play-sharp-fill

മഹാരാഷ്ട്ര മന്ത്രിസഭാ വികസനം കോൺഗ്രസ് എം.എൽ എമാർ അസംതൃപ്തരെന്ന് റിപ്പോർട്ട് ; മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ ഉൾപ്പെടെയുള്ളവരാണ് അതൃപ്തി അറിയിച്ചിരിക്കുന്നത്

  സ്വന്തം ലേഖകൻ മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭാ വികസനം കോൺഗ്രസ് എം.എൽ എമാർ അസംതൃപ്തരെന്ന് റിപ്പോർട്ട് . തിങ്കളാഴ്ച നടന്ന ഉദ്ധവ് സർക്കാരിന്റെ മന്ത്രിസഭാ വികസനത്തിൽ മുതിർന്ന കോൺഗ്രസ് എം.എൽ.എമാർ അസംതൃപ്തരാണെന്ന് റിപ്പോർട്ട്. മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിൽ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ ഉൾപ്പെടെയുള്ളവർ അതൃപ്തി അറിയിച്ചതായി എൻ.ഡി. ടി.വി റിപ്പോർട്ട് ചെയ്തു. വിശ്വസ്ഥരെ പാർട്ടി അവഗണിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് എംഎൽഎമാരായ പൃഥിരാജ് ചവാൻ, നസീം ഖാൻ, പ്രണിതി ഷിൻഡെ, സംഗ്രാം തോപ്‌തെ, അമിൻ പട്ടേൽ, റോഹിദാസ് പാട്ടിൽ എന്നിവർ സംസ്ഥാനത്തിന്റെ ചുമതലയുള്ള […]

ഡാറ്റാ സയന്‍സ് : വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്ക് വാരാന്ത്യ ക്ലാസ്

സ്വന്തം ലേഖകൻ തൃശൂര്‍: വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്കായി ഐസിറ്റി അക്കാദമി ഒരുക്കുന്ന ഡാറ്റാ സയന്‍സ് വാരാന്ത്യ ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പ്രോഗ്രാമിങ്ങില്‍ താത്പര്യവുമുള്ള പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ക്ലാസുകള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള കോഴ്‌സ് മുന്‍നിര ഐടി കമ്പനികളുമായി കൂടിയാലോചിച്ച് തയാറാക്കിയ സിലബസ് പ്രകാരമുള്ളതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പഠനത്തിനായി ഏഴായിരം പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ലൈബ്രറിയും ക്ലാസിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. .അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 25. പുതിയ ബാച്ചില്‍ 24പേര്‍ക്കാണ് പ്രവേശനം. മൂന്ന് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് 25,800 ( […]

മാനഭംഗ ശ്രമത്തിനിടെ യുവതിയുടെ മാറിടം കടിച്ചു മുറിച്ച സംഭവം ; പ്രതിക്ക് പത്ത് വർഷം കഠിന തടവും പിഴയും

  സ്വന്തം ലേഖകൻ ആലപ്പുഴ: മാനഭംഗ ശ്രമത്തിനിടെ യുവതിയുടെ മാറിടം കടിച്ചു മുറിച്ച സംഭവത്തിൽ പ്രതിയ്ക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും. കേസിൽ പ്രതിയായ പുന്നപ്ര സ്വദേശിയായ നജ്മലിനെയാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പത്ത് വർഷം തടവിന് ശിക്ഷിച്ചത്. പിഴത്തുക യുവതിക്ക് നൽകാനും കോടതി ഉത്തരവിട്ടു. 2011 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴ സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പീഡനശ്രമം തടഞ്ഞ യുവതിയുടെ മാറിടം ഇയാൾ കടിച്ചു മുറിച്ചു. […]

അയോധ്യയ്ക്ക് പുറത്ത് മുസ്ലിം പള്ളി പണിയാൻ ഉത്തർപ്രദേശ് സർക്കാർ സ്ഥലങ്ങൾ കണ്ടെത്തി

  സ്വന്തം ലേഖകൻ ലക്‌നോ: അയോധ്യയിൽ മുസ്ലിം പള്ളി പണിയാൻ ഉത്തർപ്രദേശ് സർക്കാർ സ്ഥലങ്ങൾ കണ്ടെത്തി. അയോധ്യക്കു പുറത്ത് അഞ്ചിടത്താണ് ഭൂമി കണ്ടെത്തിയിരിക്കുന്നത്. മിർസാപുർ, ഷംസുദ്ദീൻപുർ, ചന്ദ്പുർ എന്നിവിടങ്ങളിലായാണിത്. അയോധ്യയുടെ 15 കിലോമീറ്റർ ചുറ്റളവിന് പുറത്താണ് യുപി സർക്കാർ കണ്ടെത്തിയിരിക്കുന്ന സ്ഥലങ്ങൾ. ദേശീയപാതകളുടെ സമീപത്താണ് സ്ഥലങ്ങളെന്നും സർക്കാർ അറിയിച്ചു. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന് പകരമായി പള്ളി നിർമിക്കുന്നതിന് അഞ്ച് ഏക്കർ സ്ഥലം കണ്ടെത്തി നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിൻറെ ഭാഗമായിട്ടാണ് ഉത്തർപ്രദേശ് സർക്കാർ സ്ഥലം കണ്ടെത്തിയത്.   എന്നാൽ പകരം ഭൂമി […]

