play-sharp-fill

ഫയലിലെ ജീവിതങ്ങളെല്ലാം മരിച്ചു: ജോലി സമയത്ത് ഒരു ആഘോഷവും വേണ്ട എന്നതൊക്കെ പഴങ്കഥ; സർക്കാർ ഓഫീസുകളിൽ ഓണാഘോഷം വരെ വിലക്കിയ മുഖ്യമന്ത്രിയുടെ നിലപാടൊക്കെ മാറിയതോടെ സർക്കാർ ഓഫീസുകളിൽ ആഘോഷ പൂരങ്ങൾ; വനിതാമതിലിന്റെ വിളംബരഘോഷയാത്രക്ക് ഒപ്പിട്ടതിനുശേഷം കോട്ടയം കളക്ട്രേറ്റിനു പുറത്ത് നിൽക്കുന്നത് നൂറുകണക്കിന് സർക്കാർ ജീവനക്കാർ

സ്വന്തം ലേഖകൻ കോട്ടയം: മുന്നിലെത്തുന്ന ഓരോ ഫയലും ഓരോ ജീവിതങ്ങളാണ് എന്ന് സർക്കാർ ഉദ്യോഗസ്ഥർ ഓർമ്മിക്കണം എന്നും അതിന് അനുസരിച്ച് നടപടി സ്വീകരിക്കണം എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞ നാട്ടിൽ സർക്കാർ തന്നെ സംഘടിപ്പിക്കുന്ന വനിതാ മതിലിൽ പങ്കെടുക്കാനായി ഹാജർ വെച്ചശേഷം പുറത്തിറങ്ങി നിൽക്കുന്നത് നൂറുകണക്കിന് സർക്കാർ ജീവനക്കാർ. ഇന്നുരാവിലെ പതിനൊന്ന് മണിയോടെ കോട്ടയം കളക്ട്രേറ്റിനു മുമ്പിൽനിന്നും തിരുനക്കരയിലേക്കുള്ള വിളംബര ഘോഷയാത്രയ്ക്കായാണ് ജീവനക്കാർ പോയത്. വിവിധ ഓഫീസുകളിലെത്തിയ നൂറുകണക്കിന് പൊതുജനങ്ങളെ വിഡ്ഢികളാക്കിയാണ് ഈ പരിപാടി. മലയാളികളുടെ ദേശീയോത്സവമായ ഓണത്തിന് പോലും ജോലിസമയത്ത് സർക്കാർ ഓഫീസിൽ […]

വനിതാ മതിൽ വർഗീയ മതിൽ തന്നെ ; മതിലിനെതിരെ മാവോയിസ്റ്റുകൾ പോസ്റ്റർ പതിച്ചു

സ്വന്തം ലേഖകൻ മലപ്പുറം: വനിതാ മതിലിനെരെ പോസ്റ്ററുകളുമായി മാവോയിസ്റ്റുകൾ. വനിതാ മതിൽ വർഗീയ മതിലാണെന്നാണ് പോസ്റ്ററുകളിൽ എഴുതി വഴിക്കടവിന് സമീപത്ത് പോസ്റ്ററുകൾ പതിപ്പിച്ച് മാവോയിസ്റ്റുകൾ. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലയുടെ പേരിലാണ് പോസ്റ്ററുകൾ. വനിതാ മതിൽ വർഗീയ മതിലാണെന്നും ശബരിമലയിൽ ദർശനത്തിനെത്തുന്ന സ്ത്രീകൾക്ക് സർക്കാർ വേണ്ട രീതിയിൽ സംരക്ഷണം നൽകിയില്ലായെന്നും പോസ്റ്ററിൽ പറയുന്നു. അതോടൊപ്പം സ്ത്രീകളെ മല ചവിട്ടിക്കില്ലെന്ന ആർഎസ്എസിന്റെ നിലപാട് പഴഞ്ചൻ ചിന്താഗതിയെന്നും മാവോയിസ്റ്റുകൾ പോസ്റ്ററിൽ എഴുതി. മൂലധന ശക്തികൾക്കു വേണ്ടി ഭരണകൂട ഭീകരത അഴിച്ചു വിടുന്ന ബ്രാഹ്മണിക്കൽ-ഹിന്ദുത്വ ഫാസിസത്തിനെതിരെ ഒരുമിക്കണമെന്നും പോസ്റ്ററുകൾ […]

