play-sharp-fill

തിരുവഞ്ചൂർ പ്ളാൻ്റിൽ അറ്റകുറ്റപണി: ഇന്ന് കോട്ടയം നഗരത്തിൽ വെള്ളം മുടങ്ങും

സ്വന്തം ലേഖകൻ കോട്ടയം : വാട്ടർ അതോറിറ്റിയുടെ തിരുവഞ്ചൂർ പ്ളാൻ്റിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നഗരസഭാ പരിധിയിൽ ബുധനാഴ്ച ഭാഗീകമായി ജലവിതരണം മുടങ്ങും. നാട്ടകം, കുമാരനല്ലൂർ ഒഴികെയുള്ള നഗരസഭ പ്രദേശങ്ങളിലാണ് ബുധനാഴ്ച കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങുക എന്ന് ജല അതോറിട്ടി അധികൃതർ അറിയിച്ചു.  

തുടർച്ചയായി 15 ദിവസം പെട്രോളിനും ഡീസലിനും വില കൂടി: പ്രതിഷേധവും പ്രതികരണവും തുടങ്ങി: മാർച്ച് രണ്ടിന് മോട്ടോർ വാഹന പണിമുടക്ക്

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: തുടർച്ചയായി 15 ദിവസം പെട്രോൾ ഡീസൽ വില വർദ്ധിച്ചിട്ടും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. പെട്രോള്‍, ഡീസല്‍ വില വര്‍ധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാര്‍ച്ച് രണ്ടിന് മോട്ടോര്‍ വാഹന പണിമുടക്ക് നടത്തും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. മോട്ടോര്‍ വാഹന വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും, തൊഴിലുടമകളും സംയുക്തമായാണ് പണിമുടക്ക് നടത്തുക. എല്ലാ വാഹനങ്ങളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാണ് ആഹ്വാനം. സ്വകാര്യ വാഹനങ്ങളെ തടയില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സമരം ഹർത്താലാകാനുള്ള സാധ്യതയും […]

മുറുക്കാൻകടയിലെത്തി വയോധികയുടെ മാല പൊട്ടിച്ചെടുത്ത് മുങ്ങിയ സംഭവം: രണ്ടു പ്രതികൾ കൂടി പിടിയിൽ; പ്രതികൾ പുലിയന്നൂർ കൊല്ലം സ്വദേശികൾ

തേർഡ് ഐ ബ്യൂറോ പാലാ: പാലായിൽ കടയ്ക്കുള്ളിൽ കയറി വയോധികയുടെ മാല പൊട്ടിച്ചെടുത്ത ശേഷം രക്ഷപെട്ട രണ്ടു പ്രതികൾ കൂടി പൊലീസ് പിടിയിൽ. പാലാ വള്ളിച്ചിറയിൽ മുറുക്കാൻ കടയിലെത്തി വയോധികയുടെ മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപെട്ട രണ്ടു പ്രതികളെയാണ് പൊലീസ് പിടികൂടിയത്. കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ കുന്നുംപുറം ഭാഗം കിഴക്കലേൽ മേലേതിൽ ചിറ്റഴികത്തു എ.എസ് അബു (21). പാലാ പുലിയന്നൂർ പടിഞ്ഞാറേക്കര പനയ്ക്കച്ചാലിൽ ജെറിൻ പി.ടോം (21) എന്നിവരെയാണ് പാലാ ഡിവൈ.എസ്.പി പ്രഭുല്ല ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വള്ളീച്ചിറ മണലേൽപ്പാലം ഭാഗത്തു് […]

അണികളിൽ അവേശം നിറച്ച് ചേർപ്പിൽ ചാണ്ടി ഉമ്മനെത്തി: തിരഞ്ഞെടുപ്പു പ്രചാരണത്തിന് ആവേശത്തുടക്കമായി; ചേർപ്പിലെ അറുനൂറിലധികം വീടുകളിൽ കയറിയിറങ്ങി നാടിനെ ഉണർത്തി നാട്ടുകാരുടെ പ്രിയ പുത്രനായി ചാണ്ടി ഉമ്മൻ

തേർഡ് ഐ ബ്യൂറോ ചേർപ്പ്: കഴിഞ്ഞ ദിവസം ചേർപ്പിന്റെ മണ്ണിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ആവേശം നൂറിരട്ടിയായി വർദ്ധിപ്പിച്ച് ഒരു യുവ നേതാവ് എത്തി. അത് മറ്റാരുമായിരുന്നില്ല യൂത്ത് കോൺഗ്രസിന്റെ നേതാവും കേരളത്തിലെ കോൺഗ്രസിന്റെ ഭാവി വാഗ്ദാനവുമായിരുന്ന ചാണ്ടി ഉമ്മനായിരുന്നു. ചേർപ്പ് പ്രദേശത്തെ ഓരോ വീടുകളിലും നേരിട്ടെത്തി, പരമാവധി ആളുകളെ നേരിൽക്കണ്ട് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് അത്യുജ്വല തുടക്കം കുറിയ്ക്കുകയായിരുന്നു ചേർപ്പിലെ ജനകീയ പ്രചാരണത്തിലൂടെ ചാണ്ടി ഉമ്മൻ നടത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി ചേർപ്പിലും, വല്ലച്ചിറയിലുമായാണ് ചാണ്ടി ഉമ്മൻ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി എത്തിയത്. തിരഞ്ഞെടുപ്പിന്റെ പ്രാഥമിക […]

നിർധന കുടുംബത്തിന് കൈത്താങ്ങായി ജനമൈത്രി പോലീസ്: കോടിമതയിലെ ഐഷയ്ക്കും കുടുംബത്തിനും വീട് ഒരുങ്ങുന്നു

