play-sharp-fill

പഠനകാലത്ത് തുടങ്ങിയ പ്രണയം; വിലകൂടിയ ബൈക്കില്‍ കറങ്ങി ധനികനാണെന്ന് തെറ്റിദ്ധരിപ്പിച്ചു; ഒടുവില്‍ ഭര്‍ത്താവ് കൊലക്കേസ് പ്രതിയായതിന്റെ അപമാനത്തില്‍ ആത്മഹത്യ; നടി വിജയലക്ഷ്മിയുടേത് ദുരന്തപൂര്‍ണ്ണമായ ജീവിതം

സ്വന്തം ലേഖകന്‍ കൊല്ലം: നടി വിജയലക്ഷ്മിയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവ് പ്രദീപ് കൊലക്കേസില്‍ അറസ്റ്റിലായതിന്റെ അപമാനത്താലാണ് വിജയലക്ഷ്മി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബന്ധത്തില്‍ വീട്ടുകാര്‍ എതിര്‍ത്തിരുന്നെങ്കിലും നടിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് സമ്മതമില്ലാതെ വീട്ടുകാര്‍ വിവാഹം നടത്തികൊടുക്കുകയായിരുന്നു. വിവാഹശേഷമാണ് ഭര്‍ത്താവ് ഒരു മോഷ്ടാവ് ആണെന്ന സത്യം വിജയലക്ഷ്മി തിരിച്ചറിയുന്നത്. മോഷ്ടാവാണ് എന്ന് അറിഞ്ഞിട്ടും കുട്ടികള്‍ ഉള്ളതിന്റെ പേരില്‍ എല്ലാം സഹിച്ച് ജീവിക്കുകയായിരുന്നു വിജയലക്ഷ്മി. പഠനകാലത്ത് തുടങ്ങിയ പ്രണയമായിരുന്നു ഇരുവരുടെയും. വില കൂടിയ ബൈക്കിലായിരുന്നു പ്രദീപിന്റെ കറക്കം. ധനികനാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രദീപ് വിജയലക്ഷ്മിയെ വളച്ചെടുത്തത്. […]

യുഎഇയില്‍ ബലാത്സംഗ കുറ്റത്തിന് വധശിക്ഷ; 14 വയസിന് താഴെയുള്ളവരുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി പരിഗണിക്കും; നിഷ്‌കളങ്കത, മറവി രോഗം എന്നിവ മുതലെടുത്ത് നടത്തുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കും ഫെഡറല്‍ നിയമം ബാധകം

സ്വന്തം ലേഖകന്‍ ദുബൈ: യുഎഇയില്‍ ബലാത്സംഗ കുറ്റത്തിന് വധശിക്ഷ പ്രഖ്യാപിച്ച് പബ്ലിക് പ്രോസിക്യൂഷന്‍. കൂടാതെ 14 വയസ്സില്‍ താഴെയുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കുമെന്നും ബലപ്രയോഗത്തിലൂടെ പുരുഷനുമായുള്ള ലൈംഗിക ബന്ധത്തിനും വധശിക്ഷ ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. 14 വയസിന് താഴെയുള്ളവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ബലപ്രയോഗം തെളിയിക്കേണ്ടതില്ലെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ബലം പ്രയോഗിച്ച് സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും, ബലപ്രയോഗത്തിലൂടെ പുരുഷനുമായ പ്രകൃതിവിരുദ്ധ ബന്ധത്തിലേര്‍പ്പെടുന്നതും വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍, നിഷ്‌കളങ്കത, മറവി രോഗം എന്നിവ മുതലെടുത്ത് നടത്തുന്ന ലൈംഗിക അതിക്രമങ്ങളും വധശിക്ഷ […]

പ്രസൂന്‍ സുഗതൻ എഴുതിയ ആന്തരികസത്തയുടെ പ്രകാശന ചടങ്ങ് കോട്ടയം പ്രസ്‌ക്ലബില്‍ നടന്നു

