play-sharp-fill

വീസയിൽ അനിശ്ചിതത്വം; അവസാന ടി-20 വിൻഡീസിൽ നടന്നേക്കും

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് യുഎസിലേക്ക് വിസ ലഭിക്കുന്നതിൽ അനിശ്ചിതത്വം. ഇതോടെ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ വെസ്റ്റ് ഇൻഡീസിൽ തന്നെ നടക്കാൻ സാധ്യതയുണ്ട്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് അവസാന രണ്ട് മത്സരങ്ങളും നടക്കേണ്ടിയിരുന്നത്. എന്നിരുന്നാലും, ഈ മത്സരത്തിനായി പോകാനുള്ള രണ്ട് ടീം അംഗങ്ങളുടെ വിസ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഇന്ന് പരമ്പരയിലെ രണ്ടാം മത്സരമാണ്. ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടി20യിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ 68 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യക്കായി അർഷ്ദീപ് സിംഗ്, അശ്വിൻ, രവി ബിഷ്ണോയ് എന്നിവർ രണ്ട് വിക്കറ്റ് […]

രാമചന്ദ്ര ഗുഹയുടെ ഗാന്ധി പുസ്തകങ്ങള്‍ വെബ്‌ സീരീസാകുന്നു

മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ഒരു വെബ് സീരീസ് വരുന്നു. ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹയുടെ ‘ഗാന്ധി ബിഫോർ ഇന്ത്യ’, ‘ഗാന്ധി ദി ഇയേര്‍സ് ദാറ്റ് ചെയ്ഞ്ച്ഡ് ദി വേള്‍ഡ് ‘ എന്നീ പുസ്തകങ്ങളെ ആസ്പദമാക്കിയാണ് പരമ്പര. അപ്ലോസ് എന്‍റർടെയ്ൻമെന്‍റിനായി ഹൻസൽ മേത്തയാണ് ‘ഗാന്ധി’ സംവിധാനം ചെയ്യുന്നത്. പ്രതീക് ഗാന്ധി ഗാന്ധിജിയുടെ വേഷം അവതരിപ്പിക്കുന്നു. പ്രതീകും മേത്തയും ഒന്നിക്കുന്ന മൂന്നാമത്തെ പരമ്പരയാണിത്. ‘സ്കാം 1992’, ‘ബായി’ എന്നിവയാണ് ഇരുവരും ഒന്നിച്ചുള്ള മറ്റ് ചിത്രങ്ങൾ. വിദേശ സ്ക്രീനിംഗ് കണക്കിലെടുത്ത് അന്താരാഷ്ട്ര നിലവാരത്തിലാണ് സീരീസ് തയ്യാറാക്കുന്നതെന്ന് നിർമ്മാതാക്കൾ പറഞ്ഞു. മഹാത്മജിയെക്കുറിച്ച് ഒരു […]

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം; തമിഴ്‌നാട്ടിൽ വിമുക്ത ഭടനെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി

രാജകുമാരി: തമിഴ്‌നാട്ടിൽ വിമുക്ത ഭടനെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി. ബോഡിനായ്ക്കന്നൂർ സ്വദേശി രാധാകൃഷ്ണനാണ് (71) കൊല്ലപ്പെട്ടത്. കേരള രജിസ്‌ട്രേഷനിലുള്ള ജീപ്പിലെത്തിയ നാലംഗ സംഘം പട്ടാപ്പകലാണ് രാധാകൃഷ്ണനെ അതിദാരുണമായി വെട്ടി കൊലപ്പെടുത്തിയത്. പണം കടം കൊടുത്തതുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണു വിവരം. സഭിവാജ് ചാലൈയിൽ ലോഡ്ജ് നടത്തുന്ന രാധാകൃഷ്ണന്റെ കൊലപാതകത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ചു നാട്ടുകാർ റോഡ് ഉപരോധിച്ചു. രാധാകൃഷ്ണന്റെ മൃതദേഹം തേനി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി.

പ്രളയം തകർത്ത കൂട്ടിക്കൽ പഞ്ചായത്തിൽ പാറമടകളുടെ പ്രവർത്തനം നിരോധിച്ചുവെന്ന് കളക്ടർ; റോഡ് പണിയുടെ മറവിൽ നൂറുകണക്കിന് ലോഡ് പാറ പൊട്ടിച്ച് കടത്തുന്നുവെന്ന് നാട്ടുകാർ; കൂട്ടിക്കലിലും, കൊക്കയാറിലുമുണ്ടായ പ്രളയത്തിൽ നഷ്ടമായത് ഇരുപതിലധികം ജീവനുകൾ ; 2021 ൽ മാത്രം കോഴ വാങ്ങി ജില്ലയിൽ അനുമതി നല്കിയത് പത്ത് പാറമടകൾക്ക്; ജനങ്ങളുടെ ജീവന് പുല്ല് വില കല്പിച്ച് ജില്ലാ ഭരണകൂടം; കൂട്ടിക്കലിലെ അനധികൃത പാറ ഖനനത്തിന് പിന്നിൽ കോട്ടയം കളക്ട്രേറ്റ് കേന്ദ്രീകരിച്ച് നടക്കുന്നത് തീവെട്ടികൊള്ള

