video
play-sharp-fill

കേരളം മാതൃകയാക്കാവുന്ന സംസ്ഥാനം ; പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയ നടപടിയെ സ്വാഗതം ചെയ്ത് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ

  സ്വന്തം ലേഖകൻ ചെന്നൈ: കേരളം മാതൃകയാക്കാവുന്ന സംസ്ഥാനം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമ സഭ പ്രമേയം പാസാക്കിയ നടപടിയെ സ്വാഗതം ചെയ്ത് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ രംഗത്ത്. കേരളത്തെ പോലെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരണമെന്ന് സ്റ്റാലിൻ വ്യക്തമാക്കി. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം കൊണ്ടുവരണം. ജനവരി ആറിന് തമിഴ്‌നാട് നിയമസഭയുടെ പുതുവർഷത്തെ ആദ്യ സമ്മേളനം ചേരുമ്പോൾ നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തയ്യാറാകണമെന്നും ഫെയ്‌സ്ബുക്കിൽ […]

ഭക്ഷണം കഴിക്കുന്നതിനെ ചൊല്ലി തർക്കം: നാട്ടകം മുളങ്കുഴയിൽ ആംബുലൻസ് ഡ്രൈവർ ഹോട്ടൽ അടിച്ചു തകർത്തു: കൈകൊണ്ട് ചില്ല് വാതിൽ അടിച്ചുതകർത്ത ആംബുലൻസ് ഡ്രൈവർക്കും പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: ഭക്ഷണം കഴിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ആംബുലൻസ് ഡ്രൈവർ ഹോട്ടൽ അടിച്ചുതകർത്തു. നാട്ടകം മുളക്കുഴയിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ഹോട്ടൽ ആണ് അക്രമി രാത്രി രണ്ടരയോടെ അടിച്ചു തകർത്തത്. ഹോട്ടലിന് മുന്നിലെ ചില്ലു വാതിൽ കൈ കൊണ്ട് അടിച്ചു തകർത്ത ആക്രമിക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ കൈ മുറിഞ്ഞ് എട്ട് സ്റ്റിച്ച് ഇട്ടിട്ടുണ്ട്. ഹോട്ടലിന്റെ ചില്ലു വാതിലും വശങ്ങളിലെ ജനലുകളും മുന്നിൽ കിടന്നിരുന്ന കാറും അക്രമി തകർത്തു. പുതുവർഷപ്പുലരിയിൽ രാത്രി ഒരു മണിയോടെയായിരുന്നു അക്രമങ്ങളുടെ തുടക്കം. ഹോട്ടൽ ഉടമയായ കെ.കെ ദീപു സുഹൃത്തിനെ […]

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കാറും കൂട്ടിയിടിച്ച് മൂന്നു മരണം

  സ്വന്തം ലേഖിക ഹരിപ്പാട്: കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. കാറിലുണ്ടായിരുന്ന കൊല്ലം കുണ്ടറ പെരുമ്പുഴ ഷാനി മൻസിലിൽ റിട്ട. അധ്യാപകൻ കൊച്ചുകുഞ്ഞ് (75), ഭാര്യ ലൈലാബീവി (64), മകൻ സുഹൈർ (40) എന്നിവരാണ് മരിച്ചത്. കൊച്ചുകുഞ്ഞും സുഹൈറും സംഭവസ്ഥലത്തും ലൈലാബീവി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. ലൈലാബീവിയുടെ സഹോദരൻ ജമാലുദ്ദീനെയാണ് (50) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ദേശീയപാതയിൽ ചേപ്പാട് വലിയപള്ളിക്ക് തെക്കുഭാഗത്താണ് വച്ചാണ് അപകടെ സംഭവിച്ചത്. […]

മലയാള സിനിമയിൽ പിടിച്ചു നിൽക്കണമെങ്കിൽ പലരെയും തൃപ്തിപ്പെടുത്തണം ; സിനിമാ രംഗത്തെ വിവേചനങ്ങൾ ചൂണ്ടിക്കാട്ടി ഹേമ കമ്മിഷൻ റിപ്പോർട്ട്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയാള സിനിമാ രംഗത്ത് പിടിച്ചു നിൽക്കണമെങ്കിൽ പലരെയും തൃപ്തിപ്പെടുത്തണമെന്ന് ഹേമ കമ്മിഷൻ റിപ്പോർട്ട്. സിനിമാ മേഖലയിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ളവർ പലവിധ വിവേചനങ്ങൾ നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഹേമ കമ്മിഷൻ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് സമർപ്പിച്ചു. ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സിനിമയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ട്രൈബ്യൂണൽ സ്ഥാപിക്കണമെന്നും അതിനായി നിയമനിർമ്മാണം നടത്തണമെന്നും കമ്മിഷൻ ശുപാർശ ചെയ്തു. അഞ്ചുകൊല്ലം പ്രാക്ടീസ് ഉള്ള ഡിസ്ട്രിക്ട് ജഡ്ജ് ആകണം […]

