play-sharp-fill

വീട്ടിൽ കളിക്കുന്നതിനിടയിൽ ടി.വി ദേഹത്ത് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം ; തലയ്‌ക്കേറ്റ പരിക്കാണ് മരണത്തിന് കാരണമായെതെന്ന് ആശുപത്രി അധികൃതർ

സ്വന്തം ലേഖകൻ കാസർകോട്: വീട്ടിൽ കളിക്കുന്നതിനിടെയിൽ ദേഹത്ത് ടി.വി വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.കാസർകോട് ജില്ലയിലെ ബോവിക്കാനത്താണ് സംഭവം. ബോവിക്കാനം തെക്കിൽ ഉക്കിരംപാടിയിലെ നിസാറിന്റെയും ബാവിക്കര പള്ളിക്കാലിലെ ഫായിസയുടെയും ഏക മകൻ മുഹമ്മദ് സാബിറാണ് (രണ്ട്) ടി.വി വീണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ വീട്ടിൽ മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ കുട്ടി ടി വി സ്റ്റാൻഡിൽ പിടിച്ച് വലിക്കുന്നതിനിടയിൽ ടിവി ദേഹത്തുവീണ് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ മാതാപിതാക്കൾ കുട്ടി ടിവിയുടെ അടിയിൽ കുടുങ്ങി കിടക്കുന്നതാണ് കണ്ടത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]

ബോംബ് കണ്ടെത്തി, മുന്നറിയിപ്പ് സന്ദേശം അയക്കുന്ന ചീരച്ചെടികള്‍ വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞര്‍; രാസവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നതില്‍ ചെടികള്‍ വളരെ മുന്നിലെന്നും കണ്ടെത്തല്‍

സ്വന്തം ലേഖകന്‍ വാഷിംഗ്ടണ്‍ : സ്ഫോടനവസ്തുക്കളും ബോംബുകളും കണ്ടെത്താനായി പ്രത്യേക ചീരച്ചെടി വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍. യുഎസിലെ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് വിപ്ലാവാത്മക കണ്ടെത്തലിന് പിന്നില്‍. സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുക മാത്രമല്ല ഇക്കാര്യം അറിയിച്ച് ഇ-മെയിലും അയക്കും ചീരച്ചെടികള്‍. രാസവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നതില്‍ ചെടികള്‍ വളരെ മുന്നിലാണെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന ശാസ്ത്രജ്ഞരില്‍ ഒരാളായ പ്രൊഫസര്‍ മൈക്കിള്‍ സ്ട്രേനോ പറഞ്ഞു. പ്ലാന്റ് നാനോബയോണിക്സ് എന്ന സാങ്കേതികവിദ്യയാണ് ഇതിന് പിന്നില്‍. ചെടികളുടെ വേരുകളിലൂടെ വലിച്ചെടുക്കുന്ന വെള്ളത്തില്‍ നിന്ന് രാസവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നതാണ് ഈ സാങ്കേതിക […]

സാമ്പത്തിക ബാധ്യതയെ തുടർന്ന് ഭർത്താവ് ഭാര്യയുടെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ചു ; സംഭവം പുറലോകമറിഞ്ഞത് ബോധരഹിതയായ ഭാര്യ ഉണർന്ന് ബഹളം വച്ചതോടെ; ഭാര്യ അത്യാസന്ന നിലയിൽ ആശുപത്രിയിൽ 

സ്വന്തം ലേഖകൻ അരൂർ : സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങി മരിച്ചു. ഞരമ്പ് മുറിച്ചതിനെ തുടർന്ന് അത്യാസന്ന നിലയിലായ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഴുപുന്ന പഞ്ചായത്ത് രണ്ടാം വാർഡിൽ ചാത്തനാട്ട് ശരവണൻ (63) ആണ് മരിച്ചത്. അവശയായ ഭാര്യ വള്ളിയെ (57) തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഭാര്യ അപകടനില തരണം ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായിരുന്ന ശരവണന് പലയിടത്തായി സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതോടെയാണ് ഇരുവരും ആത്മഹത്യയ്ക്കായി മുതിർന്നത്. തിങ്കളാഴ്ച്ച രാത്രിയോടെ ഇരുവരും […]

എ.ഐ.സി.സി ജനറൽ സെക്രട്ടറിയും സെക്രട്ടറിയും പങ്കെടുത്ത കോട്ടയം ജില്ലാ നേതൃയോഗത്തിൽ ഹിന്ദിയിൽ സ്വാഗതം ആശംസിച്ച് ജില്ലാ സെക്രട്ടറി ; പുതുതലമുറയ്ക്കുള്ള ഓർമ്മപ്പെടുത്തലെന്ന് ജോണി ജോസഫ്

