play-sharp-fill

മു​ന്‍ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് ബി​ജെ​പിയിൽ ചേ​ര്‍​ന്നു ; ബി.ജെ.പിയിലേക്ക് ചുവടുവച്ചത് ദേ​ശീ​യ അ​ധ്യ​ക്ഷ​നിൽ നിന്നും അംഗത്വം സ്വീകരിച്ച്

സ്വന്തം ലേഖകൻ തൃ​ശൂ​ര്‍: മു​ന്‍ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് ബി​ജെ​പി ചേ​ര്‍​ന്നു. പാ​ര്‍​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി.​ന​ദ്ദ​യി​ല്‍ നി​ന്ന് അം​ഗ​ത്വം സ്വീ​ക​രി​ച്ചാണ് അ​ദ്ദേ​ഹം ബി.ജെ.പിയിലേക്ക് ചുവടുവയ്പ്പ് നടത്തിയത്. തൃ​ശൂ​ര്‍ തേ​ക്കി​ന്‍​കാ​ട് മൈ​താ​നി​യി​ലെ പൊ​തു​സ​മ്മേ​ള​ന വേ​ദി​യി​ല്‍ സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ ചു​വ​ടു​വ​യ്പ്പ് ന​ട​ത്തി​യ​ത്. വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജേ​ക്ക​ബ് തോ​മ​സ് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ടു​ക​ൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബി. ജെ.പിയിൽ അംഗത്വം സ്വീകരിച്ചത് . ജ​യ​സാ​ധ്യ​ത​യു​ള്ള ഏ​തെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ തെരെഞ്ഞെടുപ്പിൽ രം​ഗ​ത്തി​റ​ക്കാ​നാ​ണ് ബി​ജെ​പിയുടെ നീ​ക്കം.

കോട്ടയം ജില്ലയില്‍ 450 പേര്‍ക്ക് കോവിഡ്: 447 പേർക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 450 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 447 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്ന് പേര്‍ രോഗബാധിതരായി. പുതിയതായി 6960 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 202 പുരുഷന്‍മാരും 203 സ്ത്രീകളും 45 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 829 പേര്‍ രോഗമുക്തരായി. 5758 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 69548 പേര്‍ കോവിഡ് ബാധിതരായി. 63600 പേര്‍ […]

കേരളത്തിൽ ഇന്ന് 6102 പേര്‍ക്ക് കോവിഡ് ; 5509 പേർക്ക് സമ്പർക്ക രോഗം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂര്‍ 481, കോട്ടയം 450, തിരുവനന്തപുരം 409, കണ്ണൂര്‍ 289, ഇടുക്കി 269, പാലക്കാട് 217, വയനാട് 114, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. […]

ര​ണ്ടേ​കാ​ല്‍ ല​ക്ഷം രൂ​പ വി​ല​യു​ള്ള വ​ള​ര്‍​ത്തു​പ​ക്ഷി​ക​ളെ മോ​ഷ്​​ടി​ച്ച മൂ​ന്നു​പേ​ർ പൊ​ലീ​സ് പി​ടി​യിൽ

സ്വന്തം ലേഖകൻ കരമന : ര​ണ്ടേ​കാ​ല്‍ ല​ക്ഷം രൂ​പ വി​ല​യു​ള്ള വ​ള​ര്‍​ത്തു​പ​ക്ഷി​ക​ളെ മോ​ഷ്​​ടി​ച്ച മൂ​ന്നു​പേ​ർ പൊ​ലീ​സ് പി​ടി​യിൽ. കീ​ഴാ​റ​ന്നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ശ​ര​ത് (32), ര​ജീ​ഷ് (21), സൂ​ര​ജ് (19) എ​ന്നി​വ​രെ​യാ​ണ് ക​ര​മ​ന പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ര​മ​ന നെ​ടു​ങ്കാ​ടു​ള്ള വീ​ട്ടി​ലെ കാ​ര്‍​ഷെ​ഡി​ല്‍ കി​ളി​ക്കൂ​ടു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പക്ഷികളെയാണ് ഇവര്‍ മോഷ്ടിച്ചത്. ഡി​സം​ബ​ര്‍ 10 നാ​ണ് സം​ഭ​വം നടന്നത്. നെ​ടു​ങ്കാ​ട് സ്വ​ദേ​ശി വെ​ങ്കി​ട​ഗി​രി​യു​ടെ വീ​ട്ടി​ല്‍​നി​ന്ന്​ ‘സ​ണ്‍ കൊ​ണൂ​ര്‍’ ഇ​ന​ത്തി​ല്‍​പെ​ട്ട വി​ല​പി​ടി​പ്പു​ള്ള എ​ട്ട്​ അ​ല​ങ്കാ​ര​പ്പ​ക്ഷി​ക​ളെയാണ് പ്ര​തി​ക​ള്‍ മോഷ്ടിച്ചത്.  