വെള്ളത്തിനടിയിൽ വച്ചുണ്ടായ ലൈംഗീക പീഡനം ; നടപടിയെടുക്കാനാവില്ലെന്ന് പൊലീസ്

  സ്വന്തം ലേഖകൻ തിരുവനന്തപുരം : വെള്ളത്തിനടിയിൽ വെച്ചുണ്ടായ ലൈംഗീക പീഡനത്തിന് നടപടിയെടുക്കാനാവില്ലെന്ന് പൊലീസ്. സർഫിംഗ് പരിശീലകനിൽ നിന്ന് ലൈംഗിക അതിക്രമത്തിന് ഇരയായതിനെത്തുടർന്ന് പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തിയ വിനോദ സഞ്ചാരിയോടാണ് കേസെടുക്കാനാവില്ലെന്ന് വർക്കല പൊലീസാണ് അറിയിച്ചത്. വിനോദ സഞ്ചാരിയുടെ പരാതിയിൽ കേസെടുത്തില്ലെന്നും മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനിൽ നിർത്തി അപമാനിച്ചെന്നുമാണ് ആക്ഷേപമുണ്ടായിരിക്കുന്നത്. ഉപരാഷ്ട്രപതിയുടെ സന്ദർശനമുണ്ടെന്ന കാര്യം പറഞ്ഞാണ് കേസെടുക്കാതിരുന്നത്. മണിക്കൂറുകൾ പൊലീസ് സ്റ്റേഷനിൽ കാത്തുനിന്നിട്ടും ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തിരക്കുകൾ ഉണ്ടെന്ന കാരണം പറഞ്ഞ് പരാതി ഒതുക്കിത്തീർക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് മുംബൈ സ്വദേശിയായ യുവതി പറഞ്ഞു. […]

ഭക്ഷ്യവിഷബാധ : കാരുണ്യ ഭവനത്തിലെ അന്തേവാസി മരിച്ചു ; 20 ഓളം പേർ ആശുപത്രിയിൽ

  സ്വന്തം ലേഖിക കണ്ണൂർ: ഒടുവള്ളിതട്ട് ചുണ്ടക്കുന്നിൽ കാരുണ്യ ഭവനത്തിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു.കാരുണ്യഭവനത്തിലെ അന്തേവാസിയായ ആന്ധ്രപ്രദേശ് സ്വദേശി ഗുണ്ടുറാവു (52) ആണ് മരിച്ചത്. 20 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറത്ത് നിന്നെത്തിച്ച നെയ്ച്ചോറും ചിക്കൻ കറിയും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 2 പേരുടെ നില ഗുരുതരമാണ്. നടുവിൽ ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന പൂർവ വിദ്യാർത്ഥി സംഗമത്തിൽ നിന്നാണ് ആശ്രമത്തിലേക്ക് ഭക്ഷണമെത്തിച്ചത്. സ്വകാര്യ കാറ്ററിംഗ് സ്ഥാപനത്തിൽ നിന്നുള്ള നെയ്ചോറും ചിക്കൻ കറിയും കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം രാത്രിയിലും […]

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

  സ്വന്തം ലേഖിക ന്യൂഡൽഹി: ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള തീയതി വീണ്ടും നീട്ടി.2020 മാർച്ച് 31 വരെ നീട്ടി.പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇതിനുള്ള അവസാന തീയതി കേന്ദ്ര സർക്കാർ നീട്ടി നൽകിയത്. പാൻ കാർഡിലേയോ ആധാറിലേയോ വിവരങ്ങളിലെ പിശക് മൂലമോ മറ്റ് കാരണങ്ങളാലോ ഇവ രണ്ടും ബന്ധിപ്പിക്കാൻ സാധിക്കാത്തവർക്ക് ആശ്വാസകരമാണ് പുതിയ തീരുമാനം. മാർച്ച് 31നോ അതിന് മുമ്പോ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തന രഹിതമാവും. പാൻ പ്രവർത്തന രഹിതമായാൽ […]

ഇന്ത്യൻ പര്യടനത്തിനൊരുങ്ങുന്ന ഓസ്ട്രേലിയൻ ടീമിൽ മാറ്റം; ഷോൺ ആബട്ടിന് പകരം ഡാർസി ഷോർട്ടിനെ ഉൾപ്പെടുത്തി

