video
play-sharp-fill

പാലാരിവട്ടത്തെ തട്ടിപ്പ് കമ്പനി ആൽഫാമേരിയ്ക്കു ലൈസൻസില്ലന്ന് വിവരാവകാശരേഖ: വിദേശത്തേയ്ക്ക് ആളെ കയറ്റിയയക്കാനുള്ള അനുവാദവുമില്ല; ആൽഫാ മേരി നടത്തുന്നത് ശുദ്ധ തട്ടിപ്പെന്നു വ്യക്തം; ആൽഫാമേരി പ്രവർത്തിക്കുന്നത് പൊലീസിന്റെ മൂക്കിൽ തുമ്പത്ത്

ക്രൈം ഡെസ്‌ക് കൊച്ചി: വിദേശത്തേയ്ക്ക് ആളെ കയറ്റിയയക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുകയും, പാവങ്ങളെ ഊറ്റിപ്പിഴിയുകയും ചെയ്യുന്ന പാലാരിവട്ടത്തെ ആൽഫാ മേരി എന്ന കൺസൾട്ടൻസി സ്ഥാപനത്തിന് പ്രവർത്തിക്കാൻ ലൈസൻസില്ലെന്ന് വിവരാവകാശ രേഖ. വിദേശ കാര്യമന്ത്രാലയത്തിന്റെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസിന് തേർഡ് ഐ ന്യൂസ് ലൈവ് നൽകിയ വിവരാവകാശ അപേക്ഷയ്ക്കു ലഭിച്ച മറുപടിയിലാണ് ഇതു സംബന്ധിച്ചുള്ള വ്യക്തമായ മറുപടിയുള്ളത്.വിദേശത്തേയ്ക്ക് ജോലിക്ക് ആളെ വിടാനുള്ള യാതൊരു ലൈസൻസുമില്ലാതെ പ്രവർത്തിക്കുന്ന ആൽഫാമേരി അടച്ചു പൂട്ടി ഉടമയ്ക്കെതിരെ ക്രിമിനൽ കേസെടുക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിദേശകാര്യ വകുപ്പിനും കത്തയയ്ക്കാനും […]

കോട്ടയം നാഗമ്പടത്തും ലുലുമാൾ..! സോഷ്യൽ മീഡിയയിൽ കത്തിക്കയറി ഗ്രീൻപാർക്ക് ഹോട്ടലിന്റെ സ്ഥലത്തെ ലുലുമാൾ; നാഗമ്പടത്തെ സ്ഥലം യൂസഫലി വാങ്ങിയതോ…? യാഥാർത്ഥ്യം പുറത്തു വിട്ട് തേർഡ് ഐ ന്യൂസ്

സ്വന്തം ലേഖകൻ കോട്ടയം: കൊച്ചിയിൽ നാടിന് അഭിമാനമായി തല ഉയർത്തി നിൽക്കുന്ന കേരളത്തിലെ ആദ്യത്തെ വമ്പൻ മാൾ കോട്ടയത്തും വരുന്നു. ഒരു ഏക്കറിൽ കോട്ടയം നാഗമ്പടത്തെ ഹോട്ടൽ ഗ്രീൻപാർക്ക് (പുളിക്കൻസ് കോംപ്ലക്‌സ്) എം.എ യൂസഫലി വാങ്ങി. അഞ്ചു നിലയിൽ ഒരു ഷോപ്പിംങ് മാളാനു വരാൻ പോകുന്നത്. അഞ്ചു മാസം കൊണ്ടു പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. രണ്ടു ദിവസമായി കോട്ടയത്തിന്റെ സോഷ്യൽ മീഡിയയിലെ വമ്പൻ ചർച്ചയാണിത്. കണ്ടവർ കണ്ടവർ കൈവിട്ട് ഷെയർ ചെയ്തു. എഴുത്തിനൊപ്പം മാളിന്റെ രൂപ രേഖകൂടി ചേർത്ത് ചില മിടുക്കൻമാർ […]

ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധയ്ക്ക് അത്യാധുനിക സംവിധാനങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ചെക്ക് പോസ്റ്റുകളിൽ വാഹനപരിശോധനയ്ക്ക് പുതിയ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ് .കംബ്യൂട്ടർവത്കൃത പരിശോധന സാദ്ധ്യമാക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഏർപ്പെടുത്തും. രേഖകൾ പരിശോധിച്ച് വാഹനങ്ങൾ കടത്തിവിടുന്നതാണ് നിലവിലെ രീതി. വാളയാർ ഉൾപ്പെടെ പ്രധാന ചെക്ക് പോസ്റ്റുകളിൽ വേ ബ്രിഡ്ജുകൾ തകരാറിലായതിനാൽ വാഹനങ്ങളുടെ ഭാര പരിശോധന ഇപ്പോൾ ഊഹക്കണക്കിലാണ്. ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധനയ്ക്ക് സ്‌കാനർ സ്ഥാപിക്കുമെന്ന് മുമ്ബ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോടികളുടെ ചെലവും ഒരു വാഹനം സ്‌കാൻ ചെയ്യാൻ കുറഞ്ഞത് പതിനഞ്ച് മിനിട്ട് സമയമെടുക്കുമെന്നതിനാലും തീരുമാനം ഉപേക്ഷിച്ചിരുന്നു. വാഹനങ്ങളുടെ […]

ഒറ്റക്കാർഡിൽ ഇരുപതോളം സേവനങ്ങൾ ; ഇനി ഡ്രൈവിംഗ് ലൈസൻസും റേഷൻകാർഡും എടിഎം കാർഡിനൊപ്പം

സ്വന്തം ലേഖിക തിരുവനന്തപുരം: ഇനി മുതൽ ഒറ്റക്കാർഡിൽ ഇരുപതോളം സേവനങ്ങൾ ലഭ്യമാകും.ഡ്രൈവിംഗ് ലൈസൻസും റേഷൻകാർഡും എടിഎം കാർഡിനൊപ്പം . സംസ്ഥാന സർക്കാരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്നാണ് ആദ്യഘട്ടത്തിൽ കാർഡ് പുറത്തിറക്കുന്നത്. ആദ്യഘട്ടത്തിൽ ഡെബിറ്റ് കാർഡിനൊപ്പം ഡ്രൈവിങ് ലൈസൻസ് സേവനം മാത്രമായിരിക്കും ലഭിക്കുന്നത്. കാർഡിന്റെ മാതൃക തയാറാക്കി ബാങ്ക് സർക്കാരിനു സമർപ്പിച്ചുകഴിഞ്ഞു. അതേസമയം എടിഎം കാർഡും ഡ്രൈവിങ് ലൈസൻസും ഒഴികെയുള്ള സേവനങ്ങൾ കാർഡിൽ ഉൾപ്പെടുത്തുന്നത് ചിലവേറിയ കാര്യമാണ്. ഇതിന് കാർഡ് വിവരങ്ങൾ ഡീ കോഡ് ചെയ്യാനുള്ള മെഷീനുകൾ അതത് വകുപ്പുകൾക്ക് ലഭ്യമാക്കുകയും വേണം.

