play-sharp-fill

‘കുഞ്ഞ് മനസ്സിൽ കള്ളമില്ല’ ; ആറ് വയസ്സുകാരന്റെ മൊഴി വഴിത്തിരിവായി; യുവാവിൻ്റെ മരണത്തിന് പിന്നിലെ ചുരുളഴിഞ്ഞു; ഞെട്ടിക്കുന്ന കൊലപാതകത്തിന് പിന്നിൽ ഭാര്യയും കാമുകനും; ശിക്ഷ വിധിച്ച് കോടതി

സ്വന്തം ലേഖകൻ ഷംലി(ഉത്തര്‍പ്രദേശ്): അവിഹിത ബന്ധം എതിര്‍ത്ത ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി ഭാര്യ. ആറുവയസ്സുള്ള മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍,ആത്മഹത്യയാണെന്ന് വരുത്തി തീർത്ത സംഭവം കൊലപാതകമെന്ന് കണ്ടെത്തി.കേസില്‍ ഭാര്യക്കും കാമുകനും ജയില്‍ ശിക്ഷ വിധിച്ച് കോടതി.ഉത്തർപ്രദേശിലാണ് സംഭവം. 37കാരിയായ രാജേഷ് ദേവി,39കാരനായ കാമുകന്‍ പ്രദീപ് കുമാര്‍ എന്നിവരെയാണ് സെഷന്‍സ് കോടതി ശിക്ഷിച്ചത്.രാജേഷ് ദേവിയുടെ ആറുവയസ്സുകാരനായ മകന്‍ കാര്‍ത്തികേയ് സിങ്ങിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ. 2018ലാണ് കേസിനാസ്പദമായ സംഭവം.ജൂണ്‍ 12നാണ് ധരംവീര്‍ സിങ് എന്ന യുവാവ് കൊല്ലപ്പെട്ടത്.അവിഹിത ബന്ധം എതിര്‍ത്തതിന് കാമുകന്റെ സഹായത്തോടെ […]

മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നത് സമ്പദ്ഘടന നവികരിക്കുന്നതിന് അത്യന്താപേക്ഷിതം; പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ ഒഴിവാക്കും; പൊളിക്കുക 10 ലക്ഷത്തോളം വാഹനങ്ങൾ ; പുതിയത് വാങ്ങാന്‍ ബജറ്റില്‍ സഹായം

സ്വന്തം ലേഖകൻ ഡൽഹി:മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നത് സമ്പദ്ഘടന നവികരിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നാണ് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ അഭിപ്രായപ്പെട്ടത്. 2021-22 ലെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന വാഹന പൊളിക്കൽ നയത്തിന് കരുത്തേകുന്നതിനായി ആദ്യഘട്ടമെന്നോണം കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള കാലപ്പഴക്കം ചെന്ന വാഹനങ്ങൾ പൊളിക്കുന്നതിനായി ബജറ്റിൽ പണം വകയിരുത്തുമെന്നാണ് ധനമന്ത്രി ഉറപ്പുനൽകിയിട്ടുള്ളത്. സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള പഴക്കം ചെന്ന വാഹനങ്ങളും ആംബുലൻസുകളും പൊളിക്കുന്നതിനും പുതിയ വാഹനങ്ങൾ വാങ്ങുന്നതിനും സമ്പത്തിക പിന്തുണ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. 2023-24 വർഷത്തെ കേന്ദ്ര ബജറ്റിൽ അഞ്ചാമത്തെ മുൻഗണനയായിട്ടാണ് കാലപ്പഴക്കമുള്ള സർക്കാർ വാഹനങ്ങൾ പൊളിക്കുന്നത് ഇടംപിടിച്ചത്. […]

ആ സെറ്റില്‍ നിന്ന് ഞാന്‍ വഴക്കിട്ട് ഇറങ്ങിപ്പോയി; എല്ലാവരും പറഞ്ഞ മമ്മൂക്കയെ അല്ല ഞാന്‍ കണ്ടത്; അലന്‍സിയര്‍

