play-sharp-fill

പെട്രോളിനും ഡീസലിനും പിന്നാലെ പാചക വാതകത്തിനും വില കൂടി: ഒരു കുറ്റിക്ക് കൂടിയത് 26 രൂപ: സാധാരണക്കാരെ പിഴിഞ്ഞ് കേന്ദ്ര സർക്കാർ

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: പെട്രോളിനും ഡീസലിനും തുടർച്ചയായി വില വർദ്ധിപ്പിച്ചതിന് പിന്നാലെ കുടുംബങ്ങൾക്ക് ഇരുട്ടടിയുമായി കേന്ദ്ര സർക്കാർ. പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സാ​ധാ​ര​ണ​ക്കാ​ര​ന് ഇരുട്ടടി നല്‍കി പാ​ച​ക വാ​ത​ക വി​ലയില്‍ വീണ്ടും വര്‍ധന. വീ​ടു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന സി​ലി​ണ്ട​റി​ന് 26 രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണ് വ​രു​ത്തി​യ​ത്. ഇ​തോ​ടെ ഒ​രു സി​ലി​ണ്ട​ര്‍ പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല 726 രൂ​പ​യാ​യി. വി​ല​വ​ര്‍​ധ​ന ഇ​ന്ന് മു​ത​ല്‍ നി​ല​വി​ല്‍ വ​രും. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ 126 രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണ് പാ​ച​ക വാ​ത​ക​ത്തി​നു​ണ്ടാ​യ​ത്. 2020 ഡിസംബര്‍ 2ന് 50 രൂപയും രണ്ടാഴ്ച കഴിഞ്ഞ് […]

വീണ്ടും ഇരുട്ടടി തന്ന് സർക്കാർ…! പാചക വാതക വിലയിൽ വീണ്ടും വർധനവ് ; ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് വർദ്ധിച്ചത് 25 രൂപ

സ്വന്തം ലേഖകൻ കൊച്ചി: കൊറോണയ്ക്കിടയിൽ സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞിരിക്കുന്ന ജനങ്ങൾക്ക് ഇരുട്ടടി തന്ന് കേന്ദ്ര സർക്കാർ. പാചക വാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറിന് വർദ്ധിച്ചത് 25 രൂപയാണ്. പുതുക്കിയ വില വർധനവ് ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ ഒരു ഗ്യാസ് സിലണ്ടറിന് കൊച്ചിയിൽ മാത്രം 726 രൂപയായി ഉയർന്നു.ഒരു ഗ്യാസ് സിലിണ്ടറിന് തിരുവനന്തപുരത്ത് 728.50 രൂപയും കോഴിക്കോട് 728 രൂപയുമാണ് വില. വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില ദിവസങ്ങൾക്ക് മുൻപ് കമ്പനികൾ കൂട്ടിയിരുന്നു. ഇതോടെ 1335.50 […]

പവാര്‍ പറഞ്ഞാല്‍ പാലാ സീറ്റില്‍ നിന്നും മാറും; നിലപാട് മയപ്പെടുത്തി മാണി സി കാപ്പന്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ശരത് പവാര്‍ പറഞ്ഞാല്‍ പാലാ സീറ്റില്‍ നിന്നും മാറുമെന്ന് മാണി സി കാപ്പന്‍. പ്രഫുല്‍ പട്ടേല്‍ വന്ന ശേഷം മാത്രമാകും യുഡിഎഫുമായി ചര്‍ച്ച നടത്തണോ എന്ന കാര്യം തീരുമാനിക്കുകയെന്നും അദ്ദേഹം പ്രതികരിച്ചു. ഇതോടെ പാലാസീറ്റിനെ ചൊല്ലി ഉടലെടുത്ത തര്‍ക്കത്തില്‍ നിലപാട് മയപ്പെടുത്തുകയാണ് മാണി സി കാപ്പന്‍. നേരത്തെ മത്സരിച്ചു കൊണ്ടിരുന്ന നാല് സീറ്റിലും എന്‍ സി പി തന്നെ മത്സരിക്കും എന്ന് ശരദ് പവാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാല്‍പ്പത് കൊല്ലമായി എന്‍സിപി ഇടത് പക്ഷത്തിന്റെ ഭാഗമാണെന്നും അതില്‍ മാറ്റമില്ലെന്നും എന്‍ സി […]

