play-sharp-fill

ശനിയാഴ്ച ആദ്യ ചാന്ദ്ര റോക്കറ്റ് വിക്ഷേപണത്തിനുള്ള രണ്ടാം ശ്രമം നടത്തും ; നാസ

യുഎസ്: സെപ്റ്റംബർ 3 ശനിയാഴ്ച പുതിയ ബഹിരാകാശ വിക്ഷേപണ സംവിധാനം (എസ്എൽഎസ്) ചാന്ദ്ര റോക്കറ്റ് വിക്ഷേപിക്കാനുള്ള രണ്ടാമത്തെ ശ്രമം നടത്തുമെന്ന് നാസ. ഫ്ലോറിഡയിലെ കേപ് കനാവറലിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് 32 നില ഉയരമുള്ള എസ്എൽഎസ് റോക്കറ്റ് വിക്ഷേപിക്കാനാണ് പദ്ധതി. പേടകത്തിന്റെ ഓറിയോൺ കാപ്സ്യൂൾ ചന്ദ്രനുചുറ്റും ആറാഴ്ചത്തെ പരീക്ഷണ പറക്കലിന് ശേഷം ഭൂമിയിലേക്ക് മടങ്ങും. യുഎസ് ബഹിരാകാശ ഏജൻസിയുടെ 1960 കളിലെയും 1970 കളിലെയും അപ്പോളോ മൂൺ പ്രോജക്റ്റിന്‍റെ പിൻഗാമിയായ മൂൺ-ടു-മാർസ് ആർട്ടെമിസ് പ്രോഗ്രാമിന്‍റെ തുടക്കത്തെയാണ് വിക്ഷേപണം അടയാളപ്പെടുത്തുന്നത്. നാസയുടെ പ്രാരംഭ ആർട്ടെമിസ് […]

യൂണിഫോം അഴിച്ചുവെച്ച്‌ തോര്‍ത്തുടുത്തു; കരകവിഞ്ഞ് ഒഴുകുന്ന തോട് നീന്തി കയറി വീട്ടുകാരെ മറുകരയില്‍ എത്തിച്ചു; വൈറലായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ പോലീസുകാരന്‍

സ്വന്തം ലേഖിക കോട്ടയം: വെള്ളപ്പൊക്കത്തിനിടെ യൂണിഫോം അഴിച്ചുവെച്ച്‌ തോര്‍ത്തുടുത്തു രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി പോലീസുകാരൻ. പാമ്പാടി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രശാന്ത് കുമാര്‍ ആണ് യൂണിഫോം അഴിച്ചുവെച്ച്‌ സാഹസിക രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. വീടുകളില്‍ ഒറ്റപ്പെട്ടപോയവരെ രക്ഷിക്കാന്‍ യൂണിഫോം അഴിച്ചുവെച്ച്‌ ഇറങ്ങിയ യുടെ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ പാമ്പാടി പുറക്കളം ഭാഗത്ത് തോട് കരകവിഞ്ഞൊഴുകി വീടുകള്‍ ഒറ്റപ്പെട്ടതോടെ നാട്ടുകാര്‍ പോലീസിനെ വിളിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പാടി എസ്.എച്ച്‌.ഒ പ്രശാന്ത് കുമാറും സംഘവും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നാട്ടുകാരില്‍ നിന്ന് തോര്‍ത്ത് വാങ്ങി ഉടുത്ത് […]

മണർകാട് പള്ളിയിൽ എട്ട്നോമ്പ് ആചരണം നാളെ തുടങ്ങും

കോട്ടയം: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട്‌ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ്‌ ആചരണത്തിനു നാളെ തുടക്കം. നാളെ കൊടിമരം ഉയര്‍ത്തുന്നതോടെ ആരംഭിക്കുന്ന പെരുന്നാള്‍ എട്ടിന്‌ ഉച്ചകഴിഞ്ഞ്‌ നടക്കുന്ന പ്രദക്ഷിണത്തോടെയും നേര്‍ച്ച വിളമ്പോടെയും സമാപിക്കും. ഇന്നു വൈകിട്ട്‌ സന്ധ്യാപ്രാര്‍ഥനയോടെ വിശ്വാസികള്‍ നോമ്പാചരണത്തിലേക്കു കടക്കും. നാളെ ഉച്ചകഴിഞ്ഞ്‌ രണ്ടിനു കൊടിമരഘോഷയാത്രയ്‌ക്കായി പള്ളിയില്‍നിന്നു പുറപ്പെടും. നാളെ മുതല്‍ ഏഴു വരെ ദിവസങ്ങളില്‍ 12ന്‌ ഉച്ചനമസ്‌കാരവും വൈകിട്ട്‌ അഞ്ചിനു സന്ധ്യാനമസ്‌കാരം ഉണ്ടായിരിക്കും. നാളെ മുതല്‍ അഞ്ചു വരെ തീയതികളില്‍ രാവിലെ 11നും ഉച്ചകഴിഞ്ഞ്‌ 2.30നും […]