സ്വന്തം ലേഖിക ചതുരം, അപ്പന്‍ എന്നാ സിനിമകളിലൂടെ ഏറെ പ്രശംസ പിടിച്ച്‌ പറ്റിയിരിക്കുകയാണ് നടന്‍ അലന്‍സിയര്‍. അപ്പന്‍ സിനിമയുടെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയതിനെക്കുറിച്ചും കസബയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ചും അലന്‍സിയര്‍ സംസാരിച്ചു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലെ ഈ ഭാഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ‘ഞാനങ്ങനെ ഒരു അപ്പനെ കണ്ടിട്ടില്ല. ഞാനെന്റെ മക്കളുടെ അടുത്ത് അങ്ങനെ ഒരു അച്ഛനല്ല. സക്രിപ്റ്റ് വായിക്കുമ്ബോള്‍ പോലും ഇങ്ങനെ ഒരു അച്ഛനുണ്ടോ എന്ന് ഞാന്‍ മജുവിനോട് സംശയം പറയുകയും ചതുരം സിനിമയിലെ കഥാപാത്രവുമായി സാമ്യമുണ്ടെന്ന് തോന്നുകയും […]

ഇന്ത്യൻ റെയിൽവേയുടെ സമ​ഗ്ര വികസനം ലക്ഷ്യം ; റെയിൽവേയ്ക്ക് ചരിത്രത്തിലെ ഉയർന്ന നീക്കിയിരുപ്പ്; അനുവദിച്ചത് 2.4 ലക്ഷം കോടി

സ്വന്തം ലേഖകൻ ദില്ലി: കേന്ദ്ര ബജറ്റിൽ റെയിൽവേക്ക് 2.40 ലക്ഷം കോടി അനുവദിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യൻ റെയിൽവേയുടെ സമ​ഗ്ര വികസനം ലക്ഷ്യമിട്ടാണ് ഇത്രയും വലിയ തുക അനുവദിക്കുന്നതെന്നും ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. 2014ന് ശേഷം റെയിൽവേക്ക് ഏറ്റവും ഉയർന്ന തുക അനുവദിക്കുന്നത് ഈ സാമ്പത്തിക വർഷത്തിലാണെന്നും അവർ വ്യക്തമാക്കി. കാര്‍ഷിക വായ്പ ലക്ഷ്യം 20 ലക്ഷം കോടി രൂപയായി ഉയര്‍ത്തും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചിനെ മികവിന്റെ കേന്ദ്രമായി പിന്തുണയ്ക്കും. സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തം, സര്‍ക്കാര്‍ പരിപാടികളുടെ സംയോജനം, പൊതു-സ്വകാര്യ […]

പൊന്നും വെള്ളിയും ഇനി പൊള്ളും…! സിഗരറ്റിനും വില കൂടും ; മൊബൈല്‍ ഫോണുകളുടെ വില കുറയും; കേന്ദ്ര ബജറ്റിലെ വിവരങ്ങൾ

സ്വന്തം ലേഖകൻ ദില്ലി: 2023-24 സാമ്പത്തിക വർഷത്തിൽ സ്വർണ്ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയുടെ വില വര്‍ധിക്കും. അതേസമയം മൊബൈല്‍ ഫോണുകളുടെ വില കുറയും. ഇലക്ട്രിക് കിച്ചണ്‍ ചിമ്മിനികളുടെ തീരുവ കുറച്ചു. ക്യാമറ പാര്‍ട്‌സിന് ഇളവ് പ്രഖ്യാപിച്ചു. കസ്റ്റംസ് തീരുവ 13 ശതമാനമായി കുറച്ചു. ലിഥിയം ബാറ്ററികളുടെ തീരുവ ഒഴിവാക്കി. ടെലിവിഷന്‍ സ്‌പെയര്‍ പാര്‍ട്‌സുകളുടെ കസ്റ്റംസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചു. ചിമ്മിനികളുടെ ഹീറ്റ് കോയിലിന് തീരുവ 20ല്‍ നിന്ന് 15 ശതമാനമായാണ് കുറച്ചത്. സിഗരറ്റിന് മൂന്ന് വര്‍ഷത്തേക്ക് ദേശീയ ദുരന്ത തീരുവ 16 […]