കെല്ലിന്റെ പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മാണ പ്ലാന്റ് ഫെബ്രു. 9-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ കൊച്ചി: കേരള സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനിയുടെ (കെല്‍) മാമലയിലെ പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മാണ യൂണിറ്റ് ഫെബ്രുവരി 9-ന് രാവിലെ 11.30-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മാമല യൂണിറ്റില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുക. വൈദ്യുതി മന്ത്രി എം.എം. മണി ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. പുതിയ പ്ലാന്റിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി വാഹന ചാര്‍ജിങ് സ്റ്റേഷന്റെ ഉദ്ഘാടനവും ചടങ്ങില്‍ […]

അജ്ഞാത മൃതദേഹം ചുമന്നത് രണ്ട് കിലോമീറ്ററോളം; വനിതാ സബ് ഇൻസ്പെക്ടർ സിരീക്ഷക്ക് അഭിനന്ദന പ്രവാഹം

സ്വന്തം ലേഖകൻ  ഹൈദരാബാദ്: അജ്ഞാതനായ വൃദ്ധന്റെ മൃതശരീരം രണ്ട് കിലോമീറ്ററോളം ചുമന്ന് മാതൃകയാവുകയാണ് നേടുകയാണ് വനിത സബ്‌ഇന്‍സ്പെക്ടര്‍ കെ.സിരീഷ.   ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിലെ പലാസയിലാണ് സംഭവം. നെല്‍പ്പാടത്തിലൂടെ മറ്റൊരാളിനോടൊപ്പം സബ് ഇന്‍സ്‌പെക്ടറായ കെ.സിരീഷ മൃതശരീരം ചുമന്ന് നടക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാണ്. വൃദ്ധന്റെ മൃതശരീരം മറവ് ചെയ്യാൻ ഗ്രാമവാസികൾ മടിച്ചു. ഇതേതുടർന്ന് മറ്റൊരിടത്ത് മൃതദേഹം സംസ്കരിക്കാന്‍ പൊലീസ് തീരുമാനിച്ചു. എന്നാൽ മൃതദേഹം എടുക്കാനും മറ്റുള്ളവര്‍ മടിച്ചു. ഇതുകണ്ട സിരിഷ മുന്നോട്ടു വന്നു. മാഡം മാറിനിന്നോളൂ, ഞാനെടുക്കാം എന്ന് ഒരാള്‍ പറയുന്നതും […]

കൊല്ലത്ത് പ്രണയം നടിച്ച് പതിനേഴുകാരിക്ക് കൊടിയ പീഡനം: പതിനേഴുകാരിയെ പീഡിപ്പിച്ചത് പന്ത്രണ്ടു യുവാക്കൾ ചേർന്ന്: പെൺകുട്ടിയെ കെണിയിൽ വീഴ്ത്തിയത് ഇൻസ്റ്റ ഗ്രാം വഴി

തേർഡ് ഐ ക്രൈം കൊല്ലം : ഇൻസ്റ്റ ഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ട പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ പന്ത്രണ്ട് യുവാക്കൾ പ്രതിയായി. പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച പ്രതികൾ , പൊലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞ് പെൺകുട്ടിയെ വാഹനത്തിൽ വീട്ടിലെത്തിക്കുകയും ചെയ്തു. കൊല്ലം പൂയപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ജനുവരി 29ന് രാത്രി മുതല്‍കാണാതായ വെളിയം കുടവട്ടൂര്‍ സ്വദേശിനിയായ പതിനേഴുകാരിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പീഡന വിവരങ്ങള്‍ പുറത്തുവന്നത്. കേസില്‍ […]

പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി: പെട്രോൾ വില തൊണ്ണൂറിലേയ്ക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വില വർദ്ധന. ഈ മാസം ഇത് ആദ്യമായാണ് ഇന്ധന വില വർദ്ധിക്കുന്നത്. വ്യാഴാഴ്ച പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 86.83 രൂപയും, ഡീസലിന് 81.06 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 88.53 രൂപയും, ഡീസലിന് 82.65 രൂപയുമാണ് വില. കഴിഞ്ഞ മാസം പത്ത് തവണയാണ് സംസ്ഥാനത്ത് ഇന്ധനവില വര്‍ദ്ധിപ്പിച്ചത്‌.അതേസമയം രാജ്യാന്തര വിപണിയിലും ഇന്ധനവില കൂട്ടി. അമേരിക്കയില്‍ എണ്ണയുടെ സ്റ്റോക്കില്‍ കുറവ് വന്നതാണ് വില […]