പുതുവത്സരാഘോഷം: കർശന നിയന്ത്രണങ്ങളുമായി പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പുതുവത്സരാഘോഷത്തിനു കർശന നിയന്ത്രണങ്ങളുമായി പൊലീസ്. പുതുവത്സരാഘോഷങ്ങളിൽ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ആഘോഷ സ്ഥലങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും സുരക്ഷയ്ക്ക് പ്രത്യേകം ഊന്നൽ നൽകും. നിരത്തുകളിലും പ്രധാനസ്ഥലങ്ങളിലും ആഘോഷങ്ങൾക്ക് ഭംഗംവരാത്തവിധം പൊലീസിനെ വിന്യസിക്കാൻ നിർദേശം നൽകി. അതേസമയം, പുതുവത്സരാഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ സഹായവും പൊലീസ് നൽകും. ആഘോഷങ്ങൾ തടസ്സംകൂടാതെ നടക്കുന്നതിനും സമാധാനപൂർണമാക്കുന്നതിനുമുള്ള പൊലീസിന്റെ നടപടികളോട് എല്ലാവരും സഹകരിക്കണം. മദ്യപിച്ച് വാഹനമോടിക്കുന്നതു ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്കെതിരെ കടുത്ത […]

ദർശനത്തിനെത്തിയ 30കാരിയും 49കാരിയും പോലീസിന്റെ ഉപദേശം കേട്ട് ദർശനം വേണ്ടെന്ന് വെച്ചു; പോലീസ് ഉപദേശപ്പണി പഠിച്ചതിനാൽ അവസരം നഷ്ടപ്പെട്ട് സംഘപരിവാറുകൾ

സ്വന്തം ലേഖകൻ ശബരിമല: ശബരിമലയിൽ യുവതികൾ പ്രവേശിക്കില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായി. അതിന് സംഘപരിവാറുകാരോ പ്രതിഷേധക്കാരോ ഒന്നും വേണമെന്നില്ല. കേരളാ പൊലീസിലെ ഉപദേശികൾ മാത്രം മതി. ആദ്യമൊക്കെ ഇക്കാര്യത്തിൽ പിന്നോട്ടായ ഉപദേശികൾ ഇപ്പോൾ ഇക്കാര്യത്തിൽ കൂടുതൽ മികച്ചവരായി മാറിയിട്ടുണ്ട്. ശബരിമല ദർശനത്തിന് എത്തി പൊലീസിന്റെ ഉപദേശം കേട്ട് മനംമാറി ദർശനം ഇന്നലെ വേണ്ടെന്ന് വെച്ചത് അമ്പത് തികയാത്ത രണ്ട് യുവതികളാണ്. മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറന്ന ആദ്യദിവസം നാൽപ്പൊത്തൊമ്പതുകാരി ദർശനത്തിനെത്തി. പ്രതിഷേധങ്ങളെക്കുറിച്ച് അറിയാതെയെത്തിയ ഇവർ പ്രശ്നസാധ്യത മുൻനിർത്തി പിൻവാങ്ങി. വിശാഖപട്ടണം സ്വദേശിയായ ഇവർ ഭർത്താവിനോടും […]

പുതുവർഷത്തിലും റെയിൽവേ പഴയപടിതന്നെ; അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെയും ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ എറണാകുളം: പുതുവർഷത്തിലും റെയിൽവേയുടെ പഴയ രീതികൾക്ക് ഒരു മാറ്റവും വരുന്നില്ല. കരുനാഗപ്പള്ളി യാഡിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പുതുവർഷമായ നാളെ ട്രെയിൻ ഗതാഗത്തിന് നിയന്ത്രണം ഉണ്ടായേക്കുമെന്ന് അധികൃതർ പറഞ്ഞു. നാളെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം – മധുര അമൃതാ എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകി 12 നായിരിക്കും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. കൊല്ലത്ത് പിടിച്ചിടുകയും ചെയ്യും. ചെന്നൈ – ഗുരുവായൂർ എക്സ്പ്രസ് ഒരു മണിക്കൂറും തിരുവനന്തപുരം – നിസാമുദ്ദീൻ എക്സ്പ്രസ് അരമണിക്കൂറും പാലക്കാട് – തിരുനെൽവേലി പാലരുവി എക്സ്പ്രസ് 3 മണിക്കൂറും മുംബൈ […]