തേർഡ് ഐ ബ്യൂറോ കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ എ.ഐ.സി.സി സെക്രട്ടറി ഡിസൂസയും പങ്കെടുത്ത ജില്ലാ നേതൃയോഗത്തിൽ ഹിന്ദിയിൽ സ്വാഗത പ്രസംഗം നടത്തി കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോണി ജോസഫ്. ജനറൽ സെക്രട്ടറി താരിഖ് അൻവർ ബീഹാറിൽ നിന്നുള്ള ആളായതിനാലും ഹിന്ദി സംസാരിക്കുന്ന ആളായതിനാലുമാണ് ഹിന്ദിയിൽ സംസാരിച്ചതെന്ന് ജോണി ജോസഫ് തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു. ഇതിനെക്കാൾ ഉപരി കോൺഗ്രസ് ആദ്യ കാലത്ത് ദേശീയോദ്ഗ്രഥനം സാധ്യമാക്കുന്നതിനായി ഹിന്ദി പ്രാചര സഭ സ്ഥാപിച്ചിരുന്നു. ഹിന്ദി പ്രചാരണം […]

പത്ത് മാസത്തിന് ശേഷം ശോഭയെത്തി; യോഗത്തിന് വന്നില്ലെങ്കില്‍ നാളെ പത്ത് മണിക്ക് മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും; പിണക്കം മറന്നുള്ള വരവിന് പിന്നില്‍ കേന്ദ്രത്തിന്റെ കടുത്ത താക്കീത്

സ്വന്തം ലേഖകന്‍ തൃശൂര്‍: ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള പിണക്കം മറന്ന് ശോഭാ സുരേന്ദ്രനെത്തി. പത്ത് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അപ്രതീക്ഷിതമായാണ് തൃശൂരില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുക്കുന്ന ബിജെപി ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ശോഭ എത്തിയത്. കേന്ദ്രനേതൃത്വത്തിന്റെ താക്കീതിന് പിന്നാലെയാണ് ശോഭ പാര്‍ട്ടി വേദിയിലെത്തിയത് എന്നാണ് വിവരം. യോഗത്തിനെത്തിയില്ലെങ്കില്‍ ഇനി പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന കടുത്ത നിലപാട് നേതൃത്വം സ്വീകരിച്ചുവെന്നും പറയപ്പെടുന്നു. സംഘടന ചുമതലയുളള പ്രഭാരി സി പി രാധാകൃഷ്ണന്‍ ശോഭയെ ഫോണില്‍ ബന്ധപ്പെടുകയും ഇന്നത്തെ യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെടുകയും […]

ക്യാൻസർ എന്റെ കരളിനെ കൂടി കവർന്നെടുത്തു തുടങ്ങിയിരിക്കുന്നു, ഇനി അധികമൊന്നും ചെയ്യാനില്ല ; ഞാൻ വീട്ടിൽ പോയിരുന്നു കരഞ്ഞില്ല, പകരം ഗോവയ്ക്ക് ഒരു യാത്ര പോയി : ലോക അർബുദ ദിനത്തിൽ വൈറലായി നന്ദു മഹാദേവയുടെ കുറിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഇന്ന് ലോക അർബുദ ദിനം. ക്യാൻസർ കീഴ്‌പ്പെടുത്താൻ നോക്കുമ്പോഴും തളർന്നുപോകാതെ വിധിയോട് പൊരുതുന്നവരിൽ ഒരാളാണ് നന്ദു മഹാദേവ. തന്റെ രോഗവും ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പങ്കുവച്ച് നന്ദു എത്താറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ അവസ്ഥ പങ്കുവച്ച് എത്തിയിരിക്കുകയാണ് നന്ദു. ക്യാൻസർ തന്റെ കരളിനെ കൂടി കവർന്നെടുത്തു തുടങ്ങിയിരിക്കുന്നുവെന്ന വാർത്തയാണ് നന്ദു കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. നന്ദുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ക്യാൻസർ എന്റെ കരളിനെ കൂടി കവർന്നെടുത്തു തുടങ്ങിയിരിക്കുന്നു..! ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു ഇനി അധികമൊന്നും ചെയ്യാനില്ലെന്നു […]

റിമ കല്ലിങ്കലിന്റെ മാമാങ്കം ഡാന്‍സ് സ്‌കൂളും സ്റ്റുഡിയോയും പൂട്ടുന്നു; വൈറലായി ഫേസ് ബുക്ക് പോസ്റ്റ്

സ്വന്തം ലേഖകന്‍ കൊച്ചി: റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള മാമാങ്കം ഡാന്‍സ് സ്റ്റുഡിയോ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നാണ് ആറ് വര്‍ഷത്തിന് മുന്‍പ് തുടങ്ങിയ മാമാങ്കം പൂട്ടുന്നത്. സ്റ്റുഡിയോ പ്രവര്‍ത്തനം അവസാനിപ്പിച്ചാലും സ്റ്റേജിലും സ്‌ക്രീനിലും മാമാങ്കം പ്രവര്‍ത്തനം തുടരുമെന്നും റിമ വ്യക്തമാക്കി. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം; ‘കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മാമാങ്കം സ്റ്റുഡിയോസും ഡാന്‍സ് ക്ലാസ് ഡിപാര്‍ട്മെന്റും അടച്ചുപൂട്ടാന്‍ ഞാന്‍ തീരുമാനിച്ചു. സ്നേഹത്തിന്റെ പുറത്ത് കെട്ടിയുയര്‍ത്തിയതായിരുന്നു ഈ സ്ഥാപനം. നിരവധി ഓര്‍മകളുണ്ട് ഇവിടെ. ഹൈ എനര്‍ജി ഡാന്‍സ് ക്ലാസുകള്‍, ഡാന്‍സ് റിഹേഴ്സലുകള്‍, ഫിലിം […]

