play-sharp-fill

പ്രതിക്ഷേധിച്ചവർക്ക് ഇനി വിശ്രമിക്കാം ; സർക്കാരിന്റെ ഇടപെടലിനെത്തുർന്ന് കോളേജ് മാറ്റം അനുവദിച്ച നിർദ്ധനയായ പെൺകുട്ടി പഠനം ഉപേക്ഷിച്ചു

  സ്വന്തം ലേഖിക തിരുവനന്തപുരം: മന്ത്രി കെ. ടി ജലീലിന്റെ ഇടപെടലിനെത്തുടർന്ന് കോളെജ് മാറ്റം അനുവദിച്ച വിദ്യാർത്ഥി പഠനം ഉപേക്ഷിച്ചു. പെൺകുട്ടിയുടെ കുടുംബസാഹചര്യങ്ങൾ മനസിലാക്കിയ മന്ത്രി കെ.ടി ജലീലിലാണ് മാനുഷിക പരിഗണനയെത്തുടർന്ന് കോളേജ് മാറ്റം അനുവദിച്ചത്. എന്നാൽ പ്രതിപക്ഷത്ത് ഉൾപ്പെടയുള്ളവർ ഇത് വൻ വിവാദമാക്കിയിരുന്നു. വിഷയം വിവാദമായതോടെ ചേർത്തല എസ്.എൻ. കോളേജിൽ നിന്ന് തിരുവന്തപുരം വിമൺസ് കോളേജിലേക്ക് മാറ്റം കിട്ടിയ വിദ്യാർത്ഥിയാണ് തന്റെ ഒന്നാം ബിരുദപഠനം ഉപേക്ഷിച്ചത്. കെ.ടി ജലീലിന്റെ മാർക്ക് ദാനം വിവാദമായതോടെ വിദ്യാർത്ഥിയുടെ കോളേജ് മാറ്റവും ചർച്ചയായിരുന്നു. എന്നാൽ അനധികൃത നിയമനമല്ല […]

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി നിസാമിനെ പൊലീസ് അറസ്റ്റ് ചെയ്തു

  സ്വന്തം ലേഖിക കടയ്ക്കൽ : കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . കിഴക്കുംഭാഗം പരുത്തിവിള സ്വദേശി കൊണ്ടോടി നിസാം എന്നറിയപ്പെടുന്ന നിസാമാണ് പോലീസിന്റെ പിടിയിലായത് . കടക്കൽ സർക്കിൾ ഇൻസ്‌പെക്ടർ രാജേഷിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നിസാമിനെ പിടികൂടിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കിഴക്കുംഭാഗം ജംഗ്ഷനിൽ മൂന്നുപേരെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു . അതിനുമുമ്പും കടക്കൽ അടക്കം നിരവധി സ്റ്റേഷനുകളിൽ നിസാമിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.കേസുകളിൽ പിടിക്കപ്പെട്ടാൽ […]

ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ; ഒപ്പം യത്ര ചെയ്ത് പ്രതികരണമറിഞ്ഞ് കെജ്‌രിവാൾ

  സ്വന്തം ലേഖകൻ ന്യൂഡൽഹി : സ്ത്രീകൾക്ക് സൗജന്യ യാത്ര പദ്ധതി നടപ്പാക്കിയതിന് ശേഷം പ്രതികരണമറിയാൻ ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ബസിൽ യാത്ര ചെയ്തു. ഡൽഹിയിലെ വനിതാ യാത്രക്കാർ വളരെ സന്തോഷവതികളാണെന്ന് കെജ്‌രിവാൾ പറഞ്ഞു. ചൊവ്വാഴ്ച മുതലാണ് ന്യൂഡൽഹിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചത്. ‘ സ്ത്രീകളിൽ നിന്ന് നേരിട്ട് പ്രതികരണമറിയാൻ ഞാൻ കുറച്ച് ബസുകളിൽ കയറി. വിദ്യാർത്ഥികൾ, ജോലി ചെയ്യുന്ന സ്ത്രീകൾ, ഷോപ്പിംഗിന് പോകുന്ന സ്ത്രീകൾ തുടങ്ങിയവരെ കണ്ടുമുട്ടി. അവരെല്ലാവരും സന്തോഷത്തിലാണ് ‘ ബസിൽ യാത്ര ചെയ്തതിന് പിന്നാലെ അരവിന്ദ് […]

വാളയാറിൽ ബാലപീഡകർ രക്ഷപെടുമ്പോൾ കോട്ടയത്ത് മാതൃകയായി കോടതിയും പ്രോസിക്യൂഷനും: മണർകാട്ട് പിഞ്ചുകുട്ടിയെ പീഡിപ്പിച്ച ബന്ധുവായ ക്രിമിനലിന് അഞ്ചു വർഷം കഠിന തടവ്; വിധിച്ചത് കോട്ടയത്തെ പോക്‌സോ കോടതി

ക്രൈം ഡെസ്‌ക് കോട്ടയം: വാളയാറിൽ പിഞ്ചു കുട്ടികളെ പീഡിപ്പിച്ച കേസിൽ നരാധമൻമാരായ ക്രിമിനലുകൾ പുഷ്പം പോലെ രക്ഷപെടുമ്പോൾ, കോട്ടയത്ത് കുറ്റവാളികൾക്ക് കൃത്യമായി ശിക്ഷ നൽകി കോടതി. കോട്ടയത്തെ പോക്‌സോ കോടതിയാണ് ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച ക്രിമിനലിനെ ശിക്ഷിച്ചിരിക്കുന്നത്. മണർകാട് പൊലീസ് 2014 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ കോടതി വിധി പുറത്തു വന്നിരിക്കുന്നത്. അയർക്കുന്നം മടയിൽ വീട്ടിൽ രാജു (50)നെയാണ് ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അഞ്ചു വർഷം കഠിന തടവിന് ശിക്ഷിച്ചിരിക്കുന്നത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് ബാബുവിനെ […]

അമിത ഷായുടെ അപ്രതീക്ഷിത നീക്കം ; സുരേഷ് ഗോപി ഇനി കേന്ദ്ര മന്ത്രിയോ? പാർട്ടി അധ്യാക്ഷനോ?

  സ്വന്തം ലേഖകൻ ഡൽഹി : സുരേഷ് ഗോപി ഇനി കേന്ദ്ര മന്ത്രിയോ അതോ പാർട്ടിയുടെ കേരള അദ്ധ്യക്ഷനോ ? രണ്ട് നാളുകൾക്ക് മുൻപേ മിസോറാം ഗവർണറായി പി.എസ്. ശ്രീധരൻ പിള്ള നിയമിതനായതോടെ ഒഴിവു വന്ന അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് നടനും എം.പിയുമായ സുരേഷ് ഗോപിയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഡൽഹിയിൽ പാർട്ടി കേന്ദ്രത്തിൽ അത്തരത്തിൽ ആലോചനകളുണ്ടായെന്നും ജനപ്രിയനായ നേതാവിനെ തലപ്പത്തേക്ക് കൊണ്ടുവരണമെന്ന അമിത് ഷായുടെ ആവശ്യം സുരേഷ് ഗോപിയെ മനസിൽ കണ്ടാണെന്നും പറയപ്പെടുന്നു.എന്നാൽ  കേരളത്തിലെ നേതാക്കളാരും തന്നെ ഈ അഭ്യൂഹങ്ങൾക്ക് വലിയ വില കൽപ്പിച്ചിരുന്നില്ല. കഴിഞ്ഞ  […]

ഏറ്റുമാനൂർ യൂണിയൻ ബാങ്കിൽ വൻതീപിടുത്തം ; പണവും രേഖകളും അടക്കം പത്ത് ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങൾ കത്തിനശിച്ചു

  സ്വന്തം ലേഖിക ഏറ്റുമാനൂർ : എം.സി റോഡിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ യൂണിയൻ ബാങ്കിനുള്ളിൽ ഉണ്ടായ തീപിടുത്തത്തിൽ കമ്പ്യൂട്ടറടക്കം ലക്ഷങ്ങളുടെ നഷ്ടം. ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടുത്തം രണ്ടുമണിക്കൂറോളം നീണ്ടു. കോട്ടയത്ത് നിന്നുള്ള മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ കാനറാ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് കണ്ട ഏറ്റൂമാനൂർ പൊലീസിന്റെ പെട്രോളിംഗ് സംഘമാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. തീയും പുകയും കണ്ട് പരിഭ്രാന്തനായ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരൻ വിവരം പൊലീസിനെ […]

മുതിർന്ന സിപിഐ നേതാവും മുൻ ലോക്‌സഭാംഗവുമായ ഗുരുദാസ് ഗുപ്ത അന്തരിച്ചു

  സ്വന്തം ലേഖകൻ കൊൽക്കത്ത: മുതിർന്ന സിപിഐ നേതാവും മുൻ ലോക്സഭാംഗവുമായ ഗുരുദാസ് ദാസ്ഗുപ്ത കൊൽക്കത്തയിൽ അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയസംബന്ധ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പശ്ചിമബംഗാളിൽ നിന്നുള്ള കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളിൽ പ്രമുഖനാണ് ഗുരുദാസ് ദാസ്ഗുപ്ത. 1985, 1988, 1994 കാലങ്ങളിൽ തുടർച്ചയായി സിപിഐ യുടെ രാജ്യസഭാംഗമായിരുന്നു. 78 കാരനായ താൻ പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന് കാണിച്ച് 2014 ൽ പാർട്ടിയുടെ ദേശീയ കൗൺസിലിന് കത്തയച്ചു. പിന്നീട് തെരഞ്ഞടുപ്പുകലിൽ മത്സരിച്ചില്ല. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ കരുത്തുറ്റ […]

പാലാരിവട്ടം മേൽപ്പാലം അഴിമതി ; പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി

  സ്വന്തം ലേഖകൻ കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ ടി.ഒ. സൂരജ് അടക്കമുള്ള മൂന്നു പ്രതികളുടെ റിമാൻഡ് കാലാവധി നവംബർ 14 വരെ നീട്ടി. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് നടപടി. ഒന്നാം പ്രതിയും കരാർ കമ്ബനി എംഡിയുമായ സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ അസിസ്റ്റന്റ് ജനറൽ മാനേജരുമായ എംടി തങ്കച്ചൻ, നാലാം പ്രതിയായ ടിഒ സൂരജ് എന്നിവരുടെ റിമാൻഡ് കാലാവധിയാണ് നീട്ടിയത്. കേസിലെ മൂന്നാം പ്രതി ബെന്നി പോളിന് ഹൈക്കോടതി നേരത്തേ ജാമ്യം നൽകിയിരുന്നു.മുൻ […]

ഇനിയൊരു കുരുന്നിന്റെ ജീവനും കുഴൽ കിണറിൽ വീണു പൊലിയാതിരിക്കട്ടെ ; കുഴൽകിണറിൽ വീണവരെ രക്ഷിക്കനുള്ള സാങ്കേതിക വിദ്യയുമായി ജോൺസൺ

  സ്വന്തം ലേഖിക കൊച്ചി : നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയാണ് കുഴൽക്കിണറിൽ കുടുങ്ങിപ്പോയ രണ്ടരവയസ്സുകാരൻ വിടവാങ്ങിയത്. ഒരു രാജ്യത്തിന്റെ മുഴുവൻ പ്രാർഥനകളും വിഫലമാക്കിയാണ് തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ സുജിത് മരിച്ചത്. കുഴൽ കിണറിൽ വീണ് മരിക്കുന്ന ആദ്യത്തെ കുരുന്നല്ല സുജിത്. രാജ്യം ഇത്രയും പുരോഗതിയിലെത്തിയിട്ടും കുഴൽകിണറിൽ വീണവരെ രക്ഷിക്കാൻ സാധിക്കുന്നില്ലെന്നതാണ് വിഷമകരമായ വസ്തുത. ഈ സാഹചര്യത്തിൽ ജോൺസൺ എന്ന ശാസ്ത്രജ്ഞൻ തന്റെ ഫോസ്ബുക്കിൽ ഇപ്രകാരം കുറിച്ചു. 100 മീറ്റർ ആഴമുള്ള കുഴൽക്കിണർ ആയാലും മൂന്ന് മണിക്കൂറിൽ അതിനുള്ളിൽ അകപ്പെട്ട ആളെ രക്ഷിക്കാനുള്ള സാങ്കേതിക […]

ഇ.പി.എഫിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ് ; വ്യാജസന്ദേശത്തിലൂടെ പണം തട്ടാൻ നീക്കം, ജാഗ്രതാ നിർദ്ദേശവുമായി സർക്കാർ

  സ്വന്തം ലേഖകൻ കൊച്ചി: ഇ.പി.എഫ് അംഗങ്ങളുടെ അക്കൗണ്ടിലേക്ക് കൂടിയ പലിശ നിക്ഷേപിക്കാൻ ആരംഭിച്ചതോടെ ഓൺലൈൻ തട്ടിപ്പ് വിരുതൻമാരും രംഗത്ത വന്നിട്ടുണ്ട്. ’90 നും 2019 നും ഇടയ്ക്ക ഇ.പി.എഫിൽ അംഗങ്ങളായവർക്ക് 80,000 രൂപ വീതം നൽകുന്നുവെന്ന വ്യാജ സന്ദേശത്തിലൂടെയാണു പണം തട്ടാനുള്ള നീക്കം. ഇ.പി.എഫിന്റെ വെബ്‌സൈറ്റിലേതിനു സമാനമായ ചിത്രങ്ങൾ നൽകിയാണു തട്ടിപ്പ്. https://socialdraw.top/epf എന്ന ലിങ്കിലൂടെ സൈറ്റിൽ കയറിയാൽ ഇപിഎഫ് വെബ്‌സൈറ്റിന്റെ മുകൾഭാഗത്തുള്ള ഗ്രാഫിക്‌സ് അതേ പോലെ കാണാം. ഇതിൽ കയറിയാൽ നിങ്ങൾ 18 വയസായ ആളാണോ, 90 നും 2019നും ഇടയ്ക്ക് […]