വെള്ളം തടഞ്ഞ്, വെളിച്ചം ഇല്ലാതാക്കി കർഷക സമരത്തെ തകർക്കാൻ ശ്രമം..! റോഡ് അടച്ചും ബാരിക്കേഡുകൾ സ്ഥാപിച്ചും പൊലീസ് സംഘത്തിന്റെ അഴിഞ്ഞാട്ടം

തേർഡ് ഐ ബ്യൂറോ ന്യഡൽഹി: വെള്ളം തടഞ്ഞ്.. വെളിച്ചം ഇല്ലാതാക്കി.. റോഡ് അടച്ചു പൂട്ടി കർഷക സമരത്തെ പൂട്ടിക്കാൻ കേന്ദ്ര സർക്കാരിന്റെ ശ്രമം. കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകരെ സമ്മർദത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ കർശന നടപടികൾ ഉണ്ടായിരുന്നത്. ജനുവരി 26നുനടന്ന ട്രാക്ടർ റാലിക്കുശേഷം ഡൽഹി പൊലീസ് ബാരിക്കേടുകളും കോൺക്രീറ്റ് സ്ലാബുകളും ഉപയോഗിച്ച് കർഷകർ തമ്ബടിച്ചിരിക്കുന്ന ഭാഗത്തേക്കുളള റോഡുകൾ അടച്ചിരുന്നു. പിന്നാലെ സമരക്കാർക്കുളള വെളളം എത്തിക്കുന്നതിനും ശൗചാലയങ്ങളിലേക്കുളള വഴികളും അടക്കം പൊലീസ് അടയ്ക്കുകയായിരുന്നു. കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പരസ്യമായി പറയുമ്‌ബോഴും കർഷകർക്കുമേൽ സമ്മർദ്ദം ചെലുത്താൻ തന്ത്രങ്ങൾ […]

കുട്ടികളെയുമായി പൊതുസ്ഥലത്ത് എത്തിയാൽ രണ്ടായിരം രൂപ പിഴ..! സോഷ്യൽ മീഡിയയിൽ നിറഞ്ഞ വ്യാജ വാർത്തയ്ക്കു പിന്നിലെ സത്യം ഇങ്ങനെ

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: കുട്ടികളെയുമായി പൊതുസ്ഥലത്ത് എത്തിയാൽ രണ്ടായിരം രൂപ പിഴ അടയ്‌ക്കേണ്ടി വരുമോ..! രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണമാണ് ഇത്. ഈ പ്രചാരണത്തിനു പിന്നിലെ സത്യമെന്താണെന്നു ഡി.ജി.പി തന്നെ ഒടുവിൽ വിളിച്ചു പറഞ്ഞു. കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്ന രക്ഷിതാക്കൾക്കെതിരെ നിയമനടപടിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ്. പത്തു വയസിൽ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരിൽ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. […]

എന്റെ അച്ഛനും, അച്ഛന്റെ തൊഴിലും എനിക്ക് ഏറെ പ്രിയപ്പെട്ടത്..! ചെത്തുകാരന്റെ മകനെന്ന വിളിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ; വിവാദമായത് കോൺഗ്രസ് നേതാവ് കെ.സുധാകരന്റെ വംശീയ അധിക്ഷേപം

തേർഡ് ഐ ബ്യൂറോ കണ്ണൂർ: തന്റെ അച്ഛനും അച്ഛന്റെ തൊഴിലും എനിയ്‌ക്കേറെ പ്രിയപ്പെട്ടതാണ് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായി. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്കിടെ കണ്ണൂരിൽ നടന്ന പൊതുയോഗത്തിലാണ് കെ.സുധാകരൻ എം.പി വിവാദവെടി പൊട്ടിച്ചത്. തലശേരിയിലെ യുഡിഎഫ് ‘ഐക്യ കേരളയാത്രാ’ വേദിയിൽ വച്ച് സുധാകരൻ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞ വാക്കുകളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് എംബി രാജേഷ്, എംഎൻ കാരശ്ശേരി തുടങ്ങിയവർ രംഗത്തുവന്നിരുന്നു. സുധാകരന്റെ തന്നെ പാർട്ടിയിൽപ്പെട്ട ഷാനിമോൾ ഉസ്മാൻ എംഎൽഎ അദ്ദേഹം നടത്തിയ പരാമർശത്തിൽ […]