play-sharp-fill

മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗം ചെയ്യാം ; ന്യൂ വാട്ടർ ടെക്നോളജിയുമായി കുട്ടി ശാസ്ത്രഞ്ജർ

  സ്വന്തം ലേഖിക കോട്ടയം: കടുത്ത വേനൽക്കാലത്തും ഇനി ജലക്ഷാമം ഉണ്ടാവാതിരിക്കാൻ   ജലസംരക്ഷണത്തിന് പുതിയൊരു മാതൃക അവതരിപ്പിച്ചിരിക്കുകയാണ് മുസ്ലീം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ ബിസ്മി നൗഷാദും ഫിദ ഫാത്തിമയും. മലിനജലം ശുചീകരിച്ച് അണുവിമുക്തമാക്കി വീണ്ടും പുനരുപയോഗം ചെയ്യുന്ന സങ്കേതിക വിദ്യയാണ് ഹയർ സെക്കണ്ടറി വിഭാഗം വർക്കിങ്ങ് മോഡലിൽ ബിസ്മി നൗഷാദും ഫിദയും അവതരിപ്പിച്ചത്. മലിന ജലം ആദ്യമായി ഒരു സംഭരണിയിലേക്കെത്തിക്കും. ശേഷം മൂന്ന് തട്ടുകളിലായി ക്രമീകരിച്ചിരിക്കുന്ന ഫിൽട്ടറുകളിലൂടെ ഈ ജലം കടന്നു പോകും. ഈ സമയം മാലിന്യം നീങ്ങി ജലം […]

ശ്രീകുമാർ മേനോന് കുരുക്ക് മുറുകുന്നു ; മഞ്ജുവിന്റെ പരാതിയിൽ ആന്റണി പെരുമ്പാവൂർ , പ്രൊഡക്ഷൻ മാനേജർ സജി എന്നിവർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി

സ്വന്തം ലേഖകൻ തൃശൂര്‍: ശ്രീകുമാര്‍ മേനോനെതിരെ മഞ്ജുവാര്യര്‍ നല്‍കിയ പരാതിയില്‍ ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. മഞ്ജുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ  സാക്ഷികളുടെ മൊഴിയാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തുന്നത്. ഒടിയന്‍ സിനിമയുടെ പ്രൊഡക്ഷന്‍ മാനേജര്‍ സജി, നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ എന്നിവരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. തൃശൂര്‍ ജില്ല ക്രൈം ബ്രാഞ്ച് എസിപി സി ഡി ശ്രീനിവാസന്‍റെ നേൃത്വത്തിലാണ് മൊഴിയെടുപ്പ് നടന്നത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ നേരത്തെ നടി മഞ്ജു വാര്യരുടെ മൊഴിയെടുത്തിരുന്നു. ശ്രീകുമാര്‍ മേനോന്‍ സമൂഹ മാധ്യമങ്ങള്‍ വഴി ദുഷ് പ്രചാരണം നടത്തിയെന്നും […]

വാളയാറിനെ പറ്റി ഒരക്ഷരം മിണ്ടാത്ത യുവജന ക്ഷേമ ബോർഡ് അധ്യക്ഷ ബിനീഷിന് പിന്തുണയുമായി രംഗത്ത്, വളഞ്ഞിട്ട് ആക്രമിച്ച് സോഷ്യൽ മീഡിയ

സ്വന്തം ലേഖിക തിരുവനന്തപുരം: പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേ പരിപാടിയിൽ  ചീഫ് ഗസ്റ്റായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്.  സംസ്ഥാന യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം ബിനീഷ് ബാസ്റ്റിനെ പിന്തുണച്ച് രംഗത്ത് വന്നു. എന്നാൽ ഇതിനെതിരെ  സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ പരിഹാസമാണ് ഉയർന്നിരിക്കുന്നത്. സെലക്ടീവ് ആയി മാത്രം പ്രതികരിക്കുന്നതിനെ തുടര്‍ന്നാണ് യുവജന കമ്മീഷന്‍ അദ്ധ്യക്ഷയെ സമൂഹമാധ്യമങ്ങള്‍ തിരഞ്ഞുപിടിച്ച്‌ പരിഹസിക്കുന്നത്. വാളയാര്‍ വിഷയത്തില്‍ പ്രതികരിക്കാതിരുന്നതാണ് രൂക്ഷമായ പരിഹാസത്തിന് കാരണമെന്ന് ചിന്ത ജെറോം […]