മുല്ലപ്പെരിയാറിൽ അതീവ സുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കയറി; മൂന്നു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ ഇടുക്കി:മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനധികൃതമായി പ്രവേശിച്ചതിന് മൂന്നു പേര്‍ക്കെതിരെ മുല്ലപ്പെരിയാർ പൊലീസ് കേസെടുത്തു. കുമളി സ്വദേശികളായ രാജന്‍, രഞ്ജു, സതീശന്‍ എന്നിവര്‍ക്കെതിരെയാണ് അതീവ സുരക്ഷ മേഖലയില്‍ അതിക്രമിച്ച് കടന്നതിന് പൊലീസ് കേസെടുത്തത്.മൂന്നു പേരും ലോറി ക്ലീനർമാരാണ്. അണക്കെട്ടിലെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി മെറ്റല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വള്ളക്കടവ് വഴി കൊണ്ടു പോകാന്‍ തമിഴ്നാടിന് അനുമതി നല്‍കിയിരുന്നു.നാലു വാഹനങ്ങളിലായാണ് സാധനങ്ങള്‍ കൊണ്ടു പോയത്.ഇതില്‍ മൂന്നു ലോറികളിലെ ക്ലീനര്‍മാരാണ് ഇവര്‍. അനുമതിയില്ലാതെ അണക്കെട്ടില്‍ പ്രവേശിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡിവൈഎസ്പിയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

5ജി സേവനങ്ങൾക്ക് എൻജിനീയറിങ് സ്ഥാപനങ്ങളിൽ 100 ലാബുകൾ; നിർമിത ബുദ്ധി ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങൾ; ഇ കോര്‍ട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി ; പാന്‍ കാര്‍ഡ് – തിരിച്ചറിയല്‍ കാര്‍ഡ് ആയി അംഗികരിക്കും ; നിർണായ പ്രഖ്യാനപങ്ങളുമായി കേന്ദ്ര ബജറ്റ്

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന 5ജി സേവനങ്ങൾ ഉപയോഗിച്ച് ആപ്പുകൾ വികസിപ്പിക്കുന്നതിന് 100 ലാബുകൾ എൻജിനീയറിങ് സ്ഥാപനങ്ങളിൽ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. നിർമിത ബുദ്ധി ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങൾ അനുവദിക്കും. പുതിയ സാങ്കേതിക വിദ്യയിൽ ഊന്നിയ തൊഴിൽ അവസരങ്ങൾ, സാധ്യതകൾ, ബിസിനസ്സ് മോഡലുകൾ എന്നിവ സാക്ഷാത്കരിക്കുന്നതിനും ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളുടെ വികാസത്തിനായി ‘മേക്ക് എഐ ഫോര്‍ ഇന്ത്യ’, മേക്ക് എഐ വര്‍ക്ക് ഫോര്‍ ഇന്ത്യ’ എന്നീ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചു. […]

വൃക്ക തകരാര്‍ ; ശരീരം കാണിക്കുന്ന നാല് ലക്ഷണങ്ങള്‍ അവഗണിക്കരുത്, ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ഇവയൊക്കെ