സ്വന്തം ലേഖകന്‍ കോട്ടയം: പ്രസൂന്‍ സുഗതൻ എഴുതിയ “ആന്തരികസത്ത”  പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് കോട്ടയം പ്രസ്‌ക്ലബില്‍ നടന്നു. ആലപ്പി രംഗനാഥാണ് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സ്വാഗത പ്രസംഗം- പിജി ഗോപാലകൃഷ്ണന്‍. മണികണ്ഠദാസ് കുഞ്ചു പ്രകാശനം ചെയ്ത പുസ്തകത്തിന്റെ ആദ്യ കോപ്പി കെഎസ് പത്മകുമാര്‍ സ്വീകരിച്ചു. പ്രശസ്ത വാസ്തു ആചാര്യന്‍ കൂടിയായ പ്രസൂന്‍ സുഗതന്റെ രണ്ടാമത്തെ പുസ്തകമാണ് ആന്തരികസത്ത. 20 അദ്ധ്യായങ്ങളാണ് പുസ്തകത്തിന്.   ഒരു മനുഷ്യന്റെ യഥാര്‍ത്ഥ അറിവ്, ബാഹ്യ പ്രകടനങ്ങളിലല്ല. ആന്തരിക ജ്ഞാനത്തിലാണ്. സ്വയം ആരാണെന്നെറിയുകയാണ് ഏറ്റവും പ്രധാനം. എന്നാലിപ്പോള്‍ സ്വയം മനസ്സിലാക്കാതെ […]

ആദായ നികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ല; ഡീസല്‍ ലിറ്ററിന് നാലു രൂപയും പെട്രോള്‍ രണ്ടര രൂപയും മദ്യത്തിന് നൂറു ശതമാനവും അഗ്രി ഇന്‍ഫ്രാ സെസ്; തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി സഹായം; രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ബജറ്റ് വിവരങ്ങള്‍ അറിയാം

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലത്തെ കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രിയുടെ 2021-22 ബഡ്ജറ്റ് അവതരണം. കൊവിഡ് പ്രതിസന്ധിക്കിടെയാണ് ബഡ്ജറ്റ് തയ്യാറാക്കിയതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കൊവിഡ് വാക്സിന്‍ വിതരണം രാജ്യത്തിന്റെ നേട്ടമാണ്. ജി ഡി പിയുടെ 13 ശതമാനം ചെലവിട്ട് മൂന്ന് ആത്മനിര്‍ഭര്‍ പാക്കേജുകള്‍ പ്രഖ്യാപിക്കാനായി. കൊവിഡ് കേസുകള്‍ കുറഞ്ഞത് പ്രതിസന്ധിയുടെ ആക്കം കുറിച്ചു. കൊവിഡിനെതിരായ പോരാട്ടം തുടരുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഡീസല്‍ ലിറ്ററിന് നാലു രൂപയും പെട്രോള്‍ രണ്ടര രൂപയും മദ്യത്തിന് നൂറു ശതമാനവും അഗ്രി ഇന്‍ഫ്രാ […]

മണ്ണാന്തറ പൗരസമിതി ഷട്ടിൽ ടൂർണമെന്റ് നടത്തി: 32 ടീമുകൾ പങ്കെടുത്ത മത്സരത്തിലെ വിജയികൾ ഇവർ

