അപ്പവും അരവണയും അയ്യപ്പന്റെ പ്രസാദമല്ല: ദേവസ്വം ബോർഡ് വിൽക്കുന്ന പ്രസാദത്തിനെതിരെ സംഘപരിവാർ; കാണിക്കയ്ക്കു പിന്നാലെ അപ്പം അരവണ ബഹിഷ്‌കരണവുമായി ആർഎസ്എസും ഹിന്ദു സംഘടനകളും
സ്വന്തം ലേഖകൻ കൊച്ചി: ശബരിമലയിലെ ഏറ്റവും വലിയ പ്രസാദമായ അപ്പത്തിനും അരവണയ്ക്കുമെതിരെ സോഷ്യൽ മീഡിയയിൽ സംഘപരിവാർ പ്രചാരണം ശക്തം. കാണിക്കയ്ക്കു പിന്നാലെയാണ് സംഘപരിവാർ സംഘടനകൾ ഇപ്പോൾ അപ്പവും അരവണയും ബഹിഷ്‌കരിക്കണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നത്. സംഘപരിവാർ സംഘടനകളുടെ ഫെയ്സ്ബുക്ക്, വാട്സപ്പ് കൂട്ടായ്മകളിലൂടെയാണ് ഇപ്പോൾ ഇവർ പ്രചാരണം നടത്തുന്നത്. സംഘപരിവാർ സംഘടനകളുടെ പ്രചാരണത്തിന്റെ ഭാഗമായി ശബരിമലയിലെ കാണിക്കവരുമാനം കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇവർ അപ്പവും അരവണയും അടക്കമുള്ള പ്രസാദത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശം ഇങ്ങനെ: ശബരിമല സാന്നിധാനത്തു ദേവസ്വം ബോർഡ് വിൽക്കുന്ന […]