സ്വന്തം ലേഖകൻ കോട്ടയം: പ്രളയം തകർത്ത കൂട്ടിക്കൽ പഞ്ചായത്തിൽ പാറമടകളുടെ പ്രവർത്തനം നിരോധിച്ചുവെന്ന് കളക്ടറുടെ ഉത്തരവ് നിലനില്ക്കുമ്പോഴും റോഡ് പണിയുടെ മറവിൽ നൂറുകണക്കിന് ലോഡ് പാറ പൊട്ടിച്ച് കടത്തുന്നുവെന്ന് നാട്ടുകാരുടെ പരാതി. കൂട്ടിക്കലിലെ അനധികൃത പാറമടയുടെ പ്രവർത്തനം 16/07/2022 ൽ നിരോധിച്ചുകൊണ്ട് കളക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ റോഡ് പണിയുടെ മറവിൽ പഞ്ചായത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് നൂറുകണക്കിന് ലോഡ് പാറയാണ് പൊട്ടിച്ചു കടത്തുന്നത്. ഈ അനധികൃത ഇടപാട് അറിയാമെങ്കിലും തഹസിൽദാർ അടക്കമുള്ളവർ മൗനം പാലിക്കുകയാണ്. കൂട്ടിക്കല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിൽ കാവാലിയില്‍ റോഡ് പണിയുടെ […]

‘എന്റെ വി​ഗ്രഹം വെച്ച് ആരാധിക്കുന്ന ആരാധകരുണ്ട്, അതാണെനിക്ക് പേടി’

കന്നഡ സിനിമയിലെ ഏറ്റവും ജനപ്രിയ അഭിനേതാക്കളിൽ ഒരാളാണ് കിച്ച സുദീപ്. അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിക്രാന്ത് റോണ ഇപ്പൊൾ 100 കോടി ക്ലബ്ബിൽ ഇടം നേടി. ഈ അവസരത്തിൽ തന്‍റെ വ്യത്യസ്ത ആരാധകരെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ചിത്രം കാണാൻ കിലോമീറ്ററുകളോളം നടന്നവർ, ശരീരത്തിൽ പേര് പച്ചകുത്തിയവർ, വിഗ്രഹം വീട്ടിൽ പ്രതിഷ്ഠിച്ച് ആരാധിക്കുന്നവർ എന്നിങ്ങനെ ഉള്ളവരുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആരാധകർ ഏതറ്റം വരെയും പോകുന്നവരാണെന്ന് കിച്ച സുദീപ് പറഞ്ഞു. എന്‍റെ ചിത്രവും പേരും അവരുടെ ശരീരത്തിൽ ടാറ്റൂ ചെയ്യുന്ന ആളുകളുണ്ട്. ഇത് […]

‘അവര്‍ ജിമ്മില്‍ കഷ്ടപ്പെടുമ്പോള്‍ മണിരത്‌നം എനിക്കു മാത്രം കുറേ ഭക്ഷണം തരുമായിരുന്നു’; ജയറാം

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിൽ ആൾവാർ അടിയൻ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണ സമയത്ത് മണിരത്നം തനിക്ക് മാത്രം കുറേ ഭക്ഷണം വാങ്ങിത്തരുമായിരുന്നു എന്ന് ജയറാം. തന്‍റെ കഥാപാത്രത്തിന് കുടവയർ ആവശ്യമുള്ളതിനാൽ മറ്റുള്ളവർ വർക്ക് ഔട്ട് ചെയ്യുമ്പോൾ തനിക്ക് മാത്രമാണ് ഭക്ഷണം ലഭിച്ചതെന്ന് താരം പറഞ്ഞു. പൊന്നിയിൻ സെൽവനിലെ ആദ്യ ഗാനത്തിന്‍റെ പ്രകാശന വേളയിലാണ് താരം മനസ് തുറന്നത്.  ചിത്രത്തിന്‍റെ ഷൂട്ടിംഗ് തായ്ലൻഡിൽ നടക്കുമ്പോൾ, എന്‍റെ ഷൂട്ടിംഗ് പുലർച്ചെ 3.30 […]