പുതുവർഷം കളറാക്കി മമ്മുക്ക ; ലേറ്റസ്റ്റ് ഫോട്ടോ വൈറലാവുന്നു

  സ്വന്തം ലേഖിക കോട്ടയം : എന്നും യുവത്വം തുളുമ്പുന്ന പ്രേക്ഷകരുടെ പ്രിയതാരമാണ് മമ്മൂട്ടി. വില്ലൻ വേഷങ്ങളിൽ നിന്നും നായകനിരയിലേക്കെത്തിയ അദ്ദേഹത്തെ അന്നും ഇന്നും മലയാളികൾ നെഞ്ചിലേറ്റുന്നു. ആരാധകപിന്തുണയുടെ കാര്യത്തിൽ ഏറെ മുന്നിലാണ് മമ്മൂട്ടിയുടെ സ്ഥാനം. മലയാളികൾ മാത്രമല്ല ആരാധകരായിട്ടുള്ളത്.തമിഴിലേയും തെലുങ്കിലേയും ഇടവേള അവസാനിപ്പിച്ചെത്തിയ താരത്തിന് ഗംഭീര സ്വീകരണമായിരുന്നു അവിടേയും ലഭിച്ചത്. കൃത്യമായി വ്യായാമം ചെയ്യുന്നതും തിരക്കുകൾക്കിടയിൽ കുടുംബത്തെ ചേർത്തുനിർത്തുതിനുമെല്ലാം ഉത്തമ ഉദാഹരണമാണ് അദ്ദേഹം. അദ്ദേഹത്തിൻരെ പിന്തുണയെക്കുറിച്ച് വാചാലരായി താരങ്ങളും സംവിധായകരും എത്താറുമുണ്ട്. കരിയറിലെ ആദ്യ 100 കോടി നേട്ടവും സ്വന്തമാക്കിയാണ് അദ്ദേഹം കുതിക്കുന്നത്. […]

സ്‌കൂൾ ബസിന്റെ ഗിയർ വിദ്യാർത്ഥി തട്ടി മാറ്റി, നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ചു നിന്നു : ഏഴ് വിദ്യാർത്ഥികൾക്ക് പരിക്ക് : വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

  സ്വന്തം ലേഖകൻ ഇടുക്കി: നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസിന്റെ ഗിയർ വിദ്യാർഥി തട്ടി മാറ്റി. നിയന്ത്രണം വിട്ട ബസ് ഇടിച്ചു നിന്നു. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ബസിലുണ്ടായിരുന്ന വിദ്യാർഥികളും വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികളുമാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ചൊവാഴ്ച വൈകിട്ട് നാലിനാണ് സംഭവം. എസ്റ്റേറ്റ് പൂപ്പാറയിൽ ഉള്ള ശാന്തൻപാറ പഞ്ചായത്ത് എൽപി സ്‌കൂളിന്റെ മിനി ബസ് ആണ് അപകടത്തിൽ പെട്ടത്. സ്‌കൂളിന്റെ പ്രവേശനകവാടത്തിനു സമീപം ബസ് നിർത്തിയ ശേഷം ഡ്രൈവർ ജയകുമാർ ഓഫിസിലേക്കു കയറിയ ഉടനെയാണ് വിദ്യാർത്ഥികളിൽ ഒരാൾ ഗിയർ തട്ടിമാറ്റിയത്. […]

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം : കനത്ത സുരക്ഷയിൽ സന്നിധാനം ; മാധ്യമങ്ങൾക്കും നിയന്ത്രണം വരും