അഭിമാനമായി അവൾ ;നാവികസേനയുടെ ആദ്യ വനിത പൈലറ്റ്:ശിവാംഗി

  സ്വന്തം ലേഖിക കൊച്ചി: ഇന്ത്യൻ നാവിക സേനയുടെ ചരിത്രത്തിൽ പുതുയുഗം രചിച്ച് ആദ്യ വനിത പൈലറ്റായി ശിവംഗി ഔദ്യോഗികമായി ചുമതലയേറ്റു. കൊച്ചി നേവൽ ബേസിൽ നടന്ന ചടങ്ങിലാണ് നാവിക സേന പൈലറ്റായി സബ് ലെഫ്‌നന്റ് ശിവാംഗി ചുമതലയേറ്റത്.ബിഹാറിലെ മുസാഫർപൂർ സ്വദേശിനിയാണ് ശിവാംഗി. ദീർഘകാലമായി സ്വപ്നം കാണുന്ന കാര്യമാണ് ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുന്നതെന്നും ഇത് എത്രത്തോളം വലിയ ഉത്തരവാദിത്വമാണെന്ന് തനിക്ക് നന്നായറിയാമെന്നും ശിവാംഗി പറഞ്ഞു. ഏഴിമല നാവിക അക്കാദമിയിൽ നിന്ന് നേവൽ ഓറിയന്റേഷൻ കോഴ്‌സ് പൂർത്തിയാക്കിയ ശിവാംഗിക്ക് പരിശീലനത്തിന്റെ മൂന്നാംഘട്ടമായ ഡോർണിയർ ഓപ്പറേഷണൽ കൺവേർഷൺ കോഴ്‌സ് […]

ഇനി മുതൽ നീറ്റ് പരീക്ഷയിൽ ശിരോവസ്ത്രം ധരിക്കാം : കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം

  സ്വന്തം ലേഖിക ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയായ ‘നീറ്റി’ന് (National eligibility cum entrance test) ശിരോവസ്ത്രം ധരിക്കാമെന്ന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം. എന്നാൽ, ഇത്തരം വസ്ത്രം ധരിച്ചെത്തുവന്നവർ മുൻകൂട്ടി അനുമതി വാങ്ങണം. ബുർഖ, ഹിജാബ്, കാരാ, കൃപാൺ എന്നിവ ധരിക്കുന്നതിനുള്ള വിലക്കാണ് ഇതോടെ നീങ്ങുന്നത്. ശരീരത്തിൽ മെഡിക്കൽ ഉപകരണങ്ങൾ ഉള്ളവർ അഡ്മിറ്റ് കാർഡ് കിട്ടുന്നതിന് മുൻപുതന്നെ ഇക്കാര്യത്തിൽ അനുമതി തേടണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നത് കഴിഞ്ഞ വർഷം പരീക്ഷാ ഹാളിൽ വിലക്കിയിരുന്നു. ഇത് വലിയ […]

വാഹനത്തിന്റെ ഡിക്കിയിലിരുന്ന് കാലുകൾ പുറത്തിട്ട് സാഹസിക യാത്ര ; യുവാക്കൾക്ക് കുരുക്കു മുറുകുന്നു

  സ്വന്തം ലേഖിക വയനാട്: ഓടുന്ന വാഹനത്തിന്റെ ഡിക്കിയിലിരുന്ന് യുവാക്കൾ നടത്തിയ അഭ്യാസ പ്രകടനമാണ് ഇപ്പോൾ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. കഴിഞ്ഞ ദിവസം രാത്രി വയനാട് ചുരത്തിലാണ് സംഭവം ഉണ്ടായത്. ഓടികൊണ്ടിരിക്കുന്ന കാറിന്റെ ഡിക്കിയിലിരുന്ന് കാലുകൾ പുറത്തേക്കിട്ട് യുവാക്കൾ യാത്ര നടത്തുകയായിരുന്നു. തുടർന്ന് യുവാക്കളുടെ വാഹനത്തിന് പിന്നിൽ വന്ന കാറുകാരാണ് ഇവരുടെ സാഹസിക യാത്ര ഫോണിൽ പകർത്തിയത്. അതേസമയം യുവാക്കൾക്കെതിരെ നടപടിയെടുക്കുമെന്ന് വയനാട് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദൃശ്യങ്ങൾ വൈറലായതോടെയാണ് നടപടി സ്വീകരിക്കാൻ മോട്ടോർ വാഹനവകുപ്പ് തയ്യാറായത്. മാവേലിക്കര രജിസ്ട്രേഷനിലുള്ള ഇന്നോവ കാറാണ് […]