5ജി സ്പെക്ട്രം ലേലം ഏഴാം ദിവസത്തിലേയ്ക്ക്

യുപി ഈസ്റ്റ് സർക്കിളിനായുള്ള 1800 മെഗാഹെർട്സ് ഫ്രീക്വൻസിക്കായി ജിയോയും എയർടെല്ലും ഉൾപ്പെടെയുള്ള കമ്പനികൾ കടുത്ത ലേലത്തിൽ കുടുങ്ങിയതോടെ 5 ജി സ്പെക്ട്രത്തിനായുള്ള ഇന്ത്യയുടെ ആദ്യ ലേലം തിങ്കളാഴ്ച ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചു. ലേലത്തിന്‍റെ ആറാം ദിവസമായ ഞായറാഴ്ച സ്പെക്ട്രം വിൽപ്പന 1.50 ലക്ഷം കോടി രൂപയുടെ നാഴികക്കല്ല് പിന്നിട്ടു. കഴിഞ്ഞ ദിവസം സ്ഥിതിഗതികൾ അൽപ്പം ലഘൂകരിച്ചതിനെത്തുടർന്ന് യുപി ഈസ്റ്റ് സർക്കിളിലെ ലേല വിലയും സ്പെക്ട്രത്തിന്‍റെ ആവശ്യകതയും ഞായറാഴ്ച വീണ്ടും ഉയർന്നു.

ഞാൻ ഒളിവിൽ, സ്വർണ്ണം തട്ടിയെടുത്തത് ഷെമീർ; സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദിന്റെ വീഡിയോ സന്ദേശം പുറത്ത്

  സ്വന്തം ലേഖിക കോഴിക്കോട് : കോഴിക്കോട് പന്തിരിക്കരയിൽ നിന്നും സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദിന്റെ വീഡിയോ സന്ദേശം പുറത്ത്. ഷമീറാണ് സ്വർണ്ണം തട്ടിയെടുത്തതെന്നും താൻ ഒളിവിലെന്നുമാണ് ഇർഷാദ് വീഡിയോയിൽ പറയുന്നത്.ഷെമീറിനോട് യഥാർത്ഥ സംഘത്തിന് സ്വർണ്ണം തിരികെ നൽകാനാവശ്യപ്പെട്ടിട്ടും നൽകിയില്ല. വയനാട്ടിലെ റൂമിലാണ് താൻ നിലവിലുള്ളതെന്നും ഇർഷാദിന്റെ വീഡിയോയിലുണ്ട്. എന്നാൽ പുറത്ത് വന്ന ഈ വീഡിയോ ഇർഷാദിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോകുന്നതിനു മുമ്പുള്ളതാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ദുബായിൽ നിന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഇർഷാദ് നാട്ടിലെത്തുന്നത്. അതിന് ശേഷം കോഴിക്കോട് നഗരത്തിൽ […]

ആവേശമായി ഇവാൻ; ബ്ലാസ്റ്റേഴ്സ് പരിശീലകൻ കൊച്ചിയിലെത്തി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് കൊച്ചിയിലെത്തി. തിങ്കളാഴ്ച രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവാന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഗംഭീര സ്വീകരണമാണ് നൽകിയത്. മഞ്ഞപ്പൂക്കളും ഫോട്ടോകളും പൊന്നാടയുമായാണ് മഞ്ഞപ്പട ഇവാനെ സ്വീകരിച്ചത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം നടത്തുമെന്ന് ഇവാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. സെൽഫിക്ക് പോസ് ചെയ്ത ശേഷമാണ് ഇവാൻ ഹോട്ടലിലേക്ക് മടങ്ങിയത്. ബ്ലാസ്റ്റേഴ്സ് താരങ്ങളിൽ ഭൂരിഭാഗവും ഇന്നും നാളെയുമായി കൊച്ചിയിലെത്തും. വിദേശ താരങ്ങളും കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഉടൻ കൊച്ചിയിൽ പരിശീലനം ആരംഭിക്കും. ബ്ലാസ്റ്റേഴ്സിന്‍റെ പ്രീ സീസൺ […]

കണ്ണൂരിലും പന്നിപ്പനി ; ജില്ലയിൽ കര്‍ശന മുൻകരുതൽ

കണ്ണൂർ: കണ്ണൂർ ജില്ലയിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്തിലെ കൊളക്കാട് ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. ഭോപ്പാലിലെ വിദഗ്ധ ലാബിലേക്ക് അയച്ച സാമ്പിളിന്‍റെ ഫലം ഇന്നലെ ഉച്ചയോടെയാണ് ലഭിച്ചത്. ഇതേതുടർന്ന് പ്രദേശത്ത് കർശന മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് വയനാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. തുടർന്ന് പന്നികളെ കൊല്ലുന്നതുൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു. എന്നാൽ വയനാട്ടിൽ വീണ്ടും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേതുടർന്ന് ഇന്നലെ സംസ്ഥാന തലത്തിൽ ഓൺലൈനായി ഉന്നതതല യോഗം ചേർന്നിരുന്നു. കളക്ടറുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ഇന്ന് ജില്ലയിൽ […]