സ്വന്തം ലേഖകൻ കോട്ടയം: മണ്ണാന്തറ പൗരസമിതിയുടെ പ്രഥമ അഖില കേരള കെ. എസ്.അജയൻ ബാഡ്മിന്റ് ടൂർണമെന്റിലെ വിജയികളെ പ്രഖ്യാപിച്ചു. മത്സരത്തിൽ കേരളത്തിന്റെ പല ഭാഗങ്ങളിലുള്ള 32 ടീമുകൾ പങ്കെടുത്തു. ടൂർണമെന്റിൽ കെ. എസ്. അജയൻ എവെർ റോളിങ് ട്രോഫിയും ക്യാഷ് പ്രൈസും ആലപ്പുഴയിൽ നിന്നും എത്തിയ ഷിയാസ് ആന്റ് ശ്രീക്കുട്ടൻ ടീം സ്വന്തമാക്കി. രണ്ടാം സ്ഥാനത്തിലൂടെ ജയപ്രകാശ് തോമസ് എവെർ റോളിങ് ട്രോഫിയും ക്യാഷ് പ്രൈസും നേടിയത് അൻസാർ ആന്റ് സുഹൈൽ മുഹമ്മ ആണ്. സമാപന സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം. […]

തകർപ്പൻ ഓഫറുകളുമായി ഓക്‌സിജന്റെ നവീകരിച്ച ഷോറൂം തിരുനക്കരയിൽ തുറന്നു 

തേർഡേ ഐ ബ്യൂറോ കോട്ടയം : ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ വ്യാപാര ശൃംഖലയായ ഓക്‌സിജൻ  ഡിജിറ്റൽ ഷോപ്പിന്റെ കോട്ടയം തിരുനക്കരയിലെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ നടന്നു. സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്പ്,എൽ.ഇ.ഡി ടി.വി ആക്‌സസറികൾ എന്നിവയുടെ  ഏറ്റവും പുതിയ ശേഖരമാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് കസ്റ്റമേഴ്‌സിനായി ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂടാതെ പത്ത് ദിവസത്തേക്ക് പതിനായിരം രൂപ വരെ ക്യാഷ്ബാക്ക് ലഭ്യമാക്കുന്ന ബിഗ് ഡീൽ ഓഫറുകളും ഓക്‌സിജൻ  പ്രഖ്യാപിച്ചിട്ടുണ്ട്. 4,999 രൂപ മുതൽ 1,29,999 രൂപ വരെ വിലയുള്ള സ്മാർട്ട്‌ഫോണുകൾക്ക് 30% വരെ ഡിസ്‌കൗണ്ടും 19,999 രൂപ […]

വാണിജ്യ പാചക വാതകത്തിനും അവശ്യസാധനങ്ങൾക്കും അനിയന്ത്രിതമായ വിലക്കയറ്റം: പ്രതിഷേധവുമായി ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം: കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ഹോട്ടലുകൾക്ക് തിരിച്ചടിയായി വാണിജ്യ പാചക വാതക സിലിണ്ടറിനും അവശ്യ വസ്തുക്കൾക്കും വൻ വില വർദ്ധനവ്. വാണിജ്യ സിലിണ്ടറിനും പലചരക്ക് പച്ചക്കറി തുടങ്ങിയ അവശ്യ വസ്തുക്കൾക്കും അമിതമായി വില വർദ്ധിച്ചതിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. വാണിജ്യ സിലിണ്ടറിന്റെ ഇപ്പോഴത്തെ വില 1542 രൂപയാണ്. 150 മുതൽ 200 രൂപ വരെയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം സിലിണ്ടറിനു വർദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി കൃത്യമായ ഇടവേളകളിൽ പാചക […]

തിങ്കളാഴ്ച പുലര്‍ച്ചെ സൈന്യം അട്ടിമറി നടത്തി മ്യാന്‍മറിന്റെ ഭരണം പിടിച്ചെടുത്തു; സമാധാനത്തിനുള്ള നൊബേല്‍ ജേതാവും മ്യാന്‍മര്‍ ദേശീയ നേതാവുമായ ഓങ് സാന്‍ സൂചിയെ തടങ്കലിലാക്കി; ഒരുവര്‍ഷത്തേക്ക് രാജ്യത്ത് അടിയന്തരാവസ്ഥ; അയല്‍രാജ്യത്തെ സംഭവ വികാസങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് രാജ്യം