കനത്ത മഴയിൽ കക്കി ഡാം തകരുമെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കും ; ജില്ലാ കളക്ടർ പി.ബി നൂഹ്

  സ്വന്തം ലേഖകൻ പത്തനംതിട്ട: കനത്ത മഴയിൽ കക്കി ഡാം തകരുമെന്നും ധാരാളം ആളുകള്‍ കൊല്ലപ്പെടുമെന്നുമുള്ള വ്യാജവാര്‍ത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. നവംബർ മൂന്നിന് പത്തനംതിട്ട ജില്ലയില്‍ ഉണ്ടാകുന്ന അതിശക്തമായ മഴയിൽ കക്കി ഡാം തകരുമെന്നും , ഇതോടൊപ്പം റാന്നി താലൂക്കില്‍ വ്യാപകമായി മലയിടിച്ചില്‍ ഉണ്ടായി ധാരാളം ആളുകള്‍ കൊല്ലപ്പെടുമെന്നുമുള്ള വ്യാജവാര്‍ത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് .ജില്ലയില്‍ ശക്തമായ മഴ ലഭിക്കുന്നതിനാല്‍ ഇത്തരത്തില്‍ വ്യാജമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നതാണ് .കൂടാതെ ശബരിമല […]

ഓൺലൈൻ വ്യാപാരത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരിക്കൂട്ടായ്മ: മൊബൈൽ റീച്ചാർജ് അസോസിയേഷൻ ധർണ നടത്തി

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിലെ ചെറുകിട വ്യാപാരികളെ ഇല്ലായ്മ ചെയ്യുന്ന ഓൺലൈൻ വ്യാപാരത്തിനെതിരെ മൊബൈൽ റീച്ചാർജ് അസോസിയേഷൻ ഗാന്ധിസ്‌ക്വയറിൽ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കോട്ടയം ബിജുവിന്റെ നേതൃത്വത്തിലായിരുന്നു ഉപവാസ സമരവും ധർണയും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ തോമസുകുട്ടി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. രാജൻ തോപ്പിൽ, ജെയിംസ് പാലത്തൂർ, കെ.കെ ഫിലിപ്പ് കുട്ടി, പി.ആർ വിനോദ്, നൗഷാദ് പനച്ചിമൂട്ടിൽ, സനറ്റ് പി.മാത്യു, ബേബി […]

ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ അപമാനിച്ച സംഭവത്തിൽ മന്ത്രി എ.കെ ബാലനോട് രാജി സന്നദ്ധത അറിയിച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ടി. ബി കുലാസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പാലക്കാട് മെഡിക്കല്‍ കോളേജില്‍ വച്ച്‌ നടന്ന പരിപാടിയിൽ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ച സംഭവത്തില്‍ താന്‍ രാജി വയ്ക്കാനോ മാപ്പു പറയാനോ തയ്യാറാണെന്നു വ്യക്തമാക്കി പ്രിന്‍സിപ്പല്‍ ടി.ബി കുലാസ് രംഗത്ത് .  തിരുവനന്തപുരത്തെത്തി പട്ടികജാതി-വര്‍ഗ മന്ത്രി എ.കെ ബാലനെ നേരിട്ടു കണ്ടാണ് മാപ്പ് പറയാനോ രാജി വെക്കാനോ സന്നദ്ധനാണെന്ന് അറിയിച്ചത്. താനാരെയും ജാതിപ്പേര് വിളിച്ച്‌ അപമാനിച്ചിട്ടില്ലെന്നും തനിക്ക് ബിനീഷിനെയും അനിലിനെയും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ആരാണ് ബിനീഷ്, ആരാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ എന്നൊന്നും […]

ഡ്രൈ ഡേയിൽ സമാന്തര ബാർ ; 38 കുപ്പി വിദേശ മദ്യവുമായി ഒരാൾ എക്‌സൈസ് പിടിയിൽ

  സ്വന്തം ലേഖിക കോട്ടയം : ഡ്രൈ ഡേയിൽ അമിത വിലയ്ക്ക് വിൽപ്പന നടത്തുന്നതിനായി മദ്യം ശേഖരിച്ച് വില്പന നടത്തിയ വന്നിരുന്ന പാലാ പൂവരണി വല്ല്യാത്തു വീട്ടിൽ കുട്ടപ്പന്റെ മകൻ മോഹന(60)നെ പാലാ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.ബി. ബിനുവും സംഘവും അറസ്റ്റ് ചെയ്തു. അര ലിറ്ററിന്റെ 38 കുപ്പികളിൽ ആയി 19 ലിറ്റർ വിദേശമദ്യം ആണ് പിടികൂടിയത്. പമ്പ് ഓപ്പറേറ്റർ ആയി ജോലി ചെയ്യുന്ന മോഹനൻ കൊഴുവനാൽ പഞ്ചായത്തിൻറെ ഉടമസ്ഥതയിലുള്ള ‘ജലനിധി’ പദ്ധതിയുടെ പമ്പ്് ഹൗസിനുള്ളിൽ ആയിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. ജലനിധി പദ്ധതിയുടെ […]

എൻ.എസ്.എസ് പതാകദിനം ആചരിച്ചു

  സ്വന്തം ലേഖകൻ കോരുത്തോട് : എൻ.എസ്.എസ് 105-ാം ജന്മദിനത്തോടനുബന്ധിച്ച് കോരുത്തോട് 2798-ാം നമ്പർ ശ്രീ അയ്യപ്പ വിലാസം എൻ എസ് എസ് കരയോഗത്തിൽ പതാകദിനം ആചരിച്ചു. കരയോഗ മന്ദിരത്തിൽ പ്രസിഡന്റ പി.എൻ വേണുക്കുട്ടൻ നായർ പതാക ഉയർത്തി. എൻ എസ് എസ് രൂപീകരണ വേളയിൽ മന്നത്ത് പത്മനാഭനും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ പ്രസിഡന്റ് ചൊല്ലിക്കൊടുത്തത് സമുദായാംഗങ്ങൾ ഏറ്റുചൊല്ലി . സെക്രട്ടറി കെ ആർ ഹരിലാൽ, ഖജാൻജി കെ എസ് അപ്പുക്കുട്ടൻ നായർ, വനിതാ സമാജം പ്രസിഡന്റ് എൻ ബി കമലമ്മ, സെക്രട്ടറി ദീപഹരിലാൽ, […]

വാട്സ്ആപ്പ് ഇനി ഡിജിറ്റൽ പേയ്മെൻ്റ് രംഗത്തേയ്ക്ക് ; വാട്സ്ആപ്പ് വഴിയുള്ള പേയ്മെൻ്റ് സേവനം ഇന്ത്യയിൽ ഉടൻ ലഭ്യമാകും

  സ്വന്തം ലേഖകൻ കൊച്ചി : പണമിടപാടിനും ഇനി വാട്‌സ് ആപ്പിന്റെ സേവനം. പേയ്‌മെന്റ് സേവനം ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അനലിസ്റ്റുകളുമായി നടന്ന ഒരു ചോദ്യോത്തര പരിപാടിയിൽ ഫെയ്‌സ്ബുക്ക് സി.ഇ.ഓ മാർക്ക് സക്കർബർഗ് ആണ് ഇക്കാര്യം അറിയിച്ചത്. യു.പി.ഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സേവനം നിലവിൽ ബീറ്റാ ടെസ്റ്റിങ്ങിലാണ്. പത്ത് കോടി ഉപയോക്താക്കൾ ഇത് ഉപയോഗിക്കുന്നുണ്ട്. 40 കോടി ഉപയോക്താക്കളുള്ള വാട്‌സാപ്പ് ഡിജിറ്റൽ പേമെന്റ് രംഗത്തേക്ക് വാട്‌സ് ആപ്പ് കടന്നുവരുന്നത് പേ ടിഎം, ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ സേവനങ്ങൾക്ക് കനത്ത തിരിച്ചടിയാകും. എന്നാൽ […]

മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് ഭരണകൂട ഭീകരത ; സി. പി. ഐ

സ്വന്തം ലേഖകൻ പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ രംഗത്ത് വന്നിരിക്കുകയാണ്. മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് ഭരണകൂട ഭീകരതയാണെന്ന് സിപിഐ പ്രതിനിധി സംഘം വ്യക്തമാക്കി. സി. പി. ഐ പ്രതിനിധി സംഘത്തിന്റെ മഞ്ചക്കണ്ടി സന്ദർശനത്തിനിടയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തേണ്ടിയിരുന്നില്ല. കഴിഞ്ഞ ദിവസം മാവോസിസ്റ്റുകളുമായി നടന്നത് വ്യാജ ഏറ്റമുട്ടൽ തന്നെയാണെന്ന സംശയം ബലപ്പെട്ടെന്നും പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവും സംസ്ഥാന നിർവാഹക സമിതി അംഗം പി.പ്രസാദും പറഞ്ഞു. ഏറ്റുമുട്ടൽ […]