play-sharp-fill

രാജ്യത്തെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറും; കേരളത്തെ പിശാചിന്റെ നാടാക്കി മാറ്റാനാണ് സി.പി.എം.ശ്രമം; പരിഹാസവുമായി രമേശ് ചെന്നിത്തല

സ്വന്തം ലേഖകന്‍ കാസര്‍കോട്: രാജ്യത്തെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ പിശാചിന്റെ നാടാക്കി മാറ്റാനാണ് സി.പി.എം.ശ്രമിക്കുന്നത്. ഭരണം നിലനിര്‍ത്താനായുള്ള നാല് വോട്ടിന് വേണ്ടി വര്‍ഗീയത ഇളക്കി വിടാനാണ് എല്‍.ഡി.എഫ്.കണ്‍വീനര്‍ ശ്രമിക്കുന്നത്. കേരളത്തിലെ മതേതരത്വം സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പിണറായി സര്‍ക്കാര്‍ മൂന്ന് ലക്ഷം പേരെയാണ് പിന്‍വാതിലിലൂടെ കരാര്‍ അടിസ്ഥാനത്തിലും മറ്റും നിയമിച്ചത്. യു.ഡി.എഫ്.അധികാരത്തില്‍ വന്നാല്‍ നിയമനം പൂര്‍ണമായും പി.എസ്.സി.വഴിയാകും. അദ്ദേഹം നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് യു.ഡി.എഫ് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ […]

ഊമയും ബധിരയുമായ ഭാര്യയും നിത്യരോഗിയായ മകനും; ഒരു വീടിനായി ശിവനേശന്‍ മുട്ടാത്ത വാതിലുകളില്ല; ഒടുവില്‍ തല ചായ്ക്കാന്‍ ഇടം കണ്ടെത്തിയത് മത്സ്യ ലേല ഹാളിന്റെ തിണ്ണയില്‍

സ്വന്തം ലേഖകന്‍ അമ്പലപ്പുഴ: സ്വന്തമായി വീടില്ലാത്ത മത്സ്യത്തൊഴിലാളി കുടുംബം ഫിഷ്‌ലാന്റ് സെന്ററിന്റെ തിണ്ണയില്‍ അഭയം തേടി. പുന്നപ്രതെക്ക് ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് ആലിശ്ശേരി പുരയിടത്തില്‍ ശിവനേശന്റെ കുടുംബമാണ് പുന്നപ്ര ചള്ളി മത്സ്യലേല ഹാളില്‍ തിണ്ണയില്‍ കഴിയുന്നത്. ഊമയും ബധിരയും നിത്യരോഗിയായ മകനുമൊപ്പം കഴിഞ്ഞ 14 വര്‍ഷമായിട്ട് ഈ കുടുംബം വാടക വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. സര്‍ക്കാരുകള്‍ ശിവനേശന് വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും കുടുംബം തെരുവില്‍ അന്തിയുറങ്ങേണ്ട ഗതികേടിലാണിപ്പോള്‍. ഭവന പദ്ധതികള്‍ ഏറെയുള്ള സര്‍ക്കാര്‍ അര്‍ഹിക്കുന്നവര്‍ക്കെല്ലാം സുരക്ഷിത ഭവനമൊരുക്കുമ്പോഴും ശിനവേശനെ പോലെ ഏറ്റവും അര്‍ഹരായവര്‍ പുറത്ത് നില്‍ക്കുന്നു എന്ന […]