മുൻ സോവിയറ്റ് പ്രസിഡന്‍റ് മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു

മോസ്‌കോ: സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ സമയത്ത് പ്രസിഡന്‍റായിരുന്ന മിഖായേൽ ഗോർബച്ചേവ് (91) അന്തരിച്ചു. 1931 ൽ റഷ്യയുടെ ഭാഗമായ പ്രിവോലിയിൽ ഒരു കർഷക കുടുംബത്തിലാണ് ഗോർബച്ചേവ് ജനിച്ചത്. മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1971-ൽ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായി. 1985-ൽ അദ്ദേഹം പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി. പിന്നീട് സോവിയറ്റ് യൂണിയന്‍റെ എട്ടാമത്തെ പ്രസിഡന്‍റായി. 1991-ൽ സോവിയറ്റ് യൂണിയന്‍റെ തകർച്ചയെത്തുടർന്ന് അദ്ദേഹത്തിന് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കേണ്ടിവന്നു. 1990-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.

ചെ ഗുവേരയുടെ മകന്‍ കാമിലോ ഗുവേര അന്തരിച്ചു

കാരക്കാസ്: വിപ്ലവ നായകന്‍ ചെ ഗുവേരയുടെ മകന്‍ കാമിലോ ഗുവേര മാര്‍ച്ച് (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കാരക്കാസ് സന്ദര്‍ശിക്കുമ്പോഴായിരുന്നു മരണം. അഭിഭാഷകന്‍ കൂടിയായ കാമിലോ, ചെഗുവേരയുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും പ്രചരിപ്പിക്കുന്ന ഹവാനയിലെ ചെഗുവേര സ്റ്റഡി സെന്ററിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ചെഗുവേരയും ക്യൂബക്കാരിയായ അലെയ്ഡ മാര്‍ച്ചുമായുള്ള വിവാഹബന്ധത്തിലുള്ള മകനാണ് കാമിലോ. അലെയ്ഡ, സീലിയ, ഏണെസ്‌റ്റോ എന്നിവര്‍ സഹോദരങ്ങള്‍. പെറു സ്വദേശിയായ ഹില്‍ഡ ഗാഡിയയുമായുള്ള ആദ്യ വിവാഹത്തില്‍ ജനിച്ച ഹില്‍ഡ എന്ന മകള്‍ നേരത്തേ മരിച്ചിരുന്നു. ഏറെ വേദനയോടെയാണ് കാമിലോയ്ക്ക് വിടനല്‍കുന്നതെന്ന് ക്യൂബന്‍ […]

സംസ്ഥാനത്ത് തീവ്രമഴ; ഇന്നും നാളെയും യെല്ലോ അ‌ലർട്ട്; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ശനിവരെ ശക്തമായ മഴ തുടരുമെന്നാണ്‌ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌. ബുധനും വ്യാഴവും സംസ്ഥാനത്ത്‌ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ വെള്ളിവരെ മീൻപിടിത്തത്തിന് വിലക്കുണ്ട്. ഇടമലയാര്‍, കക്കി, ബാണാസുരസാഗര്‍, പൊന്മുടി, ഷോളയാര്‍, കുണ്ടള, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, മൂഴിയാർ ഡാമുകളിൽ റെഡ്‌ അലർട്ട് പ്രഖ്യാപിച്ചു. മലമ്പുഴ ഡാം ബുധനാഴ്ച രാവിലെ തുറക്കും. കനത്ത മഴയിൽ ട്രെയിൻ ഗതാഗതം താളംതെറ്റിയതോടെ വലഞ്ഞ് യാത്രക്കാർ. എറണാകുളം ടൗൺ സ്റ്റേഷന് സമീപത്തായും എറണാകുളം ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിലും ട്രാക്കിൽ വെള്ളം കയറിയതോടെ സിഗ്നൽ സംവിധാനം കേടായതാണ് […]