  സ്വന്തം ലേഖകൻ തിരുവനന്തപുരം: രാഷ്ട്രപതിയുടെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് നിലയ്ക്കൽ മുതൽ സന്നിധാനം വരെ സുരക്ഷ വർധിപ്പിക്കും. സന്ദർശനവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് ഹെലിപ്പാഡ് ഒരുക്കുന്നതിനുള്ള എല്ലാ സാധ്യതകളും ദേവസ്വം ബോർഡ് പരിശോധിക്കുന്നുണ്ട്. സന്നിധാനത്ത് ഹെലിപ്പാഡ് ഒരുക്കാൻ സാധിച്ചില്ലെങ്കിൽ നിലയ്ക്കലിൽ ആകും രാഷ്ട്രപതി വ്യോമ മാർഗം ഇറങ്ങുക. ജനുവരി ആറിനാണ് രാഷ്ട്രപതി ശബരിമലയിൽ ദർശനത്തിനായി എത്തുക. സുരക്ഷ വർധിപ്പിക്കുന്നതിനൊപ്പം സന്നിധാനത്ത് ഹെലിപ്പാഡ് ഒരുക്കാനുള്ള സാധ്യതയാണ് ദേവസ്വം ബോർഡ് പരിശോധിക്കുന്നത്. ഇതല്ലെങ്കിൽ നിലയ്ക്കലിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന രാഷ്ട്രപതി റോഡ് മാർഗം പമ്പയിലെത്തും. പമ്പയിൽ നിന്ന് കാൽനടയായോ […]

എല്ലാവരുടേയും ആഗ്രഹങ്ങൾ സഫലമാകട്ടെ ;പുതുവത്സര ആശംസയുമായി പ്രധാനമന്ത്രി

  സ്വന്തം ലേഖിക ന്യൂഡൽഹി : ലോകം പുതുവത്സരം ആഘോഷിക്കുമ്പോൾ ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു മികച്ച വർഷമാകട്ടെ 2020 എന്നും എല്ലാവരുടെയും ആഗ്രഹങ്ങൾ സഫലമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ട്വിറ്ററിലൂടെയാണ് മോദി ന്യൂ ഇയർ ആശംസകൾ അറിയിച്ചത്. രാജ്യം 2019 ൽ കൈവരിച്ച നേട്ടങ്ങളുടെ സംയുക്തചിത്രം അടങ്ങിയ വീഡിയോ മോദി ചൊവ്വാഴ്ച ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ ഇന്ത്യയെ മാറ്റത്തിലേക്ക് നയിക്കാനും അതുവഴി 130 കോടി ഇന്ത്യക്കാരുടെ ജീവിതം ഉന്നമനത്തിലേക്ക് എത്തിക്കാനും സാധിക്കുന്ന ഒരു വർഷമായി 2020 […]

തിരഞ്ഞെടുപ്പിൽ ഇനി കള്ളവോട്ടുകൾ ഉണ്ടാവില്ല ; വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള നിർദേശം കേന്ദ്ര നിയമമന്ത്രാലയത്തിന്റെ പരിഗണനയിൽ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ഇനി കള്ളവോട്ടുകൾ ഉണ്ടാവില്ല. വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കാനുള്ള നിർദേശം കേന്ദ്ര നിയമമന്ത്രാലയത്തിന്റെ പരിഗണനയിൽ. ഇരട്ടവോട്ടുകൾ ഒഴിവാക്കി വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായും വോട്ടർപട്ടികയിലെ ക്രമക്കേടുകളടുകൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വോട്ടർകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നത്. വോട്ടർ ഐഡി കാർഡുമായി ആധാർ ബന്ധിപ്പിക്കാനുള്ള നിർദേശം തെരഞ്ഞെടുപ്പുകമ്മിഷൻ നേരത്തെയും മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, ആധാർ നിർബന്ധമാക്കരുതെന്ന 2015ലെ സുപ്രീംകോടതി വിധിയെത്തുടർന്ന് തുടർനടപടിയുണ്ടായില്ല. ഇതേതുടർന്ന് ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റിൽ തെരഞ്ഞെടുപ്പുകമ്മിഷൻ കേന്ദ്രസർക്കാരിനെ സമീപിക്കുകയായിരുന്നു. പുതുതായി വോട്ടർ കാർഡിന് അപേക്ഷിക്കുന്നവരോടും നിലവിൽ പട്ടികയിലുള്ളവരോടും […]

ജനുവരി 1, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :  കെട്ട്യോളാണ് എന്റെ മാലാഖ (മലയാളം നാല് ഷോ) 11.00 , 02.00 PM, 05.45pm, 08.45pm, * അഭിലാഷ് : മാമാങ്കം (മലയാളം നാല് ഷോ) 10.30 AM 02.00 PM 05.15 AM 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ) 02.00 PM 06.00 PM 09.00 PM, മൈ സാന്റ (മലയാളം ഒരു ഷോ) 10.30 AM * ആനന്ദ് : മൈ സാന്റ (മലയാളം മൂന്ന് ഷോ) 02.00 […]