പാഠഭാഗങ്ങൾ പഠിച്ചില്ല ; എട്ടുവയസുകാരനെ ചട്ടുകംവച്ച് പൊള്ളിച്ച് പിതാവ് : യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ അടൂർ: പാഠഭാഗങ്ങൾ ശരിയായി പഠിച്ചില്ലെന്ന് ആരോപിച്ച് എട്ടുവയസുകാരനെ ചട്ടുകം വച്ച് പൊള്ളിച്ച് പിതാവ്. മൂന്നാം ക്ലാസിൽ പഠിക്കുന്ന മകനെ ചട്ടുകം വച്ച് പൊള്ളിച്ച കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ പള്ളിക്കൽ കൊച്ചു തുണ്ടിൽ കിഴക്കതിൽ ശ്രീകുമാറിനെ(31)നെയാണ് എസ്.ഐ ശ്രീജിത്ത് അറസ്റ്റ് ചെയ്തത്. കുട്ടിയെ പീഡിപ്പിച്ചുവെന്ന മാതാവ് സലാമത്ത് ചൈൽഡ് ലൈനിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസിന്റെ അറസ്റ്റ്. ഹോട്ടൽ തൊഴിലാളിയാണ് സലാമത്ത്. ശ്രീകുമാർ കൂലിപ്പണിക്കാരനാണ്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. കഴിഞ്ഞ 30 ന് വൈകിട്ട് ചട്ടുകം ചൂടാക്കി വലതു […]

ബ്ലോക്ക് ചെയിന്‍, ഫുള്‍സ്റ്റാക്ക് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രു. 8-ലേക്ക് നീട്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള സംസ്ഥാന ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) സഹകരണത്തോടെ ഐസിറ്റി അക്കാദമിയും കേരള ബ്ലോക്ക് ചെയിന്‍ അക്കാദമിയും നടത്തുന്ന ബ്ലോക്ക് ചെയിന്‍, ഫുള്‍സ്റ്റാക് ഡെവലപ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 8-ലേക്ക് നീട്ടി. പ്രൊഫഷണല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് ലിങ്ക്ഡ് ഇന്‍ നടത്തിയ സര്‍വെയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള മേഖലകളില്‍ മുന്‍നിരയിലുളള ബ്ലോക് ചെയിന്‍,ഫുള്‍സ്റ്റാക്ക് രംഗങ്ങളില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് abcd.kdisc.kerala.gov.in ലൂടെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഫെബ്രുവരി പത്തിന് നടക്കുന്ന ഓണ്‍ലൈന്‍ […]

ഹിന്ദു യുവാവിന് വൃക്കദാനം ചെയ്യാൻ സന്നദ്ധനായി വൈദികൻ ; തന്റെ ഭർത്താവിന് മറ്റൊരാളിൽ നിന്നും കരുണ ലഭിക്കുമ്പോൾ 24കാരന് ജീവൻ തിരിച്ചുകിട്ടാൻ തന്റെ വൃക്ക നൽകുന്ന ഭാര്യയും : ഫാ.ജോജോ മണിമലയുടെ കാരുണ്യത്തിൽ രണ്ട് കുടുംബങ്ങളിൽ തിരിവെട്ടം തെളിയുമ്പോൾ കയ്യടിച്ച് ഒരു നാട്

സ്വന്തം ലേഖകൻ അങ്ങാടിപ്പുറം: ഇതര മതത്തിൽപ്പെട്ടയാൾക്ക് വൃക്ക ദാനം ചെയ്യാൻ സ്വയം സന്നദ്ധനായി വൈദികൻ രംഗത്ത് എത്തുമ്പോൾ ജീവിതത്തിൽ പുതുവെളിച്ചം തെളിയുന്നത് രണ്ട് ജീവനുകൾക്കായിരിക്കും. കപ്പൂച്ചിൻ സഭയിലെ വൈദികനായ ജോജോ മണിമല(36)വൃക്ക ദാനത്തിനായി സന്നദ്ധനായി രംഗത്ത് എത്തിയിരിക്കുന്നത്. ഹിന്ദു കുടുംബത്തിലെ യുവാവിനാണ് ഫാദർ തന്റെ വൃക്ക നൽകുന്നത്.’പെയേർഡ് കിഡ്‌നി എക്‌സ്‌ചേഞ്ച്’ എന്ന വൃക്കദാനത്തിലൂടെയാണ് വൈദികൻ തന്റെ വൃക്ക യുവാവിന് ദാനം ചെയ്യുന്നത്. തന്റെ ജീവന്റെ ഒരു ഭാഗം പകുത്ത് നൽകുന്നതോടെ സ്‌നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും നേർ സാക്ഷ്യമാവുകയാണ് എം.എസ്. ഡബ്‌ള്യൂ വിദ്യാർത്ഥികൂടിയായ ഫാദർ ജോജാ മണിമല. […]

