play-sharp-fill

യുജിസി നെറ്റ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; ആദ്യഘട്ട പരീക്ഷ ജൂണ്‍ 13 മുതല്‍ 22വരെ; കൂടുതൽ വിവരങ്ങൾ അറിയാം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. 2023 ജൂണ്‍ 13 മുതല്‍ 22 വരെയാണ് ആദ്യഘട്ട പരീക്ഷകള്‍ നടക്കുക. എല്ലാ വര്‍ഷവും ജൂണ്‍, ഡിസംബര്‍ മാസങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായാണ് നെറ്റ് പരീക്ഷ നടക്കാറുള്ളത്. രണ്ടാം ഘട്ട പരീക്ഷ ഡിസംബറില്‍ നടക്കും. ആദ്യഘട്ട പരീക്ഷ ജൂണ്‍ 13 മുതല്‍ 22വരെയായിരിക്കുമെന്ന് ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. യുജിസി നെറ്റ്ന് വേണ്ടിയുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഔദ്യോഗിക സൈറ്റായ ugcnet.nta.nic.in വഴി സമര്‍പ്പിക്കാവുന്നതാണ്. ഇന്ത്യന്‍ സര്‍വ്വകലാശാലകളിലും കോളേജുകളിലും, അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, ജൂനിയര്‍ റിസര്‍ച്ച് […]

കാമുകി വിവാഹാഭ്യർത്ഥന നിരസിച്ചു; യുവാവ് ഫേസ്‌ബുക്ക് ലൈവിൽ ജീവനൊടുക്കി; പെൺകുട്ടിയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതായും ലൈവിൽ യുവാവ്; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ ആസാം: കാമുകി വിവാഹത്തിനു സമ്മതിക്കാതെ വന്നതോടെ ഫേസ്‌ബുക്ക് ലൈവിൽ യുവാവ് ജീവനൊടുക്കി. ‌ ജയദീപ് റോയ്( 27 ) എന്നയാളാണ് ജീവനൊടുക്കിയത്. കുടുംബത്തിന്‍റെ സമ്മർദം മൂലം യുവതി വിവാഹത്തിൽ നിന്ന് പിന്‍മാറുകയായിരുന്നു. മെഡിക്കൽ സെയിൽസ് പ്രൊഫഷണലാണ് ജയദീപ് റോയ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. താമസിക്കുന്ന മുറിയിൽ, കയറിൽ തൂങ്ങിയാണ് ജയദീപ് ജീവനൊടുക്കിയത്. ‘ഞാൻ വിവാഹാഭ്യർത്ഥനയുമായി അവളുടെ വീട്ടിൽ പോയി. എന്നാൽ എല്ലാവരുടെയും മുന്നിൽ വച്ച് അവൾ എന്നെ തിരസ്കരിക്കയാണ് ചെയ്തത്. പിന്നീട്, ഞങ്ങളുടെ ബന്ധത്തിന്‍റെ പേരിൽ അവളെ കൊന്നുകളയുമെന്നുവരെ അവളുടെ […]

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ശേഷം ഒളിവിൽ പോയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ; അഞ്ച് വർഷത്തിന് ശേഷം അടൂർ പൊലീസ് കുറ്റവാളിയെ കുടുക്കിയത് ഇങ്ങനെ

സ്വന്തം ലേഖകൻ പത്തനംതിട്ട : ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ പള്ളിക്കൽ പഴകുളം അജ്മൽ ഭവനിൽ ഷഫീഖാ(48 )ണ് പിടിയിലായത്. 2017ലാണ് ഷഫീഖ് ഭാര്യ റജീനയെ കുത്തി കൊലപ്പെടുത്തിയത്‌. അന്ന് അറസ്റ്റിലായ ഇയാളെ റിമാൻഡ് ചെയ്തു ജയിലിൽ അടച്ചെങ്കിലും, പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു. വർഷങ്ങളായി ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ ബന്ധപ്പെടാതിരുന്നതിനാൽ പ്രതിയെ കണ്ടെത്താൻ കഴിയാതെ വരികയും, കോടതി വിചാരണ നടപടികൾ തടസ്സപ്പെടുകയും ചെയ്തിരുന്നു. ഇയാൾക്കെതിരെ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി വാറൻറ് പുറപ്പെടുവിക്കുകയും, പിടികിട്ടാപ്പുള്ളിയായി […]

