play-sharp-fill

കനത്ത മഴയിൽ കുട്ടിക്കാനം ഐഎച്ച്ആർഡിക്ക് സമീപം ഉരുൾപൊട്ടി; റോഡ് ഒലിച്ചു പോയി

സ്വന്തം ലേഖിക കോട്ടയം: കുമളി റോഡിൽ ഐഎച്ച്ആർഡിക്ക് സമീപം ഉരുൾപൊട്ടി റോഡ് ഒലിച്ചുപോയി. മുകൾ തട്ടിൽ നിന്ന് മണ്ണും, കല്ലും, വെള്ളവും ഒലിച്ച് റോഡിലേക്ക് പതിക്കുകയായിരുന്നു. ഉറവ വെള്ളവും റോഡരികിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഒലിച്ച് റോഡിലേക്ക് വീഴുന്നുണ്ട്. വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുതു ചരിത്രമെഴുതി ഇന്ത്യ

ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. വനിതാ ലോണ്‍ ബോള്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന്‍റെ ഫൈനലിൽ പ്രവേശിക്കുകയും മെഡൽ നേടുകയും ചെയ്തു. സെമിയിൽ ഇന്ത്യ ന്യൂസിലൻഡിനെ തോൽപ്പിച്ചു. 16-13 എന്ന സ്കോറിനാണ് ഇന്ത്യൻ വനിതാ ടീം വിജയിച്ചത്.  ലൗലി, പിങ്കി, നയൻ മോനി, രൂപ ടിര്‍കെ എന്നിവരാണ് ഇന്ത്യക്കായി കളത്തിലിറങ്ങിയത്. ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. സ്വർണ്ണം അല്ലെങ്കിൽ വെള്ളി മെഡ ഉറപ്പിച്ചാണ് ഇന്ത്യ നാളെ ഫൈനലിലിറങ്ങുന്നത്

ഇം​ഗ്ലീഷ് വമ്പന്മാരായ ആഴ്സനലിന്റെ ​ഗോളി ബേൺഡ് ലെനോ ക്ലബ് വിടുന്നു

ആഴ്സണൽ ഗോൾകീപ്പർ ബെർണ്ട് ലെനോ ക്ലബ് വിടുന്നു. പ്രീമിയർ ലീ​ഗിലേക്ക് തന്നെ പുതിയായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഫുൾഹാമിലേക്കായിരിക്കും ​ഈ ​ഗോൾകീപ്പർ കൂടുമാറുക. വിവിധ ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 30 കാരനായ ലെനോ ജർമ്മൻ ഗോൾകീപ്പറാണ്. 2018 ൽ ബയേർ ലെവർ ക്യൂസനിൽ നിന്നാണ് ലെനോയെ ആഴ്സണൽ കളത്തിലിറക്കിയത്. അതിനുശേഷം മൂന്ന് സീസണുകളിൽ ഗണ്ണേഴ്സിന്‍റെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പറാണ് ലെനോ. എന്നാൽ കഴിഞ്ഞ സീസണിൽ ആരോൺ റാംസ്ഡേൽ ടീമിനൊപ്പം ചേർന്നപ്പോൾ ലെനോയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടു. ഇത്തവണ ആഴ്സണൽ അമേരിക്കൻ ഗോൾകീപ്പർ മാറ്റ് […]

അതിവേഗം കറങ്ങി എത്തിയ ഭൂമി; ജൂലൈ 29 കുഞ്ഞൻ ദിവസം

പതിവിന് വിപരീതമായി, ഭൂമി 24 മണിക്കൂർ തികച്ചെടുക്കാതെ ഭ്രമണം പൂർത്തിയാക്കി. ജൂലൈ 29 ന് ഭൂമി അതിന്‍റെ ‘അതിവേഗം ബഹുദൂരം’ ഭ്രമണം പൂർത്തിയാക്കി. സാധാരണയായി ഭൂമി ഒരു ഭ്രമണം പൂർത്തിയാക്കാൻ 24 മണിക്കൂർ എടുക്കും. 1.59 മില്ലിസെക്കൻഡ് കൂടിയുള്ളപ്പോഴേക്കും ഭൂമിയുടെ ഭ്രമണം പൂർത്തിയായി. ഇതോടെ ജൂലൈ 29 ഏറ്റവും ദൈർഖ്യം കുറഞ്ഞ ദിവസമായി . ഭൂമിയുടെ വേഗതയിലെ ഈ വ്യത്യാസം ആറ്റോമിക് ക്ലോക്ക് കണ്ടെത്തി, ഇത് ഭൂമിയുടെ ഭ്രമണ വേഗതയുമായി ബന്ധപ്പെട്ട ഏറ്റവും സൂക്ഷ്മമായ വിവരങ്ങൾ രേഖപ്പെടുത്തുന്നു. 1960 മുതൽ ചുരുങ്ങിയ കാലയളവിനുള്ളിൽ ഭൂമി […]

കോട്ടയം ജില്ലയിൽ മഴ ശക്തം; കെ.എസ്.ഇ.ബി. കൺട്രോൾ റൂമുകൾ തുറന്നു

കോട്ടയം: കോട്ടയം ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ കെ.എസ്.ഇ.ബി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. കെ.എസ്.ഇ.ബി. കൺട്രോൾ റൂം നമ്പറുകൾ 9496008062 9496018398 9496018400