കെ.എം മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസ് എം പിടിച്ചെടുക്കുവാനും പാലാ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനും കോണ്‍ഗ്രസ് സഹായിച്ചു; ജോസഫിന്റെ വിവാദ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കുമ്പോള്‍

സ്വന്തം ലേഖകന്‍ കോട്ടയം: കെ.എം മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസ് എം പിടിച്ചെടുക്കുവാനും പാലാ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനും കോണ്‍ഗ്രസ് സഹായിച്ചുവെന്ന ജോസഫിന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. ഇതില്‍ ഒന്നാമത്തേത് ഉപതെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് നേതാക്കള്‍ ആരും തന്നോട് രണ്ടില ചിഹ്നം ജോസ് ടോമിന് നല്‍കണം എന്ന് ആവശ്യപ്പെട്ടില്ല എന്നാണ് ഒരു വെളിപ്പെടുത്തല്‍. രണ്ട് പാലാ ഉപതെരഞ്ഞെടുപ്പില്‍ തന്റെയും കോണ്‍ഗ്രസിലെ പ്രബലമായ ഒരു വിഭാഗത്തിന്റെയും പിന്തുണ മാണി സി കാപ്പന് ആയിരുന്നു എന്നതാണ്. കേരള കോണ്‍ഗ്രസ് എം ഇല്ലാതാക്കി ജോസ് കെ മാണിയെ ഈ പരാജയം വഴി […]

ശമ്പള പരിഷ്ക്കരണം: പ്രതിലോമകരമായ ശുപാർശകൾക്കെതിരെ ഫെബ്രുവരി 10ന് ജീവനക്കാർ പണിമുടക്കും: ചവറ ജയകുമാർ

സ്വന്തം ലേഖകൻ കോട്ടയം : പതിനൊന്നാം ശബള പരിഷ്ക്കരണ റിപ്പോർട്ടിലെ പ്രതിലോമകരമായ ശുപാർശകൾക്കെതിരെ ഫെബ്രുവരി 10ന് സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും യുണൈറ്റഡ് ടീച്ചേഴ്സ് ആൻറ് എംപ്ലോയീസ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ പണിമുടക്കുമെന്ന് സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ പറഞ്ഞു . യു.റ്റി.ഇ.എഫ്. താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തി കോട്ടയം തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലെ ഏറ്റവും മോശം ശബള പരിഷ്ക്കരണ റിപ്പോർട്ടാണ് സമർപ്പിച്ചിട്ടുള്ളത്. സർവ്വീസ് വെയ്റ്റേജ് ഇല്ലാതാക്കിയും സി.സി.എ. നിർത്തലാക്കിയും 5 വർഷ തത്വം […]

ഡേവിഡ് ബൗച്ചര്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ ചീഫ് ഓഫ് സര്‍വീസ് എക്‌സലന്‍സ്

സ്വന്തം ലേഖകൻ കൊച്ചി: ആരോഗ്യപരിചരണ മികവിലും, മെഡിക്കല്‍ വാല്യൂ ടൂറിസത്തിലും ആഗോളതലത്തില്‍ തന്നെ വൈദഗ്ധ്യം തെളിയിച്ച ഡേവിഡ് ബൗച്ചറെ, ലോകമെങ്ങുമുളള ഉപയോക്താക്കള്‍ക്ക് മികച്ചതും ഗുണനിലവാരമുളളതുമായ ആരോഗ്യ പരിചരണ സേവനങ്ങള്‍ വ്യാപകമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ ചീഫ് ഓഫ് സര്‍വീസ് എക്‌സലന്‍സ് ആയി നിയമിച്ചു. സ്ഥാപനത്തിന്റെ സ്ട്രാറ്റജി ലീഡര്‍ഷിപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച്, രോഗി / ഉപഭോക്തൃ കേന്ദ്രിതമായ ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും അതിനെ മുന്നോട്ട് നയിക്കുന്നതിന്റെയും ഉത്തരവാദിത്വം അദ്ദേഹം നിറവേറ്റും. കൂടാതെ ആസ്റ്റര്‍ സ്ഥാപനങ്ങളിലുടനീളം രോഗികള്‍ക്ക് മികച്ച അനുഭവവും അദ്ദേഹത്തിന്റെ […]