ലോക്‌സഭയിലെ ഹാജർ 45 ശതമാനം മാത്രം; മുത്തലാഖിനു പിന്നാലെ കുഞ്ഞാലികുട്ടിയുടെ ഹാജർ നിലയും ചർച്ചയാകുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുത്തലാഖിന് പിന്നാലെ പി കെ കുഞ്ഞാലിക്കുട്ടിയുടെ ലോക്‌സഭയിലെ ഹാജർ നിലയും ചർച്ചയാകുന്നു. കേരളത്തിലെ എംപിമാരിൽ ഏറ്റവും കുറവ് ഹാജർനില കുഞ്ഞാലിക്കുട്ടിക്കാണെന്നുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. 45 ശതമാനമാണ് കുഞ്ഞാലിക്കുട്ടിയുടെ ഹാജർനില. രോഗബാധിതനായി അന്തരിച്ച എംഐ ഷാനവാസിന് പോലും 68 ശതമാനം ഹാജർ നില ലോക്സഭയിൽ ഉണ്ടായിരുന്നു. കേരളത്തിൽ നിന്നുള്ള മറ്റെല്ലാ എംപിമാർക്കും 70ശതമാനത്തിലേറെ ഹാജരാണുള്ളത്. സഭ ചേർന്നതിന്റെ പകുതി ദിവസം പോലും കുഞ്ഞാലിക്കുട്ടി ഹാജരായില്ലെന്നാണ് കണക്കുകൾ. എംപിമാരുടെ ദേശീയ ശരാരരി ഹാജർനില 80 ശതമാനമാണ്. 2017 ജൂലൈ 17നാണ് കുഞ്ഞാലിക്കുട്ടി പാർലമെന്റംഗമായി […]

ക്ഷേത്ര നടയിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികന്റെ മൃതദേഹം: സംഭവത്തിൽ ദുരൂഹത; ആത്മഹത്യക്കുറിപ്പിൽ ശബരിമല പ്രശ്നവും

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിഴിഞ്ഞത്തെ ക്ഷേത്ര മുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. രണ്ടു ദിവസം മുൻപ് കാണാതായ വയോധികന്റെ മൃതദേഹമാണ് ക്ഷേത്ര മുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അത്മഹത്യാക്കുറിപ്പിൽ ശബരിമല വിഷയത്തെപ്പറ്റി പരാമർശമുണ്ടെന്ന പ്രചാരണത്തെ തുടർന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. എന്നാൽ വ്യക്തിപരമായ പ്രശ്നത്തെ തുടർന്നാണ് ഇയാൾ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വിഴിഞ്ഞം മുക്കോല സർവ്വ ശക്തിപുരം പേരെയിൽ മേലെ ഡിഎസ് സദനത്തിൽ ദാമോദര(65) നെയാണ് കത്തിക്കരിഞ്ഞ നിലയിൽ ക്ഷേത്രമുറ്റത്ത് കണ്ടെത്തിയത്. വിഴിഞ്ഞം […]

കോട്ടയം നഗരത്തിലെ അയ്യപ്പജ്യോതിയുടെ കുരുക്കിൽ കുടുങ്ങിയ ആംബുലൻസിനു മുന്നിലോടി വഴിയൊരുക്കിയ പൊലീസുകാരൻ വൈറലായി; അപകടത്തിൽപ്പെട്ട രോഗിയ്ക്ക് രക്ഷാകരം നീട്ടിയത് വൈക്കത്തെ പൊലീസുകാരൻ രഞ്ജിത്ത്