പിണറായി വിജയൻ തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രി ; തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെ മന്ത്രി തോമസ് ഐസക്

സ്വന്തം ലേഖകൻ തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എൽ.ഡി.എഫ് തന്നെ അധികാരത്തിൽ വരുമെന്ന് ധനമന്ത്രി തോമസ് ഐസക്. പിണറായി വിജയൻ തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രിയാവുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നാണ് ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. എന്നാൽ ആരൊക്കെയാണ് ടീമിലുണ്ടാകുക എന്ന് പറയുന്ന പതിവൊന്നും ഞങ്ങളുടെ പാർട്ടിയിലില്ല. പാർട്ടി അത് തീരുമാനമെടുക്കും. ഇപ്പോ ഉള്ളവർ മാത്രമാണ് കഴിവുള്ളവർ എന്നൊക്കെ പറയാൻ പറ്റില്ല. കഴിവുള്ള ആൾക്കാർ ഇനിയും ഒരുപാട് ഉണ്ടെന്നും തോമസ് ഐസക് പറഞ്ഞു. കേരളത്തിലെ അടുത്ത സർക്കാരിന്റെ ക്യാപ്റ്റൻ പിണറായി വിജയൻ തന്നെയായിരിക്കും. […]

സ്നേഹക്കൂട് അഭയമന്ദിരത്തിലെ ജനറേറ്റർ മോഷണം; കേസ് കൊടുക്കില്ല, തിരികെ തരണം, കാലുപിടിക്കാം ; നോവായി ഫേസ്ബുക് കുറിപ്പ്

സ്വന്തം ലേഖകൻ കോട്ടയം: സ്നേഹക്കൂട് അഭയമന്ദിരത്തിലെ ജനറേറ്റർ മോഷണം പോയി. വയോജനങ്ങളെ പാർപ്പിക്കുന്ന ഇവിടെ കറന്റ് പോയാൽ ജനറേറ്റർ സൗകര്യം അത്യാവശ്യമാണ്. പണം മുടക്കി ഒന്ന് വാങ്ങാൻ സാധിക്കാത്തതിനാൽ, വാടകക്ക് എടുത്ത ജനറേറ്റർ ആണ് ഇവിടെ ഉപയോഗിച്ച് വന്നിരുന്നത്. ഇതാണ് മോഷണം പോയത്.   സംഭവവുമായി ബന്ധപ്പെട്ട് നിഷാ സ്നേഹക്കൂട് ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പ് വായിക്കം ;   ഇരുട്ടിലേയ്ക്ക് ഞങ്ങളെ തള്ളിവിടരുത് ദയവായി തിരികെ തരണം, ഞങ്ങളുടെ മുൻപിൽ മറ്റ് മാർഗ്ഗങ്ങളില്ല,ഞങ്ങൾ കാലു പിടിയ്ക്കാം. പുതിയതൊന്നു വാങ്ങാൻ കഴിയാഞ്ഞിട്ടാണ് വാടകയ്ക്ക് എടുത്ത് […]

നിങ്ങളറിയാതെ കോവിഡ് നിങ്ങൾക്ക് വന്ന് പോയിരിക്കുമോ…? കോവിഡ് നിങ്ങളെ ബാധിച്ചിരുന്നുവോ എന്നറിയാം ഈ ലക്ഷണങ്ങളിലൂടെ