പാലായിൽ തോൽപ്പിക്കാൻ കോൺഗ്രസ് സഹായിച്ചു: കേരള കോൺഗ്രസിലെ കാലുവാരൽ വെളിപ്പെടുത്തി പി.ജെ ജോസഫ്; വീണ്ടും പാർട്ടിയിൽ പൊട്ടിത്തെറി

സ്വന്തം ലേഖകൻ കോട്ടയം : കെ.എം മാണിയുടെ മരണശേഷം കേരള കോൺഗ്രസ് എം പിടിച്ചെടുക്കുവാനും പാലാ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനും കോൺഗ്രസ് സഹായിച്ചുവെന്ന ജോസഫിന്റെ വെളിപ്പെടുത്തൽ വിവാദമാകുന്നു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന ടോക്ക് ഷോയിലൂടെയാണ് കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫിന്റെ വിവാദ വെളിപ്പെടുത്തൽ നടത്തിയത്. പാലാ ഉപതെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് നേതാക്കൾ ആരും തന്നോട് രണ്ടില ചിഹ്നം ജോസ് ടോമിന് നൽകണം എന്ന് ആവശ്യപ്പെട്ടില്ല എന്നാണ് ഒരു വെളിപ്പെടുത്തൽ. മറ്റൊന്ന് പാലാ ഉപതെരഞ്ഞെടുപ്പിൽ തന്റെയും കോൺഗ്രസിലെ പ്രബലമായ ഒരു വിഭാഗത്തിന്റെയും പിന്തുണ […]

കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻകുട്ടി അന്തരിച്ചു

തേർഡ് ഐ ഡെസ്‌ക് കോട്ടയം : പ്രശ്‌സത കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻകുട്ടി (81) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഗുരു കുടമാളൂർ കരുണാകരൻ നായരുടെ മരുമകനാണ്. കഥ കളിയിലെ സ്ത്രീ വേഷങ്ങളിലൂടെ പ്രശ്‌സ്തനായിരുന്നു.  

ജോമോന്‍ പുത്തന്‍പുരക്കലിന്റെ ജീവിതം സിനിമയാക്കാന്‍ രാജസേനന്‍; ജോമോന്‍ നടത്തിയ നിയമ പോരാട്ടങ്ങളുടെ കഥ ഉടന്‍ വെള്ളിത്തിരയില്‍ എത്തും

സ്വന്തം ലേഖകന്‍ കൊച്ചി: അഭയാക്കേസിലൂടെ ശ്രദ്ധേയനായ സാമൂഹ്യപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ജീവിതം സിനിമയാകുന്നു. വിവാഹജീവിതം പോലും വേണ്ടെന്ന് വെച്ച് 28 വര്‍ഷക്കാലം നിയമ പോരാട്ടം നടത്തി സിസ്റ്റര്‍ അഭയയുടെ കൊലപാതകികള്‍ക്ക് ശിക്ഷ വാങ്ങിച്ച് കൊടുക്കുക എന്ന ലക്ഷ്യത്തോട് കൂടി പ്രവര്‍ത്തിച്ച ജോമോന്റെ ജീവിതം സിനിമയാക്കുന്നത് സംവിധായകന്‍ രാജസേനനാണ്. അദ്ദേഹം നടത്തിയ നിയമ പോരാട്ടവും ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളും കേരളത്തിനറിയാവുന്നതാണ്. ഇപ്പോഴിതാ, ജോമോന്റെ നിയമപോരാട്ടങ്ങള്‍ സിനിമയാകുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ രാജസേനനാണ് ചിത്രം തിരശീലയില്‍ എത്തിക്കുന്നത്. നാല് മാസത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.