പ്രിയ സുശീലേച്ചി, ഹിന്ദി സിനിമ കാണാത്ത കൊണ്ട് സച്ചിനെ അറിയില്ലെന്ന് ചേച്ചി പറഞ്ഞപ്പോ അന്ന് ഞങ്ങൾ ഒരുപാട് ചിരിച്ചിട്ടുണ്ട് ; രണ്ടും കണക്കാ എന്നറിയാൻ ഒരുപാട് വൈകിപ്പോയി : ക്രിക്കറ്റ് ദൈവം സച്ചിന് ഫെയ്‌സ്ബുക്കിൽ ട്രോൾ മഴ

തേർഡ് ഐ ബ്യൂറോ കോട്ടയം : ഇന്ത്യയിലെ കർഷക സമരത്തെ പിന്തുണച്ച് രാജ്യത്തിനകത്തും പുറത്തും നിന്നും നിരവധി പേർ പിന്തുണയുമായി എത്തിയിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ളവരും സമരത്തെ അനുകൂലിച്ച് രംഗത്ത് എത്തിയിരുന്നു. കർഷക സമരത്തെ പിന്തുണച്ച് രംഗത്ത് എത്തിയ പോപ് ഗായിക റിഹാനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സച്ചിൻ രംഗത്ത് എത്തിയിരുന്നു. ഇന്ത്യയുടെ പരമാധികാരം വിട്ടുവീഴ്ചയില്ലാത്തതാണെന്നും, വിദേശ ശക്തികൾക്ക് കണ്ടുനിൽക്കാമെന്നല്ലാതെ ഇടപെടാൻ കഴിയില്ലെന്നുമാണ് സച്ചിൻ ട്വിറ്ററിൽ കുറിച്ചത്. ഒപ്പം ഇന്ത്യ എന്താണെന്ന് ഇന്ത്യക്കാർക്ക് അറിയാം; ഇന്ത്യയ്ക്കുവേണ്ടി തീരുമാനങ്ങൾ കൈകൊള്ളാനും. രാജ്യത്തിന് കീഴിൽ ഞങ്ങൾ ഒന്നിച്ച് അണിചേരുന്നത് […]

കേന്ദ്ര ബജറ്റിന് ശേഷം വിലയിടിഞ്ഞ് പൊന്ന്: നാല് ദിവസം കൊണ്ട് കുറഞ്ഞത് ആയിരം രൂപയ്ക്ക് മുകളിൽ: സ്വർണ വിലയിൽ ഇന്നും വൻ ഇടിവ്

സ്വന്തം ലേഖകൻ കോട്ടയം: ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിന് ശേഷം സ്വർണ വില കൂപ്പ് കുത്തുന്നു. താഴേയ്ക്ക് പതിച്ച സ്വർണ്ണ വില നാല് ദിവസം കൊണ്ട് ഗ്രാമിന് 165 രൂപയും പവന് 1320രൂപയും കുറഞ്ഞു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320രൂപയും കുറഞ്ഞു. കോട്ടയം ജില്ലയിലും വൻ വിലയിടിവാണ് ഉണ്ടായിരിക്കുന്നത്. അരുൺസ് മരിയ ഗോൾഡ് Todays GOLD RATE ഇന്ന് (04/02/2021) സ്വർണ്ണവില ഗ്രാമിന് :4435 പവന് :35480

തള്ളി തള്ളി ഇതെങ്ങോട്ടാ? യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ധന വിലവര്‍ദ്ധനയ്ക്കെതിരെ സമരം ചെയ്ത നേതാവ് ഇന്ന് കേന്ദ്രമന്ത്രി; മുരളീധരന്റെയും ശോഭയുടെയും തള്ളല്‍ ചിത്രം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; ഇന്ധനവില ഇന്നും കൂടി; അന്താരാഷ്ട്ര വിപണിയിലെ അത്രതന്നെ കൂട്ടിയിട്ടില്ല; ടോട്ടലായിട്ട് കൂട്ടിയിട്ടില്ലെന്നും മുരളീധരന്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 86.83 രൂപയും, ഡീസലിന് 81.06 രൂപയുമാണ് ഇന്നത്തെ വില. എന്നാല്‍ ഇന്ധന വില വര്‍ദ്ധനയേക്കാള്‍ ചര്‍ച്ചയാവുന്നത് ഒരു ചിത്രമാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ധന വില വര്‍ദ്ധനയ്‌ക്കെതിരെ സമരം ചെയ്ത ബിജെപി പ്രവര്‍ത്തകരുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരിക്കുന്നത്. മുരളീധരനും ശോഭാ സുരേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ ടൂ വീലറുകള്‍ നിരത്തിലിറക്കി തള്ളി നീക്കുന്നതാണ് ചിത്രത്തില്‍. റോക്കറ്റ് പോലെ […]