play-sharp-fill

ചെ ഗുവേരയുടെ മകൻ കാമിലോ ഗുവേര അന്തരിച്ചു

കാരക്കാസ് (വെനിസ്വേല): മാർക്സിസ്റ്റ് വിപ്ലവ നേതാവ് ഏണസ്റ്റോ ചെ ഗുവേരയുടെ മൂത്തമകൻ കാമിലോ ഗുവേര മാർച്ച് (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കാരക്കാസിൽ വെച്ചായിരുന്നു അന്ത്യം. തിങ്കളാഴ്ച വെനസ്വേല സന്ദർശനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് കാമിലോ ഗുവേര മരിച്ചതായി വാർത്താ ഏജൻസിയായ പ്രെൻസ ലാറ്റിന റിപ്പോർട്ട് ചെയ്തു. ചെഗുവേരയുടെ ആശയങ്ങളുടെ പ്രചാരകനായിരുന്നു കാമിലോയെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും ക്യൂബൻ പ്രസിഡന്‍റ് മിഗുവൽ ഡയസ് കാനൽ ട്വീറ്റ് ചെയ്തു.

അപകടക്കെണിയൊരുക്കി കുഴികള്‍; തിരുവനന്തപുരത്ത് ആംബുലന്‍സിടിച്ച്‌ പരിക്കേറ്റ യുവാവ് മരിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡിലെ കുഴി കാരണമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. ആംബുലന്‍സിടിച്ച്‌ പരിക്കേറ്റ ചന്തവിള സ്വദേശി ധനീഷ് (33) ആണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിക്ക് ദേശീയപാതയില്‍ കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് മുന്നിലായിരുന്നു അപകടം. റോഡിലെ കുഴി കണ്ട് മുന്നില്‍ പോയ വാഹനം പെട്ടെന്ന് നിറുത്തിയപ്പോള്‍ നിയന്ത്രണം തെറ്റിയ ആംബുലന്‍സ് ഡിവൈഡര്‍ തകര്‍ത്ത് എതിര്‍വശത്ത് നിന്ന് വന്ന വാഹനങ്ങളിലിടിക്കുകയായിരുന്നു. രണ്ട് കാറുകളിലും സ്കൂട്ടറിലുമാണ് ആംബുലന്‍സ് ഇടിച്ചത്. സ്കൂട്ടറില്‍ കഴക്കൂട്ടത്തേക്ക് പോവുകയായിരുന്ന ധനീഷ് ആംബുലന്‍സിനടിയില്‍പ്പെടുകയായിരുന്നു. പൊലീസും […]

കോടിയേരിയുടെ ആദ്യ ഘട്ട പരിശോധനകള്‍ പൂര്‍ത്തിയായി; അണുബാധയുണ്ടോയെന്ന് പരിശോധിച്ചു; ആരോഗ്യനിലയില്‍ പുരോഗതി

സ്വന്തം ലേഖിക ചെന്നൈ: വിദഗ്ദ്ധ ചികിത്സയ്‌ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ആദ്യ ഘട്ട പരിശോധനകള്‍ പൂര്‍ത്തിയായി. അദ്ദേഹത്തിന് അണുബാധയുണ്ടോയെന്നാണ് പ്രധാനമായും പരിശോധിച്ചത്. ഭാര്യ വിനോദിനിയും മകന്‍ ബിനീഷ് കോടിയേരിയും അദ്ദേഹത്തിനൊപ്പം ആശുപത്രിയിലുണ്ട്. പിതാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും നേരത്തേതിനേക്കാള്‍ സ്ഥിതി മെച്ചപ്പെട്ടതായി ഡോക്‌ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്നും ബിനോയ് പറഞ്ഞു. സുഖവിവരം അറിയാനെത്തുന്നവരോട് കോടിയേരി നേരിട്ടു സംസാരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി ജി ആര്‍ അനിലും, കൃഷിമന്ത്രി പി പ്രസാദും ആശുപത്രിയിലെത്തിയിരുന്നു. 15 മിനിട്ടോളം കോടിയേരിയുമായി […]

കൂ​ട്ടി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ മി​നി എ​ടി​എ​മ്മി​ന്‍റെ മ​റ​വി​ല്‍ സാ​മ്പത്തി​ക ത​ട്ടി​പ്പ്; പ​ണം പി​ന്‍​വ​ലി​ക്കാനെ​ത്തു​ന്ന ആ​ളു​ക​ളു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നു വ്യാ​പ​ക​മാ​യി പ​ണം ത​ട്ടി​യ​താ​യി പരാതി

