ശബരിമലയിലെ സൗകര്യങ്ങൾ വിലയിരുത്താൻ മൂന്നംഗ സമിതി ഇന്ന് സന്നിധാനത്ത്
സ്വന്തം ലേഖകൻ ശബരിമല: ശബരിമലയിലെ സൗകര്യങ്ങൾ വിലയിരുത്താൻ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതി ഇന്നു ശബരിമലയിൽ. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങൾ സന്ദർശിച്ചതിനു ശേഷം വൈകിട്ട് സന്നിധാനത്തെത്തും. തീർഥാടകർക്കായുള്ള ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനൊപ്പം അവരോടു വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്യും. നാളെ രാവിലെ സന്നിധാനത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കും. സമിതി ഞായറാഴ്ച ആലുവയിലെ ദേവസ്വം ബോർഡ് ഗസ്റ്റ്ഹൗസിൽ ആദ്യയോഗം ചേർന്നിരുന്നു. ശബരിമലയിൽ തീർഥാടകർക്ക് അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനാകും മുൻഗണനയെന്നു യോഗത്തിനു ശേഷം ജസ്റ്റിസ് പി.ആർ. രാമൻ പറഞ്ഞു. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം, 24 മണിക്കൂറും ഭക്ഷണം എന്നിവ ഉറപ്പാക്കും. ക്രമസമാധാനപാലനം, […]