സ്വന്തം ലേഖകൻ വൃക്കതകരാര്‍ ഉണ്ടാകുമ്പോൾ ദുര്‍ബലമായ വൃക്കയുടെ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ ഒരാളുടെ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. വിട്ടുമാറാത്ത വൃക്കരോഗത്തിന്റെ കാര്യത്തില്‍, വൃക്കകളുടെ പ്രവര്‍ത്തനം ക്രമേണ നഷ്ടപ്പെടും. രാത്രിയില്‍ ഇടയ്ക്കിടെ മൂത്രം ഒഴിക്കുക, വിശപ്പില്ലായ്മ, കണ്ണ് വീര്‍ക്കുന്നത്, വായ്നാറ്റം, പേശീവലിവ് എന്നിവയാണ് ആരോഗ്യമല്ലാത്ത വൃക്കയുടെ ലക്ഷണങ്ങള്‍. വൃക്ക തകരാറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍… വീര്‍ത്ത കണ്ണുകള്‍: പ്രോട്ടീന്റെ അമിതമായ ഉപഭോഗവും ഇതിന് കാരണമാകാം. നോക്റ്റൂറിയ: രാത്രിയില്‍ ഉറക്കമുണര്‍ന്ന് നിരന്തരം മൂത്രമൊഴിക്കുന്ന അവസ്ഥയാണിത്. ഇത് മറ്റൊരു ലക്ഷണമാണ്. വീര്‍ത്ത മുഖം അല്ലെങ്കില്‍ […]

ചെറിയ കാലയളവിൽ എട്ടോളം മോഷണങ്ങൾ; മൊബൈല്‍ ഫോണും, ബാങ്ക് ഡോക്കുമെന്‍റ്സും, 4000 രൂപയും കവർന്നു; കൃത്യത്തിനുശേഷം തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി വനജകുമാരി പിടിയിലാകുമ്പോൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിരവധി മോഷണങ്ങള്‍ നടത്തിയ ശേഷം തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയില്‍. പാറശ്ശാല മുരിങ്ങര നെടുപ്പഴിഞ്ഞി വീട്ടില്‍ മല്ലിക എന്ന് വിളിക്കുന്ന വനജകുമാരി(45) ആണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ പാറശാല പോലീസാണ് അറസ്റ്റ് ചെയ്തത്. പാറശാല, നെയ്യാറ്റിന്‍കര, വെള്ളറട, പോലീസ് സ്റ്റേഷന്‍ പരിധികളിലെ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് വനജ കുമാരി. ഈ മാസം 16 ന് രാവിലെ 10 മണിക്ക് മല്ലിക നെടിയാംകോട് പച്ചക്കറി കടയില്‍ മോഷണം നടത്തിയിരുന്നു. ഇതിന് ശേഷം ഒരു ഓട്ടോയില്‍ കയറി […]

മലയാള ശബ്ദം വാർത്താതാരം പുരസ്കാരം ടോണി വർക്കിച്ചനും, നിർമ്മല ജിമ്മിക്കും; പുരസ്കാരം മന്ത്രി റോഷി അ​ഗസ്റ്റിൻ സമ്മാനിച്ചു.

സ്വന്തം ലേഖകൻ കോട്ടയം : മലയാള ശബ്ദം വാർത്താ ചാനൽ ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ വാർത്താ താരം 2022 പുരസ്കാരങ്ങൾ വിതരണം ചെയ്തു, കോട്ടയം നാ​ഗമ്പടം റെഡ് ക്രോസ് ഓഡിറ്റോറിയത്തിൽ ജലസേചന വകുപ്പ് മന്ത്രി റോഷി അ​ഗസ്റ്റിൻ പുരസ്കാര ജേതാക്കളായ ടോണി വർക്കിച്ചനും (അച്ചായൻസ് ​ഗോൾഡ് ) ശ്രീമതി. നിർമ്മല ജിമ്മിക്കും അവാർഡ് സമ്മാനിച്ചു. കഴിഞ്ഞ വർഷം കോട്ടയം ജില്ലയിൽ വാർത്തകളിൽ നിറഞ്ഞുനിന്നവരെയാണ് പ്രേക്ഷകരും ജൂറിയും ചേർന്ന് വാർത്താ താരമായി തെരഞ്ഞെടുത്തത്. ലോജിക് സ്കൂൾ ഡയറക്ടർ സന്തോഷ് കുമാർ അദ്ധ്യക്ഷത […]