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: മ്യാന്‍മറിലെ സൈനിക അട്ടിമറിയില്‍ കടുത്ത ആശങ്ക അറിയിച്ച് രാജ്യം. ”മ്യാന്‍മറിലെ സംഭവവികാസങ്ങളില്‍ കടുത്ത ആശങ്കയുണ്ട്?. ജനാധിപത്യത്തിലേക്കുള്ള മ്യാന്‍മറിന്റെ പരിവര്‍ത്തനത്തെ പിന്തുണക്കുന്നതില്‍ ഇന്ത്യ എല്ലായ്‌പ്പോഴും ഉറച്ചുനില്‍ക്കുന്നു. നിയമവാഴ്ചയും ജനാധിപത്യ പ്രക്രിയയും ഉയര്‍ത്തിപ്പിടിക്കണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്” -മന്ത്രാലയം അറിയിച്ചു. സൈന്യം അട്ടിമറി നടത്തി മ്യാന്‍മറിന്റെ ഭരണം പിടിച്ചെടുത്തത് തിങ്കളാഴ്ച പുലര്‍ച്ചെയാണ്. തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാനത്തിനുള്ള നൊബേല്‍ ജേതാവും മ്യാന്‍മര്‍ ദേശീയ നേതാവുമായ ഓങ് സാന്‍ സൂചി, പ്രസിഡന്റ് യുവിന്‍ മിന്റ്, മന്ത്രിമാര്‍ അടക്കമുള്ളവരെ തിങ്കളാഴ്ച […]

പരസ്പരത്തിലെ ദീപ്തിയുടെ സൂരജേട്ടൻ ഇനി ബി.ജെ.പിയിൽ ; ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ കേരളത്തിലെത്തുന്ന പരിപാടിയിൽ താരത്തിന് അംഗത്വം നൽകുമെന്ന് പാർട്ടി നേതൃത്വം

സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയാളി സീരിയൽ പ്രക്ഷേകരുടെ പ്രിയ താരം നടൻ വിവേക് ഗോപൻ ബിജെപിയിൽ ചേരും. വിവേക് ഗോപൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷിനും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നടൻ പാർട്ടിയിൽ അംഗത്വമെടുത്തുവെന്ന് പറഞ്ഞുകൊണ്ടും വിവേകിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടും വലതുപക്ഷ അനുഭാവികളായ ചിലർ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയിരുന്നു. എന്നാൽ താരം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ വിവേക് ഗോപൻ ബിജെപിയിലേക്ക് എത്തുമെന്ന് പിന്നീട് പാർട്ടി നേതൃത്വം സ്ഥിരീകരിക്കുകയായിരുന്നു. […]

ഭിന്നശേഷിക്കാരിയായ യുവതിയ്ക്ക് നേരെ പീഡനം ; വർഷങ്ങളായി യുവതിയെ പീഡിപ്പിച്ച അഞ്ച് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കിളിമാനൂർ: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച അഞ്ച് യുവാക്കൾ അറസ്റ്റിലായി.കേസിൽ ഈന്തന്നൂർ ഇടവിളവീട്ടിൽ രാജേഷ് (25), പനപ്പാംകുന്ന് കോളനിയിൽ മനു(31), ഈന്തന്നൂർ ചരുവിള വീട്ടിൽ അനീഷ് (27), കിഴക്കുംകര വീട്ടിൽ നിഷാന്ത് (24), ചരുവിള വീട്ടിൽ അനീഷ് (28) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. യുവതിയും രക്ഷിതാക്കളും ഈന്തന്നൂർ ഇടവിള വീട്ടിൽ രാജേഷ് ഉപദ്രവിക്കുെന്നന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സ്‌പെഷൽ എജുക്കേറ്ററുടെ സാന്നിധ്യത്തിൽ യുവതിയിൽ നിന്ന് മൊഴിയെടുക്കുകയായിരുന്നു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്യുകയായിരുന്നു. […]