മനുഷ്യരാശിയുടെ അവസാന അവസ്ഥ എങ്ങനെയിരിക്കും? ആർട്ടിഫിഷ്യൽ ഇന്റലിജൻസ്ന്റെ സെൽഫി

മതപാരമ്പര്യങ്ങൾ അനുസരിച്ച്, എല്ലാ വിശ്വാസികളും ലോകത്തിന് ഒരു അന്ത്യം ഉണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നു. ലോകാവസാനം എങ്ങനെയായിരിക്കുമെന്ന് നാം പലപ്പോഴും ചർച്ച ചെയ്തിട്ടുണ്ട് . ലോകാവസാനം പ്രകൃതിദുരന്തങ്ങളും മറ്റും സംഭവിക്കുകയും അനേകരെ ഈ ഭൂമിയിൽ നിന്ന് തുടച്ചുനീക്കുകയും ചെയ്യും. അതിനുശേഷം ഭൂമിയിൽ കുറച്ച് ആളുകൾ കൂടി അവശേഷിക്കും. ആ സമയത്ത് അവരുടെ രൂപം എങ്ങനെയിരിക്കും?. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഭൂമിയിലെ ‘അവസാന സെൽഫികൾ’ ലോകാവസാനത്തിന് മുമ്പ് ഏത് രൂപത്തിലായിരിക്കുമെന്ന് വിചിത്രമായ പ്രവചനം നടത്തിയിട്ടുണ്ട്. ‘റോബോട്ട് ഓവർലോഡുകൾ’ ടിക് ടോക്കിൽ പങ്കുവച്ച ലോകാവസാന സെൽഫി ഫോമുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ […]

കനത്ത മഴ; എം.ജി സർവ്വകലാശാല പരീക്ഷകൾ മാറ്റിവെച്ചു

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ കനത്ത മഴയെ തുടർന്ന് മഹാത്മാഗാന്ധി സർവ്വകലാശാല നാളെ (ആഗസ്റ്റ് 2) നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

കനത്ത മഴ; കോട്ടയം ജില്ലയിൽ 48 വീടുകൾക്ക് ഭാഗികനാശം

സ്വന്തം ലേഖിക കോട്ടയം: മഴക്കെടുതിയിൽ കോട്ടയം ജില്ലയിലെ 48 വീടുകൾക്ക് ഭാഗിക നാശനഷ്ടം. മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജ് – 2 മേലുകാവ് – 2 തലനാട് -1, ഈരാറ്റുപേട്ട – 40, പൂഞ്ഞാർ നടുഭാഗം – 1 എന്നിങ്ങനെ 46 വീടുകൾക്കും കാഞ്ഞിരപ്പള്ളി താലൂക്കിൽ കോരുത്തോട് വില്ലേജിൽ രണ്ടു വീടുകൾക്കുമാണ് ഭാഗിക നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

കാലവർഷം ശക്തം; കോട്ടയം ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

  കോട്ടയം: കോട്ടയം ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മേച്ചാൽ ഗവൺമെന്റ് യു.പി. സ്‌കൂൾ, മേലുകാവ് വില്ലേജിൽ കോലാനി പെന്തകോസ്ത് മിഷൻ പള്ളി ഓഡിറ്റോറിയം എന്നിവയാണ് ക്യാമ്പുകൾ. 10 കുടുംബങ്ങളിലായി 36 പേർ ക്യാമ്പിലുണ്ട്.

തൊണ്ടിമുതല്‍ ട്രെയിനില്‍ പാഴ്സല്‍ അയച്ചു; മാസം ഒന്ന് കഴിഞ്ഞിട്ടും പാഴ്സൽ കൈപ്പറ്റാൻ ആളില്ല; ഓരോ മണിക്കൂറിനും പത്ത് രൂപ പിഴ അടയ്ക്കണമെന്ന റെയിൽവേ നിയമത്തിൽ പുലിവാലു പിടിച്ച്‌ പൊലീസ്

സ്വന്തം ലേഖിക മാവേലിക്കര: ട്രെയിനില്‍ പാഴ്സല്‍ അയച്ച തൊണ്ടിമുതല്‍ പാഴ്സല്‍ കേന്ദ്രത്തില്‍ അനാഥമായി കിടക്കുന്നു. തൊണ്ടിമുതലായ സ്കൂട്ടര്‍ കായംകുളം റെയില്‍വേ സ്റ്റേഷനിലെ പാഴ്സല്‍ കേന്ദ്രത്തിലാണ് ആരും തിരിഞ്ഞ് നോക്കാതെ അനാഥമായി കിടക്കുന്നത്. കുറത്തികാട് പൊലീസ് സ്റ്റേഷനിലെ കേസുമായി (ക്രൈം നസര്‍ 281/ 2022) ബന്ധപ്പെട്ട തൊണ്ടിമുതലായ സ്കൂട്ടര്‍ (കെഎല്‍ 29-എല്‍-2521) ആണ് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ ഒരു മാസമായി ഇരിക്കുന്നത്. ഷൊര്‍ണൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കഴിഞ്ഞ ജൂണ്‍ 30ന് ആണ് കായംകുളം റെയില്‍വേ സ്റ്റേഷനിലേക്ക് കുറത്തികാട് പൊലീസ് സ്കൂട്ടര്‍ അയച്ചത്. അടുത്ത ദിവസം […]