സ്വന്തം ലേഖകൻ കൊച്ചി : രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച് ഒരു വർഷം പിന്നിടുമ്പോൾ ഇതുവരെ കോടിക്കണക്കിന് ആളുകളെയാണ് കോവിഡ് ബാധിച്ചത്. കോവിഡ് നെഗറ്റീവായാലും കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ മൂലം വലയുന്നവരും നിരവധിയാണ്. പലർക്കും കോവിഡ് വന്നുപോയിരിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു. എന്നാൽ നമുക്ക് കൊവിഡ് വന്നുപോയിരിക്കുന്നു എന്ന് എത്തരത്തിൽ തിരിച്ചറിയാമെന്നതിനെ കുറിച്ച് നമ്മളിലാരും ഇതുവരെ ചിന്തിച്ചിട്ടുണ്ടാവില്ല. ഇതാ ചില ലക്ഷണങ്ങളിലൂടെ നിങ്ങൾക്ക് സ്വയം തന്നെ ഒരു പരിധി വരെ മനസിലാക്കാം, നിങ്ങളെ കൊവിഡ് ബാധിച്ചിരുന്നുവോ ഇല്ലയോ എന്ന്. ചില കോവിഡ് ലക്ഷണങ്ങൾ ചുവടെ 1. […]

പെട്രോൾ ഡീസൽ വില വീണ്ടും വർദ്ധിക്കും: ഡീസലിനും പെട്രോളിനും കാർഷിക സെസ്; മദ്യത്തിനും സെസ് ഏർപ്പെടുത്തി കേന്ദ്ര സർക്കാർ; വിലകൂട്ടുന്ന ബജറ്റായി നിർമ്മലയുടെ സ്വന്തം ബജറ്റ്

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: രാജ്യം മുഴുവൻ ഉറ്റു നോക്കിയിരുന്ന കൊവിഡ് കാല ബജറ്റിൽ പെട്രോലിനും ഡീസലിനും മദ്യത്തിനും സെസ് ഏർപ്പെടുത്തി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. അഗ്രി ഇൻഫ്രാ സെസ് എന്ന പേരിലാണ് പുതിയ നികുതി നിർദേശം. ഇറക്കുമതി തീരുവ കുറവു വരുത്തിയതിനാൽ ഇത് ഇന്ധന വിലയിൽ പ്രതിഫലിക്കില്ല. മദ്യത്തിന് നൂറു ശതമാനം അഗ്രി ഇൻഫ്രാ സെസ് ഏർപ്പെടുത്താനും ബജറ്റിൽ നിർദേശമുണ്ട്. അസംസ്‌കൃത പാമോയിൽ- 5 ശതമാനം, അസംസ്‌കൃത സൊയാബീൻ -20 ശതമാനം എന്നിവയ്ക്കും അഗ്രി സെസ് ഏർപ്പെടുത്തും. സ്വർണക്കട്ടി, വെള്ളിക്കട്ടി എന്നിവയ്ക്ക് അഞ്ചു […]

ഹോട്ടൽ ഉടമയെ ആക്രമിച്ച സംഭവം: ഏറ്റുമാനൂരിൽ ചൊവ്വാഴ്ച കടകൾ അടച്ചു പ്രതിഷേധം; പ്രതിഷേധവുമായി ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരിൽ ഹോട്ടൽ ഉടമയെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിഷേധവുമായി വ്യാപാരികളും ഹോട്ടൽ ഉടമകളും. സംഭവത്തിൽ കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ഏറ്റുമാനൂരിൽ കടകൾ അടച്ചു പ്രതിഷേധിക്കും. ഇതിനിടെ ഹോട്ടൽ ഉടമയെ ആക്രമിച്ചു പണം മോഷ്ടിച്ച സംഭവത്തിൽ കുറ്റവാളികകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷനും രംഗത്ത് എത്തി. ഹോട്ടൽ ഉടമയ്ക്കും കടയ്ക്കും തൊഴിലാളികൾക്കും നേരെയുണ്ടായ ആക്രമണത്തിൽ മുഴുവൻ കുറ്റവാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടു വന്ന് തക്കതായ ശിക്ഷ വാങ്ങി നൽകണമെന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. […]