തേർഡ് ഐ ബ്യൂറോ കോട്ടയം: അയ്യപ്പജ്യോതിയുടെ കുരുക്കിൽ കുടുങ്ങിയ ആംബുലൻസിനു മുന്നിൽ അരകിലോമീറ്ററോളം ഓടി വഴിയൊരുക്കിയ പൊലീസുകാരന്റെ വീഡിയോ വൈറലായി. ഒരാഴ്ചയിലേറിയായി കോട്ടയം നഗരത്തിൽ തുടരുന്ന ഗതാഗക്കുരുക്കിലാണ് ആംബുലൻസ് കുടുങ്ങിയത്. പുളിമൂട് ജംഗ്ഷനിലെ കുരുക്കിൽ നിന്നു ആംബുലൻസിനെ കടത്തിവിടാനാണ് ഹൈവേ പട്രോളിംഗ് സംഘത്തിലെ സിവിൽ പൊലീസ് ഓഫിസറും വൈക്കം ചെമ്പ് സ്വദേശിയുമായ രഞ്ജിത്താണ് അരകിലോമീറ്ററോളം മുന്നിലോടിയത്. സ്റ്റാർ ജംഗ്ഷൻ മുതൽ തിരുനക്കര മൈതാനം വരെയുള്ള രഞ്ജിത്ത്ിന്റെ ഓട്ടം ആംബുലൻസിലിരുന്ന യാത്രക്കാരൻ മൊബൈലിൽ പകർത്തി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇത് വൈറലായി മാറിയത്. തുടർന്ന് രഞ്ജിത്തിനെ […]

കിടങ്ങൂർ ലൂർദ് ആശുപത്രിയിലെ വനിതാ ഡോക്ടർ ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ: മരണകാരണമെന്തന്നറിയാതെ പൊലീസ്; മരണത്തിൽ ദുരൂഹത

തേർഡ് ഐ ബ്യൂറോ പാലാ: കിടങ്ങൂരിലെ ലൂർദ് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫിസറായ യുവ വനിതാ ഡോക്ടറെ ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പനച്ചിക്കാട് വെള്ളിയാക്കൽ വീട്ടിൽ അർച്ചന നായരെ (32)യാണ് ആശുപത്രിയോട് ചേർന്ന ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് ഇവരെ ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് കിടങ്ങൂർ എസ്‌ഐ അനുരാജ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. ശനിയാഴ്ച രാത്രിയിൽ കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്നു അർച്ചന. വീട്ടിലെ സ്വകാര്യ ആവശ്യത്തിനായി മാതാവ് കോമളം പി.നായർ പനച്ചിക്കാട്ടെ വീട്ടിലേയ്ക്ക് പോയിരുന്നു. ഇതേ […]

വനിതാ മതിൽ: സർക്കാർ മതിലും, പാർട്ടി മതിലുമായി മാറി: മഹിളാ ഐക്യവേദി

സ്വന്തം ലേഖകൻ കോട്ടയം: വനിതാ മതിൽ സർക്കാർ മതിലും പാർട്ടി മതിലുമായിമാറിയെന്ന് മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ പറഞ്ഞു. നവോത്ഥാന മൂല്യങ്ങൾ ഉയർത്താൻ എന്ന വ്യാജേന സർക്കാരും പാർട്ടിയും ചേർന്ന് വിഭജനത്തിന്റെ, വിയോജിപ്പിന്റെ മതിലാണ് പണിയുന്നത്.സർക്കാരിന്റെ എല്ലാ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തിയാണ് മതിൽ കെട്ടുന്നത്. മന്ത്രിമാരും.. കളക്ടർമാരും മറ്റ് ഉദ്യോഗസ്ഥരും, പഞ്ചായത്ത് സെക്രട്ടറിമാരും ഇതിന് നിയോഗിക്കപ്പെട്ടിരിക്കുന്നു. നിർബന്ധിച്ചും, പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് മതിലിൽ ആളെ കൂട്ടാൻ ശ്രമിക്കുന്നത്. ഗതികേടുകൊണ്ടും നിവൃത്തികേടുകൊണ്ടും, പേടി കൊണ്ടും ആണ് പല സ്ത്രീകളും മതിലിൽ പങ്കെടുക്കാൻ തീരുമാനിക്കുന്നത്. കേരളത്തിലെ […]