സ്വന്തം ലേഖിക മുണ്ട​ക്ക​യം: പ്ര​ള​യം തൂ​ത്തെ​റി​ഞ്ഞ കൂ​ട്ടി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ സാമ്പത്തി​ക ത​ട്ടി​പ്പ് വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി. ഇ​ള​ങ്കാ​ട് ഓ​ലി​ക്ക​ല്‍ ലീ​ലാ​മ്മ ബേ​ബി, ഏ​ന്ത​യാ​ര്‍ കു​ന്ന​പ്പ​ള്ളി ഷെ​റി​ന്‍ പി. ​കു​ര്യ​ന്‍ എ​ന്നി​വ​രാണ് ഏ​ന്ത​യാ​റ്റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​നെ​തി​രേ പ​രാ​തി​യു​മാ​യി മു​ണ്ട​ക്ക​യം പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. മി​നി എ​ടിഎം ​കൗ​ണ്ട​ര്‍ സൗ​ക​ര്യ​മു​ള്ള ഈ ​സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും പ​ണം പി​ന്‍​വ​ലി​ക്കാ നെ​ത്തു​ന്ന ആ​ളു​ക​ളു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നു വ്യാ​പ​ക​മാ​യി പ​ണം ത​ട്ടി​യ​താ​യാ​ണ് പ​രാ​തി​. ലീ​ലാ​മ്മ ബേ​ബി​യു​ടെ 6450 രൂ​പ​യും ഷെ​റി​ല്‍ പി. ​കു​ര്യന്‍റെ 5610 രൂ​പ​യും ത​ട്ടി​യ​താ​യാ​ണ് ഇ​വ​ര്‍ പ​രാ​തി​യി​ല്‍ […]

ഫിഫ ലോകകപ്പ് ; 100 ദിർഹത്തിന് ഒന്നിലധികം തവണ പ്രവേശിക്കാവുന്ന വിസയുമായി യുഎഇ

യുഎഇ: ഫിഫ ലോകകപ്പിന് മുന്നോടിയായി യുഎഇ 100 ദിർഹത്തിന് മൾട്ടിപ്പിൾ ടൈം എൻട്രി വിസ പ്രഖ്യാപിച്ചു. ഹയാ കാർഡ് ഉളളവർക്കാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനാവുക. നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഖത്തർ നൽകുന്ന വ്യക്തിഗത രേഖയാണ് ഹയകാർഡ്. യു.എ.ഇയിൽ താമസിക്കാനും ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾ കാണാനും ആഗ്രഹിക്കുന്നവർക്കാണ് യു.എ.ഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ നൽകുന്നത്. വിസ ലഭിച്ച് 90 ദിവസത്തിനുള്ളിൽ ഒന്നിൽ കൂടുതൽ തവണ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും.

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ച്‌ സൈന്യം

സ്വന്തം ലേഖിക ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഷോപ്പിയാനിലെ നാഗ്ബാല്‍ മേഖലയില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ഏറ്റുമുട്ടല്‍ നടന്നത്. ലഷ്കര്‍ ഇ ത്വയ്ബ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. തിരച്ചില്‍ തുടരകയാണെന്നും സൈന്യം വ്യക്തമാക്കി.

യുഎസ് ഓപ്പണിൽ നിലവിലെ ചാമ്പ്യന്‍ എമ്മ റാഡുകാനുവിനെ അട്ടിമറിച്ച് അലീസെ കോര്‍നെ

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിലെ നിലവിലെ വനിതാ സിംഗിൾസ് ചാമ്പ്യനായ ബ്രിട്ടന്‍റെ എമ്മ റാഡുകാനുവിനെ ആദ്യ റൗണ്ടിൽ പരാജയപ്പെടുത്തി ഫ്രഞ്ച് വനിതാ താരം അലീസെ കോര്‍നെ. താരത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് (3-6, 3-6) അലീസെ തോൽപ്പിച്ചത്. പ്രധാന ടൂര്‍ണമെന്റുകളില്‍ പ്രമുഖ താരങ്ങളുടെ വഴിമുടക്കുന്നത് പതിവാക്കിയ 32-കാരിയായ അലീസെ ഇക്കഴിഞ്ഞ വിംബിള്‍ഡണ്‍ ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടില്‍ ഇഗ സ്വിയാറ്റക്കിനെ പരാജയപ്പെടുത്തി താരത്തിന്റെ 37 തുടര്‍ജയങ്ങളെന്ന നേട്ടം അവസാനിപ്പിച്ചിരുന്നു. ഈ തോല്‍വിയോടെ 2017ല്‍ ആഞ്ജലിക് കെര്‍ബറിന് ശേഷം യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്താകുന്ന നിലവിലെ […]

