video

00:00

ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ​ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ എന്ന് സിപിഎം.കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ എ സൈഫുദിന് നേരെയാണ് ആക്രമണമുണ്ടായത്.

തൃശൂർ കേച്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ എ സൈഫുദിന് നേരെയാണ് ആക്രമണമുണ്ടായത്. കൈയ്ക്കും കാലിനും പരിക്കേറ്റ സൈഫുദിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. കേച്ചേരിയിൽ […]

അണുനാശിനി കുടിച്ച് ആത്മഹത്യാശ്രമം; ഗ്രീഷ്മക്കെതിരെ കേസെടുത്തു;നെടുമങ്ങാട് പൊലീസ് ആണ് ആത്മഹത്യാ ശ്രമത്തിന് കേസെടുത്തത്. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ വെച്ച് ഗ്രീഷ്മ ലൈസോള്‍ കുടിച്ച് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു.

പാറശാല ഷാരോൺ രാജ് കൊലക്കേസ് പ്രതി ഗ്രീഷ്മക്കെതിരെ ആത്മഹത്യ ശ്രമത്തിന് പൊലീസ് കേസെടുത്തു. നെടുമങ്ങാട് പൊലീസ് ആണ് ആത്മഹത്യാ ശ്രമത്തിന് കേസെടുത്തത്. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ വെച്ച് ഗ്രീഷ്മ ലൈസോള്‍ കുടിച്ച് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഛര്‍ദിച്ചതിനെ തുടര്‍ന്ന് […]

ചങ്ങനാശേരിയിലെ ജ്യൂസ് കടയില്‍ നിന്നും ലഹരിമരുന്ന് പിടിച്ചതായി റിപ്പോര്‍ട്ട്;ലഹരിമരുന്ന് വില്പന പ്രധാനമായും വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചെന്ന് എക്‌സൈസ്…

ചങ്ങനാശേരി : നഗരത്തിലെ പ്രധാന ജ്യൂസ് സ്ട്രീറ്റില്‍ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ടിട്ടില്ല. ജ്യൂസ് വ്യാപാര കേന്ദ്രത്തില്‍ ലഹരിമരുന്ന് കച്ചവടം നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് ആഴ്ച്ചകളായുള്ള നിരീക്ഷണത്തിനു ശേഷം പരിശോധന നടത്തിയത്. […]

ഒന്നരമാസത്തെ ലഹരിവേട്ടയിൽ കുടുങ്ങിയത് 1,231 കുറ്റവാളികൾ; 1245 കേസുകൾ…സംസ്ഥാനം ലഹരി മാഫിയയുടെ പിടിയിൽ.വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി പോലീസും എക്‌സൈസും…

സംസ്ഥാനത്ത് കഴിഞ്ഞ ഒന്നരമാസം നടത്തിയ ലഹരിമരുന്ന് വേട്ടയില്‍ കുടുങ്ങിയത് 1231 കുറ്റവാളികള്‍. 1245 കേസുകളാണ് റജിസ്ററര്‍ ചെയ്തത്. ലഹരിമരുന്നുവേട്ട വരും ദിവസങ്ങളിലും ശക്തമാക്കുമെന്ന് എക്സൈസ് കമ്മിഷണര്‍ എസ്.ആനന്ദകൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരിവിരുദ്ധ ശൃംഖലയില്‍ ഇന്ന് മുഖ്യമന്ത്രിയും […]

ഗ്രീഷ്മ ചില്ലറക്കാരിയല്ല;ഒരേ സമയം കാമുകനെയും പ്രതിശ്രുത വരനെയും ഒരേ പോലെ ‘മാനേജ് ‘ ചെയ്ത അതി ബുദ്ധിമതി;പെൺബുദ്ധിയിൽ ഉദിച്ച ഇരട്ട ഡീലിങ് പൊളിയുമെന്ന് ഭയന്നത് ഷാരോണുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രതിശ്രുത വരന്റെ പക്കൽ എത്തുമെന്ന ചിന്തയിൽ.ഇരുപത്തിരണ്ടുകാരി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി പാറശ്ശാല ഷാരോൺ കൊലക്കേസിലെ മുഖ്യ പ്രതിയാകുമ്പോൾ…

ഷാരോണിനെ കഷായത്തില്‍ വിഷം കൊടുത്തുകൊന്ന ഗ്രീഷ്മ ഒരേ സമയം കാമുകനൊപ്പവും പ്രതിശ്രുത വരനായി വിവാഹ നിശ്ചയം നടത്തിയ സൈനികനുമായും കറങ്ങി. ബ്രോക്കര്‍ വഴിയെത്തിയ വിവാഹത്തിന്റെ നിശ്ചയം നടന്നത് ഏതാണ്ട് ഒന്‍പത് മാസം മുൻപാണ്. അതിന് ശേഷം ജോലിക്ക് മടങ്ങിയ സൈനികനുമായി ഗ്രീഷ്മ […]