  സ്വന്തം ലേഖകൻ മുംബൈ: ഇന്ത്യൻ പര്യടനത്തിനൊരുങ്ങുന്ന ഓസ്ട്രേലിയൻ ടീമിൽ മാറ്റം. പരിക്കേറ്റ ഷോൺ ആബട്ടിന് പകരം ഓസ്‌ട്രേലിയൻ ഏകദിന ടീമിൽ ഡാർസി ഷോർട്ടിനെ ഉൾപ്പെടുത്തി. പേശിവലിവിനെ തുടർന്നാണ് ആബട്ട് പിൻമാറിയത്. ബാറ്റിംഗ് കൂടി പരിഗണിച്ചാണ് ഷോർട്ടിനെ ടീമിൽ ഉൾപ്പെടുത്തിയതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. ജനുവരി 14-ന് തുടങ്ങുന്ന പരമ്ബരയിൽ മൂന്ന് ഏകദിനങ്ങളാണുള്ളത്. ആരോൺ ഫിഞ്ചാണ് ക്യാപ്റ്റൻ. പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സൽവുഡ്, മിച്ചൽ സ്റ്റാർക്ക്, മാർനസ് ലാബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ തുടങ്ങിയവർ ടീമിലുണ്ട്. അതേസമയം വെടിക്കെട്ട് ബാറ്റ്സ്മാൻ ഗ്ലെൻ മാക്‌സ്വെല്ലും […]

ബിരിയാണി വിളമ്പാൻ വാഴയില, പായസം മൺപാത്രത്തിൽ ; പ്ലാസ്റ്റിക് നിരോധനത്തിന് മുൻപ് തന്നെ മകന്റെ വിവാഹം പ്രകൃതി സൗഹൃദമാക്കി അച്ഛൻ

  സ്വന്തം ലേഖകൻ മലപ്പുറം : ബിരിയാണി വിളമ്പാൻ വാഴയില, പായസം മൺപാത്രത്തിൽ , പ്ലാസ്റ്റിക് നിരോധനത്തിന് മുൻപ് തന്നെ പ്രകൃതി സൗഹൃദ കല്യാണമൊരുക്കി മാതൃകയാകുകയാണ് മലപ്പുറം കൽപകഞ്ചേരിയിലെ മുജീബ് തൃത്താല എന്ന പരിസ്ഥിതി പ്രവർത്തകൻ. മകൻ സജ്ജാദ് അലിയുടെ മംഗല്യ വേദിയാണ് മുജീബ് 100 ശതമാനം പ്രകൃതി സൗഹൃദമാക്കിയത്. ബിരിയാണി വിളമ്പാൻ വാഴയില, പായസം മൺപാത്രത്തിൽ, കുടിവെള്ളത്തിന് സ്റ്റീൽ ഗ്ലാസ്, ടിഷ്യൂ പേപ്പർ ശേഖരിക്കാൻ ഓലമെടഞ്ഞുണ്ടാക്കിയ കൂട. ഭക്ഷണം കഴിച്ചിറങ്ങുന്ന ഓരോരുത്തർക്കും പച്ചക്കറി വിത്തുകൾ നിറച്ച രണ്ട് തുണി സഞ്ചികളും സമ്മാനമായി നൽകി. […]

കരസേനയുടെ ഇരുപത്തിയെട്ടാമത് മേധാവിയായി ജനറൽ മനോജ് മുകുന്ദ് നരവാൻ ചുമതലയേറ്റു

  സ്വന്തം ലേഖകൻ ഡൽഹി: കരസേനയുടെ ഇരുപത്തിയെട്ടാമത് മേധാവിയായി ജനറൽ മനോജ് മുകുന്ദ് നരവാനെ ചുമതലയേറ്റു. സെപ്റ്റംബറിൽ ആർമി വൈസ് ചീഫായി അദ്ദേഹം നിയമിതനായിരുന്നു. 4,000 കിലോമീറ്റർ ഇന്ത്യ- ചൈന അതിർത്തി പരിപാലിക്കുന്ന കിഴക്കൻ കരസേനയുടെ തലവനായിരുന്നു അദ്ദേഹം. നാഷണൽ ഡിഫൻസ് അക്കാദമിയുടെയും, ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെയും പൂർവ്വ വിദ്യാർത്ഥിയാണ് ജനറൽ നരവാനെ. 1980 ജൂണിൽ സിഖ് ലൈറ്റ് ഇൻഫൻട്രി റെജിമെന്റിലെ ഏഴാമത്തെ ബറ്റാലിയനിലേക്ക് അദ്ദേഹത്തെ നിയോഗിച്ചു. ജമ്മു കാശ്മീരിൽ സൈന്യത്തെ ഫലപ്രദമായി കമാൻഡിംഗ് നടത്തിയതിനും, നാഗാലാൻഡിലെ ‘ഇൻസ്‌പെക്ടർ ജനറൽ അസം റൈഫിൾസ് ‘ […]