പങ്കജ മുണ്ഡെയും 12 ബി.ജെ.പി എംഎല്‍എമാരും ശിവസേനയിലേക്ക് ; പകച്ച് ബിജെപി

മുംബൈ: മഹാരാഷ്ട്ര ബി.ജെ.പിയില്‍ വീണ്ടും പൊട്ടിത്തെറി. നിയമസഭ കൗണ്‍സില്‍ അംഗമായോ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷയായോ തന്നെ നിയമിച്ചില്ലെങ്കില്‍ പാര്‍ട്ടി വിട്ട് ശിവസേനയിലേക്ക് പോകുമെന്ന് സൂചന നല്‍കി ബി.ജെ.പി നേതാവ് പങ്കജ മുണ്ഡെ രംഗത്തെത്തിയതോടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്. തനിക്കൊപ്പം 12 എം.എല്‍.എമാരും ഉണ്ടാകുമെന്ന അവകാശവാദം അവര്‍ മുന്നോട്ട് വച്ചതായും റിപ്പോര്‍ട്ടുണ്ട്.   തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ബി.ജെ.പി നേതാവ് എന്ന വിശേഷണം പങ്കജ മുണ്ഡെ നീക്കം ചെയ്തു. രാഷ്ട്രീയ സാഹചര്യം മാറിയതിനാല്‍ തന്റെ നിലപാടിലും മാറ്റമുണ്ടാകുമെന്നും, ഇതുമായി ബന്ധപ്പെട്ടുള്ള അന്തിമ പ്രഖ്യാപനം ഈ മാസം […]

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു , ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. ഇന്ന് രാവിലെ പത്തുമണിയോടെ ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസില്‍ സര്‍വീസ് റോഡിലാണ് സംഭവം. തിരുത്തിപ്പുറം സ്വദേശി പടമാട്ടുമ്മല്‍ ടെറ്റസാണ് മരിച്ചത്. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തീപിടിച്ച കാര്‍ നിയന്ത്രണം വിട്ട് കാനയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും കാര്‍ യാത്രക്കാരനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാറിനുള്ളില്‍ നിന്ന് പെട്രോളിന്റെ കുപ്പി കണ്ടെടുത്തിട്ടുണ്ട്.

വൈദിക മുറി മണിയറയാകുന്നതിലെ വൈരുദ്ധ്യം സഭയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണം, യുവതികളായ കന്യാസ്ത്രീകള്‍ ലൈംഗിക വൈകൃതത്തിന് വിധേയരാകുന്നു, സഭയ്ക്കുള്ളില്‍ വന്‍വിവാദത്തിന് തിരികൊളുത്തി സിസ്റ്റര്‍ ലൂസിയുടെ ആത്മകഥ

സ്വന്തം ലേഖിക തിരുവനന്തപുരം: കന്യാസ്ത്രീയായ ശേഷം നാല് തവണ തന്നെ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. തന്റെ ആത്മകഥയിലാണ് സിസ്റ്ററുടെ വിവാദ വെളിപ്പെടുത്തല്‍. ഡി.സി. ബുകസാണ് ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യസ്ത്രീ പ്രസവിച്ചെന്നും, ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു. പുസ്തകത്തില്‍ നിന്ന് ”മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തിയാണ് വൈദികര്‍ ലൈംഗിക ചൂഷണം നടത്തുന്നത്. ചില മഠങ്ങളില്‍ യുവതികളായ കന്യാസ്ത്രീകള്‍ അനുഭവിക്കാറുള്ളത് അസാധാരണ ലൈംഗിക വൈകൃതങ്ങളാണ്. മുതിര്‍ന്ന കന്യാസ്ത്രീകള്‍ സ്വവര്‍ഗ ലൈംഗിക […]