ഹണി ട്രാപ്; കോട്ടയം സ്വദേശിയുൾപ്പെടെ ആറുപേർ അറസ്റ്റിൽ

പാലക്കാട്: സമൂഹ മാധ്യമ അക്കൗണ്ടിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച ദമ്പതികൾ ഉൾപ്പെടെ ആറുപേർ ഹണി ട്രാപ്പില്‍ അറസ്റ്റിൽ. വ്യവസായിയെ ഹാണിട്രാപ്പില്‍ കുടുക്കി സ്വര്‍ണവും പണവും തട്ടിയ കേസിലാണ് ആറുപേരെ ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് സ്വദേശി ദേവു (24), ഭര്‍ത്താവും കണ്ണൂര്‍ സ്വദേശിയുമായ ഗോകുല്‍ ദീപ് (29), കോട്ടയം പാലാ രാമപുരം സ്വദേശി ശരത് (24), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരെയാണ് ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ ടി. […]

കോട്ടയം ജില്ലയിൽ ഇന്ന് ( 31/08/2022) പള്ളിക്കത്തോട്, അതിരമ്പുഴ, മണർകാട്, ചങ്ങനാശ്ശേരി, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങളിൽ ഇവ

കോട്ടയം: ജില്ലയിൽ ആ​ഗസ്റ്റ് 31 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1) പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മുണ്ടൻ കവല, ആറാട്ടുകവല, ചപ്പാത്ത്, മൈലാടിക്കര ഭാഗങ്ങളിൽ 9.30 മുതൽ 1 വൈദ്യുതി മുടങ്ങും. 2) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇളംകാവ് No. 1, ഇളംകാവ് No. 2എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09മുതൽ 05 വരെ വൈദ്യുതി മുടങ്ങും. 3) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ കുന്നേൽ, മാർക്കറ്റ്, കൽപ്പാറബേഴ്സ്, ജാസ്സ്, മണ്ണാർകുന്ന്, കരിമ്പിൻകാല, ഫെയർമാർട്ട്, ലയ, […]

കുഞ്ചാക്കോ ബോബനുമൊത്തുള്ള ചിത്രം പങ്കുവെച്ച് മന്ത്രി റിയാസ്

തിരുവനന്തപുരം: “തീയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ” പോസ്റ്ററിന് പിന്നാലെ, മലവെള്ളം പോലെ വന്ന എല്ലാ വിവാദങ്ങൾക്കും വിരാമം. നടൻ കുഞ്ചാക്കോ ബോബനൊപ്പമുള്ള ചിത്രം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഇരുവരും പൊട്ടിച്ചിരിക്കുന്ന ചിത്രമാണ് അടിക്കുറിപ്പില്ലാതെ മന്ത്രി പങ്കുവച്ചത്. ചിത്രം വൈറലായതോടെ തിരുവമ്പാടി എംഎൽഎ ലിന്‍റോ ജോസഫ് മന്ത്രിയുടെ ഫോട്ടോയ്ക്ക് കമന്‍റ് ചെയ്തു. ‘എന്നാൽ താൻ കേസുകൊട് ലാൽ സലാം ‘എന്നാണ് എംഎൽയുടെ കമന്റ്. മണിക്കൂറുകൾക്കകം നിരവധി പേരാണ് മന്ത്രിയുടെ ചിത്രം ഷെയർ ചെയ്തത്. അടിക്കുറിപ്പില്ലാത്ത ചിത്രത്തെ സമ്പന്നമാക്കാനുള്ള നിരവധി കമന്‍റുകളും മന്ത്രിയുടെ പേജിൽ […]

ടേബിള്‍ ടെന്നീസ് ലോകചാമ്പ്യന്‍ഷിപ്പ് ; ശരത് കമല്‍ പിന്മാറി

ന്യൂഡല്‍ഹി: ടേബിൾ ടെന്നീസ് ലോകചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യയുടെ ടോപ് സീഡ് പുരുഷ താരം ശരത് കമൽ അജന്ത പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് അദ്ദേഹം ടൂർണമെന്‍റിൽ നിന്ന് വിട്ടുനിൽക്കുന്നത്. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 9 വരെ ചൈനയിലാണ് ലോക ചാമ്പ്യൻഷിപ്പ് നടക്കുക. അടുത്തിടെ സമാപിച്ച ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി 40 കാരനായ ശരത് കമൽ മൂന്ന് സ്വർണ്ണ മെഡലുകൾ നേടിയിരുന്നു. ശരത് കമലിന്‍റെ അഭാവത്തിൽ സത്യൻ ജ്ഞാനശേഖരൻ ഇന്ത്യൻ പുരുഷ ടീമിനെ നയിക്കും. വനിതാ വിഭാഗത്തിന്‍റെ ചുമതല മണിക ബത്രയ്ക്കാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിൽ […]