തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം: ക്രമീകരണങ്ങള്‍ കേന്ദ്ര നിരീക്ഷകന്‍ വിലയിരുത്തി
സ്വന്തംലേഖകൻ കോട്ടയം : സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഒബ്സര്‍വര്‍ കെ. വി ഗണേഷ് പ്രസാദ് കോട്ടയം മണ്ഡലത്തിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഇന്നലെ രാവിലെ കളക്ട്രേറ്റിലെത്തിയ അദ്ദേഹം ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവമായി കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന് നടന്ന അവലോകന യോഗത്തില്‍ ചെലവ് നിരീക്ഷണം, അക്കൗണ്ടിംഗ്, വീഡിയോ നീരീക്ഷണം എന്നിവയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തന മാര്‍ഗരേഖ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കി. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം.വി. സുരേഷ്കുമാര്‍, എക്സ്പെന്‍ഡിച്ചര്‍ മോണിട്ടറിംഗ് നോഡല്‍ ഓഫീസര്‍ […]