്നിലെ കാരണം പ്രണയമോ?

സ്വന്തം ലേഖിക ഹരിപ്പാട്: എസ് ഐ യുടെ വീട്ടിലെ ഷെഡ്ഡില്‍ യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. വീട്ടില്‍ നിന്ന് ഏറെ അകലെയെത്തി ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ മുതുകുളം രണ്ടാംവാര്‍ഡ് ചേപ്പാട് കന്നിമേല്‍ സാരംഗിയില്‍ ജെ സുരേഷ് കുമാറിന്റെ വീട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് സൂരജിന്റെ (23) മൃതദേഹം കണ്ടത്. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആറ്റുവാത്തലയില്‍ (സൂര്യഭവനം) സഞ്ജീവന്റെയും സഫിയയുടെയും മകനാണ് സൂരജ്. കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെ സുരേഷ് കുമാറിന്റെ […]

കോട്ടയം മെഡിക്കല്‍ കോളജ് പി.ആര്‍.ഒ നിയമന വിവാദം; പോസ്റ്റ് ഓഫിസിലെ സിസിടിവി പരിശോധിക്കുമെന്ന് പൊലീസ്; യുവതിക്ക് കത്ത് അയച്ചിട്ടില്ലെന്ന് കണ്ടെത്തിയെന്ന് സൂചന

സ്വന്തം ലേഖിക ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പി.ആര്‍.ഒ നിയമനം സംബന്ധിച്ച വിവാദത്തില്‍ ആരോപണവിധേയയായ യുവതി ജില്ല പൊലീസിന് നല്‍കിയ പരാതിയില്‍ കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിലെ സി.സി ടി.വി പരിശോധിക്കും. ജനുവരി ആറിന് മെഡിക്കല്‍ കോളജില്‍ പി.ആര്‍.ഒ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസില്‍ നിന്ന് സ്പീഡ് പോസ്റ്റില്‍ തനിക്ക് അയച്ച കത്ത് അഞ്ചാം തീയതി ലഭിച്ചെന്നും അതുപ്രകാരമാണ് താന്‍ പങ്കെടുത്തതെന്നുമാണ് യുവതി പറയുന്നത്. എന്നാല്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫിസിലെ എച്ച്‌.ഡി.എസ് വിഭാഗത്തില്‍ നിന്ന് യുവതിക്ക് കത്ത് അയച്ചിട്ടില്ലെന്ന് ഓഫിസ് […]