തിരുവനന്തപുരം പേട്ടയിൽ ഓട്ടം ഓടുന്നതിനെ ചൊല്ലി ഡ്രൈവർമാർ തമ്മിലുള്ള തർക്കം സംഘർഷത്തിലവസാനിച്ചു; മർദ്ദനമേറ്റ് ഒരാൾ മരിച്ചു; മരിച്ചത് ഹൃദ്രോ​ഗിയായ ഓട്ടോഡ്രൈവർ; പൊലീസിൽ പരാതി നല്കി ബന്ധുക്കൾ

തിരുവനന്തപുരം: ഓട്ടം ഓടുന്നതിനെ ചൊല്ലി തിരുവനന്തപുരം പേട്ടയിൽ ഡ്രൈവർമാർ തമ്മിലുള്ള തർക്കം സംഘർഷത്തിലവസാനിച്ചു. ഓട്ടോ ഡ്രൈവറെ മര്‍ദിച്ച് കൊലപ്പെടുത്തി . ആനയറ കുടവൂര്‍ സ്വദേശി ജയകുമാറി(58)നെ മറ്റൊരു ഓട്ടോ ഡ്രൈവറായ വിഷ്ണു മര്‍ദ്ദിച്ച് കൊന്നെന്ന് ജയകുമാറിന്‍റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഓട്ടോ ഓടുന്നതിലെ മുൻഗണനാ തര്‍ക്കത്തിന് പിന്നാലെ ജയകുമാറിനെ വിഷ്ണു മുഖത്തടിച്ച് വീഴ്ത്തിയെന്നാണ് പരാതി. റോ‍ഡിൽ വീണ ജയകുമാറിനെ നെഞ്ചിൽ ചവിട്ടി പരിക്കേൽപ്പിച്ചെന്നും ബന്ധുക്കൾ പറയുന്നു. പരിക്കേറ്റ ജയകുമാറിനെ മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 2007ൽ ആഞ്ജിയോഗ്രാം ചെയ്ത […]

വീട്ടില്‍ പല്ലി ശല്യമാണോ? പരിഹാരമുണ്ട്; വെളുത്തുള്ളിയും സവാളയും കൊണ്ട് പല്ലിയെ തുരത്താം !!

സ്വന്തം ലേഖിക കോട്ടയം: വീട് വൃത്തിയാക്കിടല്‍ എപ്പോഴും ഒരു പണിയാണ്. അടുക്കളയില്‍ പല്ലികള്‍ വരുന്നത് അത്ര നല്ലതല്ല. ആഹാര സാധനങ്ങളിലും മറ്റും പല്ലികള്‍ കടന്നു കയറുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. പല്ലികളെ തുരത്താന്‍ചില സൂത്രങ്ങള്‍ അറിയാം. ഒരു അടുക്കളയില്‍ എപ്പോഴും ഉണ്ടാകുന്ന ചില സാധനങ്ങളാണ് വെളുത്തുളളിയും സവാളയും മുട്ടയും. ഇവ ഉപയോഗിച്ചു പല്ലികളെ ഒരു പരിധിവരെ തുരത്താന്‍ കഴിയും. മുട്ടയുടെയും വെളുത്തുള്ളിയുടെയും സവാളയുടെയും മണം പല്ലികള്‍ക്ക് സഹിക്കാനാവുന്നതല്ല. അതിനാല്‍ മുട്ട ഉപയോഗിച്ച ശേഷം പൊട്ടിച്ചെടുത്ത തോട് ഉപയോഗിച്ച്‌ പല്ലികളെ വീട്ടില്‍ നിന്നും അകറ്റാം. അതിനായി, […]