ഏഷ്യാ കപ്പ് ; ഇന്ത്യ ഇന്ന് ഹോങ്കോംഗിനെ നേരിടും

ദുബായ്: ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ഹോങ്കോംഗിനെ നേരിടും. ഇതാദ്യമായാണ് ഒരു ടി20 അന്താരാഷ്ട്ര മത്സരത്തിൽ ഇരുടീമുകളും നേർക്കുനേർ വരുന്നത്. പാകിസ്ഥാനെതിരെ ജയിച്ച ടീമിൽ ഇന്ത്യ മാറ്റങ്ങൾ വരുത്താനാണ് സാധ്യത. രാത്രി 7.30ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെ തോൽപ്പിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഇന്നത്തെ കളി ജയിച്ച് ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആദ്യ മത്സരത്തിൽ നിറം നഷ്ടപ്പെട്ടമുൻനിര കളിക്കാർക്ക് ഫോം കണ്ടെത്താൻ ഈ മത്സരം സഹായിക്കും. ദുർബലരെങ്കിലും ഹോങ്കോംഗിനെ […]

എഞ്ചിനീയറിംഗ് ബിരുദധാരികളായ യുവാക്കള്‍ ലഹരി കടത്തിയത് ആഡംബര ജീവിതം നയിക്കാന്‍; മാവേലിക്കരയില്‍ 21 കിലോ കഞ്ചാവുമായി പിടിയിലായത് ലഹരിവില്‍പനയുടെ പ്രധാന കണ്ണികള്‍; പരിശോധന ശക്തമാക്കി എക്സൈസ്

സ്വന്തം ലേഖിക മാവേലിക്കര: 21 കിലോ രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ. മാവേലിക്കര പ്രായിക്കര കണ്ടെത്തിച്ചിറയില്‍ താജു (30), മാവേലിക്കര, മണക്കാട് മുറിയില്‍, കളിയിക്കവടക്കത്തില്‍, വിനീത് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. പിടികൂടിയ കഞ്ചാവിന് അഞ്ച് ലക്ഷം രൂപയിലേറെ വിലവരും. ആഡംബര ബൈക്കുകളില്‍ എത്തുന്ന യുവാക്കള്‍ക്ക് നല്‍കുവാനായി ചില്ലറ വില്‍പനക്ക് പോകാന്‍ തയ്യാറെടുക്കവേയാണ് കാറില്‍ നിന്നും പ്രതികളെ പിടികൂടിയത്. മാവേലിക്കര – ചെങ്ങന്നൂര്‍ കേന്ദ്രികരിച്ചുള്ള ലഹരിവില്‍പനയുടെ പ്രധാന കണ്ണികളാണ് പിടിയിലായവര്‍. അന്തര്‍സംസ്ഥാന ബന്ധമുള്ള ലഹരിമാഫിയയിലെ […]

രാഷ്ട്രീയ പ്രതിസന്ധി; രാജി ഭീഷണി മുഴക്കി ഇറാഖ് പ്രധാനമന്ത്രി

ബാഗ്ദാദ്: ഇറാഖിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെയാണ് ഇറാഖ് പ്രധാനമന്ത്രി രാജി ഭീഷണി മുഴക്കി. രാഷ്ട്രീയ സംഘർഷം പരിഹരിച്ചില്ലെങ്കിൽ സ്ഥാനമൊഴിയുമെന്ന് മുസ്തഫ അൽ ഖാദിമി പറഞ്ഞു. ബാഗ്ദാദിലെ ഗ്രീൻ സോണിൽ നടന്ന അക്രമത്തിൽ 30 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് അൽ ഖാദിമിയുടെ പ്രതികരണം. അരാജകത്വത്തിന്‍റെയും സംഘട്ടനത്തിന്‍റെയും കലഹത്തിന്‍റെയും വിത്തുകൾ വിതയ്ക്കുന്നത് തുടരുകയും യുക്തിയുടെ ശബ്ദം കേൾക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നവർക്കെതിരെ ഞാൻ മുന്നറിയിപ്പ് നൽകുന്നു. നിങ്ങൾ ഈ പാതയിൽ തുടരുകയാണെങ്കിൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 81 അനുസരിച്ച് ഞാൻ എന്‍റെ സ്ഥാനം ഒഴിയും. അദ്ദേഹം […]