സ്വന്തം ലേഖകൻ കോട്ടയം: കോടിമത രണ്ടാം പാലത്തിന്റെ താഴെ ഐഷ ഉമ്മയും കുടുബമായി താമസിച്ചു വന്ന വീട് പൊളിച്ചുമാറ്റി. തുടർന്ന് പുതിയ വീട് പണിയുന്നതിലേക്ക് റോട്ടറി ക്ലബ്ബിനോടാപ്പം ജനമൈത്രി പോലീസും പങ്കുചേർന്നു. പണമായി ഒരു രൂപപോലും ആരുടെ പക്കൽന്നും സ്വീകരിക്കില്ല എന്ന് ഭവന നിർമാണകമ്മറ്റി ചെയർമാൻ അഡ്വ.വി.ബി.ബിനുവും സെക്രട്ടറി ഷാജി ജേക്കബ്ബും അറിയിച്ചതിനെതുടർന്ന് വീട് നിർമാണത്തിനാവശ്യമായ നിർമാണസാമാഗ്രഹികൾ വാങ്ങി നൽകുന്നതാണെന് ജനമൈത്രി പൊലീസ് അറിയിക്കുകയായിരുന്നു. ഭവനനിർമാണകമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ ജില്ലാ പൊലീസ് മേധാവി ശില്‌പ.ഡി ശിലാഫലകം സ്ഥാപിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു.അഡ്വ.വി […]

പി.എസ്.സി ഉദ്യോഗാർത്ഥികളെ കബളിപ്പിച്ച് സർക്കാർ : യൂത്ത് കോൺഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ കോട്ടയം : കേരളാ പി.എസ്.സിയെ നോക്കുകുത്തിയാക്കി റാങ്ക് ലിസ്റ്റിൽ കിടക്കുന്ന ഉദ്യോഗാർത്ഥി നിയമനങ്ങളെ കാറ്റിൽ പറത്തി പിണറായി സർക്കാർ യുവജനങ്ങളെ വഞ്ചിക്കുകയാണ് എന്ന് യൂത്ത് കോൺഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിൻ്റെ പിൻവാതിൽ നിയമനങ്ങളെയും ജനദ്രോഹ നടപടികളെയും എതിർത്തു കൊണ്ട് തിരുവനന്തപുരത്ത് അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റി കോട്ടയം ടൗണിൽ മണ്ഡലം പ്രസിഡൻ്റ് ഡാനി രാജു അധ്യക്ഷത വഹിച്ചു. യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് […]

പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം: ചിങ്ങവനത്ത് യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

സ്വന്തം ലേഖകൻ ചിങ്ങവനം: പിണറായി സർക്കാരിൻ്റെ യുവജനവഞ്ചനയ്ക്കും ദുർഭരണത്തിനുമെതിരെ ഒൻപത് ദിവസമായി നിരാഹാരസമരം അനുഷ്ഠിക്കുന്ന സംസ്ഥാന കമ്മറ്റയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചിങ്ങവനത്ത് യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി. നീതിക്കായി പൊരുതുന്ന പി.എസ്.സി ഉദ്യോഗാർഥികൾക്ക് പിന്തുണ അറിയിച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ചിങ്ങവനത്ത് പന്തം കൊളുത്തി പ്രകടനം നടത്തിയത്. യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് രോഷാഗ്നി എന്ന പേരിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തിയത്. മണ്ഡലം പ്രസിഡൻ്റ് റൂബിൻ തോമസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി അംഗം […]

ഫെറ്റോ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർ ഇന്ധന വിലവർദ്ധനവിന് എതിരെ സായാഹ്നധർണ്ണ നടത്തി

സ്വന്തം ലേഖകൻ കോട്ടയം: അന്യായമായ ഇന്ധനവിലവർദ്ധനവിന് എതിരെ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും തിരുനക്കരയിൽ സായാഹ്നധർണ്ണ നടത്തി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി ജെ വർഗീസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്രവിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോഴും രാജ്യത്ത് വില വർദ്ധിപ്പിക്കുന്ന ക്രൂരനയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. കോവിഡ് കാലത്തും ജനങ്ങൾക്ക് ആശ്വാസമേകുന്ന നടപടികൾക്ക് പകരം അനിയന്ത്രിതമായ ഇന്ധനവിലവർദ്ധനവ് നടപ്പാക്കുന്നത് മൂലം വൻവിലക്കയറ്റത്തിന് വഴിയൊരുക്കുകയും കുടുംബബജറ്റാകെ താളം തെറ്റിക്കുകയും ചെയ്യും. പാചകവാതകത്തിന് 75 രൂപയാണ് […]

കോട്ടയം ജില്ലയിൽ 389 പേർക്ക് കോവിഡ്: 383 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 389 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 383 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേർ രോഗബാധിതരായി. പുതിയതായി 6213 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 179 പുരുഷൻമാരും 163 സ്ത്രീകളും 47 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 65 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 377 പേർ രോഗമുക്തരായി. 4173 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 77818 പേർ കോവിഡ് ബാധിതരായി. 73465 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 17639 […]

സംസ്ഥാനത്ത് ഇന്ന് 4034 പേർക്കു കൊവിഡ്: 4823 പേർക്കു രോഗ വിമുക്തി: പരിശോധനയുടെ എണ്ണം കേരളത്തിൽ കുറയുന്നു

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 4034 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂർ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂർ 206, പാലക്കാട് 147, കാസർഗോഡ് 140, വയനാട് 131, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. പുതുതായി ഒരാൾക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു. യുകെയിൽ നിന്നും […]