ഓര്‍‌ഡര്‍ ചെയ്ത ബിരിയാണിയില്‍ മുട്ടയും പപ്പടവുമില്ലാത്തതിന്റെ പേരില്‍ ക്രൂരമ‌ര്‍ദ്ദനം; ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു; ഹോട്ടല്‍ ഉടമയ്ക്കും ഭാര്യക്കും പരിക്ക്

സ്വന്തം ലേഖിക തൃശ്ശൂര്‍: ബിരിയാണിയില്‍ കോഴിമുട്ടയും പപ്പടവും നല്‍കിയില്ല എന്ന പേരില്‍ ഹോട്ടല്‍ ഉടമകളായ ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ചു. ചൂണ്ടലില്‍ കറി ആന്‍ഡ് കോ എന്ന പേരില്‍ ഹോട്ടല്‍ നടത്തി വരുന്ന തിരുവനന്തപുരം സ്വദേശിയായ സുധി (42) ഭാര്യ ദിവ്യ (40) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ നിലവില്‍ കേച്ചേരി തൂവാനൂരിലാണ് താമസിച്ച്‌ വരുന്നത്. ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ വിഭവങ്ങള്‍ കുറവാണെന്നും കൈകഴുകുന്ന സ്ഥലത്തിന് വൃത്തിക്കുറവുണ്ടെന്നും എന്നതിന്റെ പേരിലുണ്ടായ തര്‍ക്കമാണ് ഇവര്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നതിലേയ്ക്ക് വഴിവെച്ചത്. ഇരുപ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിയേറ്റ സുധിയെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ […]

കൈക്കൂലിക്കേസിൽ പിടിയിലായ ​ഗൈനക്കോളജിസ്റ്റ് മായാരാജ് കാക്കനാട് വനിതാ ജയിലിൽ; കോട്ടയം മെഡിക്കൽ കോളേജിലെ സുഖചികിത്സക്ക് കത്രികപ്പൂട്ടിട്ട് വിജിലൻസ് !

സ്വന്തം ലേഖകൻ കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴയിൽ വിജിലൻസ് പിടിയിലായ ഗൈനക്കോളജിസ്റ്റ് മായരാജിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തളളി കാക്കനാട് ജയിലിലടച്ചു.കഴിഞ്ഞ ദിവസം ഡോക്ടറുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ വിജിലൻസ് കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനേ തുടർന്ന് മെഡിക്കൽ ബോർഡ് നടത്തിയ പരിശോധനയിലാണ് ഡോക്ടറുടെ ആരോഗ്യസ്ഥിതിക്ക് യാതൊരു തകരാറുമില്ലന്ന് കണ്ടെത്തിയത്.തുടർന്നാണ് മെഡിക്കൽ കോളേജിലെ സുഖചികിത്സ അവസാനിപ്പിച്ച് ഡോക്ടറെ കാക്കനാട് വനിതാ ജയിലിൽ അടച്ചത്. കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്യുന്ന പ്രതികളെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം റിമാന്റ് ചെയ്യുകയാണ് പതിവ്. എന്നാൽ മായാരാജിനെ റിമാന്റ് ചെയ്തതോടെ […]

തൃശൂരിൽ അജ്ഞാതന് കടലിൽ ചാടി എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തിരച്ചിൽ ഊർജിതം;ഇന്നലെ രാത്രി കടലിൽ പരിശോധന നടത്തിയിട്ടും വിവരമൊന്നും ലഭിച്ചിരുന്നില്ല; ഇന്ന് രാവിലെ മുതൽ തിരച്ചിൽ പുനരാരംഭിച്ചു