മുഹമ്മ ബോട്ട് ജെട്ടിയിൽ ബോട്ട് കാത്തു നിന്ന യുവാവ് ബൈക്കുമായി കായലിൽ വീണു; ബോട്ട് ജീവനക്കാരുടെയും സ്റ്റേഷൻ മാസ്റ്ററുടെയും അവസരോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം; കായലിൽ വീണത് കോട്ടയം എംഎം പബ്ലിക്കേഷൻസിലെ പ്രൊഡക്ഷൻ മാനേജർ

സ്വന്തം ലേഖിക ആലപ്പുഴ: ബോട്ട് കാത്തു നിന്ന യുവാവ് ബൈക്കുമായി കായലിൽ വീണു മുഹമ്മ ബോട്ട് ജെട്ടിയിലാണ് ഇന്നലെ ഉച്ചയോടെ അപകടം നടന്നത്. ആലപ്പുഴ പാതിരപ്പള്ളി പെരിയംവെളി വീട്ടിൽ ജിൽബർട്ട് മാത്യു (50) ആണ് അപകടത്തിൽപ്പെട്ടത്. മനോരമ കോട്ടയം എം എം […]

കുടുംബ പ്രശ്നം; തലയോലപ്പറമ്പിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

സ്വന്തം ലേഖിക വൈക്കം: ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തലയോലപ്പറമ്പ് വഴിയമ്പലം ഒറ്റപ്ലാക്കൽ അപ്പച്ചന്റെ ഭാര്യ അനുജോസഫ് (മറിയാമ്മ- 55) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി 8.30 ഓടെ വീടിന് വെളിയിൽ എത്തി […]

പോലീസുകാർക്കും രക്ഷയില്ലാതായോ……! ലൈംഗിക ആവശ്യവുമായി ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സമീപിച്ച് മേലുദ്യോഗസ്ഥന്‍; ആവശ്യം നിരസിച്ചപ്പോള്‍ കയ്യേറ്റശ്രമം; ലൈംഗിക അതിക്രമം നടത്തിയ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത് പോലീസ് സേനയ്ക്ക് തന്നെ നാണക്കേടാകുന്നു…..

സ്വന്തം ലേഖിക കൊച്ചി: ക്യാമ്പില്‍ പൊലീസുകാരനെതിരെ ലൈംഗിക അതിക്രമം നടത്തിയ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. തൃപ്പൂണിത്തുറ ആസ്ഥാനമായ കെഎപി ഒന്ന് ബറ്റാലിയന്റെ ഡിറ്റാച്ച്‌മെന്റ് ക്യാമ്പായ പോത്താനിക്കാടാണ് സംഭവം. ലൈംഗിക ആവശ്യവുമായി മേലുദ്യോാഗസ്ഥന്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ […]

പ്രഥമ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കേരള ജ്യോതി എം.ടി. വാസുദേവന്‍ നായര്‍ക്ക്, മമ്മൂട്ടിക്ക് കേരള പ്രഭ പുരസ്‌കാരം,അടൂര്‍ ഗോപാലകൃഷ്ണന്‍, ടി.കെ.എ നായര്‍, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാര്‍ഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്‌കാരങ്ങള്‍ക്കായി സര്‍ക്കാരിനു നാമനിര്‍ദേശം നല്‍കിയത്.

പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എം.ടി വാസുദേവന്‍ നായര്‍ക്കാണ് കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എന്‍.എന്‍ പിള്ള, ടി. മാധവ മേനോന്‍, മമ്മൂട്ടി എന്നിവര്‍ കേരള പ്രഭ പുരസ്‌കാരത്തിനും ഡോ. സത്യഭാമാദാസ് […]

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വിജയപുരം പഞ്ചായത്തംഗത്തിന്റെ മകൾ മരിച്ചു

സ്വന്തം ലേഖിക വടവാതൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിജയപുരം പഞ്ചായത്തംഗത്തിന്റെ മകൾ മരിച്ചു. വിജയപുരം പഞ്ചായത്ത് അംഗം സാറാമ്മ തോമസിന്റെ മകൾ അമ്പലത്തിങ്കൽ സ്‌നേഹ സൂസൻ തോമസാ(22)ണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വടവാതൂർ മാധവൻപടി – പുതുപ്പള്ളി റോഡിൽ വീട്ടിൽ നിന്നും […]