സ്വന്തം ലേഖകൻ തൃശൂര്‍ :തൃശൂരിലെ വാടാനപ്പള്ളി തമ്പാൻ കടവിൽ ചാടിയ അജ്ഞാതനായി തിരച്ചിൽ തുടരുന്നു. ഇന്നലെ വൈകീട്ട് ഏഴു മണിയോടെ കരയിൽ ചെരുപ്പ് അഴിച്ചുവെച്ച ശേഷം അജ്ഞാതൻ കടലിൽ ചാടി എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ തുടരുന്നത്. നാട്ടുകാരാണ് അഞ്ജാതന്‍ കടവിൽ ചാടിയതായുള്ള വിവരം പൊലീസിനും ഫിഷറീസ് ഡിപ്പര്‍ട്ടമെന്‍റിനും കൈമാറിയത്. ഇതനുസരിച്ചാണ് ഇന്നലെ വൈകീട്ട് മുതല്‍ ഫിഷറീസ് ഡിപ്പാർട്ട്മെന്റ് പൊലീസ് പട്രോൾ ബോട്ടിൽ തിരച്ചില്‍ നടത്തിയത്. ഇന്നലെ രാത്രി 11 മണി വരെ കടലിൽ പരിശോധന നടത്തിയിട്ടും വിവരമൊന്നും ലഭിക്കാതായതോടെ ഇവർ തെരച്ചില്‍ നിര്‍ത്തി […]

പക്ഷിപ്പനി: കോട്ടയം ജില്ലയിൽ കർഷകർക്ക് ഈ വർഷം നൽകിയ നഷ്ടപരിഹാരം 88.68 ലക്ഷം; ദുരിതം മാറാതെ കർഷകർ

സ്വന്തം ലേഖിക കോട്ടയം: പക്ഷിപ്പനി മൂലം വെച്ചൂർ, അയ്മനം, കല്ലറ, കുമരകം പഞ്ചായത്തുകളിൽ താറാവുകളെ നഷ്ടപ്പെട്ട കർഷകർക്ക് സർക്കാർ ഈ വർഷം നൽകിയത് 88.68 ലക്ഷം രൂപ. രണ്ടു മാസത്തിൽ താഴെ പ്രായമുള്ള താറാവിന് നൂറു രൂപ നിരക്കിലും രണ്ടു മാസത്തിനു മുകളിലുള്ള താറാവുകൾക്ക് 200 രൂപ നിരക്കിലുമാണ് മാർച്ചിൽ നഷ്ടപരിഹാരം നൽകിയതെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി പറഞ്ഞു. വിവിധ കർഷകർക്ക് നൽകിയ തുക: രമണൻ (7,00,000), അനീഷ് സോമൻ (6400), പി.എസ്. സജിമോൻ (60,000), സുദർശനൻ (60,000), സുനിമോൻ […]

ചെലവ് ചുരുക്കാൻ ഒരുങ്ങി കോൺഗ്രസ് ; നേതാക്കള്‍ക്ക് മാസത്തില്‍ രണ്ടുതവണ മാത്രം വിമാന ടിക്കറ്റ് ; പരമാവധി യാത്ര ട്രെയിനിൽ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ചെലവ് ചുരുക്കാൻ ഒരുങ്ങി കോൺഗ്രസ്. ഇതിന്റെ ഭാഗമായി വിമാനയാത്ര കഴിവതും ഒഴിവാക്കാന്‍ എഐസിസി സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഒരു മാസത്തില്‍ രണ്ടുതവണ മാത്രമേ സെക്രട്ടറിമാര്‍ക്ക് വിമാന ടിക്കറ്റ് അനുവദിക്കു. 1400 കിലോമീറ്റര്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റിന്റെ പണം അനുവദിക്കും. ഇതിന് മുകളില്‍ ദൂരത്തിന് കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റെടുക്കാമെന്നും നിര്‍ദേശമുണ്ട്. ഒരു മാസത്തിൽ രണ്ടുതവണ മാത്രമേ സെക്രട്ടറിമാർക്ക് വിമാന ടിക്കറ്റ് അനുവദിക്കു. എഐസിസി സെക്രട്ടറിമാർ കുറഞ്ഞത് 15-20 ദിവസമെങ്കിലും അതത് സംസ്ഥാനങ്ങളിൽ ചെലവഴിക്കണമെന്നും കത്തിൽ പറയുന്നു. സെക്രട്ടറിമാർക്കും എഐസിസിക്കും 1400 […]