video
play-sharp-fill

കളക്ട്രേറ്റിനു മുന്നിൽ അപകടത്തിനിടയാക്കിയ ഡീസൽ ഹോട്ടൽ ഇന്ദ്രപ്രസ്ഥയിലേക്ക് കൊണ്ടു പോയത്: കടത്തിയത് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച്; കേസെടുക്കാൻ പോലീസിന് മടി

സ്വന്തം ലേഖകൻ കോട്ടയം: കളക്ടറേറ്റിനു മുന്നിൽ കെ.കെ റോഡിൽ പത്ത് ഇരുചക്ര വാഹനയാത്രക്കാരെ റോഡിൽ മറിച്ചിട്ട ഡീസൽ ഹോട്ടൽ ഇന്ദ്രപ്രസ്ഥയിലേയ്ക്കു കൊണ്ടു പോയതെന്ന് കണ്ടെത്തി. കഞ്ഞിക്കുഴിയിലെ പമ്പിൽ നിന്നും ഹോട്ടൽ ഇന്ദ്രപ്രസ്ഥയിലെ ജനറേറ്ററിൽ ഒഴിക്കുന്നതിനായി കൊണ്ടു പോയ ഡീസലാണ് പെട്ടി ഓട്ടോയിൽ […]

കേരള പൊലീസിന് കടുത്ത അപമാനം: ബിഷപ്പിന്റെ പീഡനക്കേസിൽ സഹകരിക്കാതെ സഭ; വത്തിക്കാൻ സ്ഥാനപതിയുടെ മൊഴിയെടുക്കാൻ അനുവദിച്ചില്ല

സ്വന്തം ലേഖകൻ ന്യുഡൽഹി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നൽകിയ ബലാത്സംഗ പരാതിയിൽ വത്തിക്കാൻ നൂൺഷ്യോ ഡോ.ജാംബത്തിസ്ത ദിക്വാത്രോയുടെ മൊഴിയെടുക്കാൻ കഴിയാതെ കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘം മടങ്ങി. മുൻകൂർ അനുമതി വാങ്ങാതെ പ്രതിനിധിയെ കാണാനെത്തിയ പോലീസുകാർക്ക് ചാണക്യപുരിയിലെ എംബസിയിൽ […]

ശാസ്ത്രി റോഡിലൂടെ മദ്യ ലഹരിയിലെത്തിയ കാർ ഡ്രൈവർ സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം:ശാസ്ത്രി റോഡിലൂടെ മദ്യ ലഹരിയിലെത്തിയ കാർ ഡ്രൈവർ സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. കുര്യൻ ഉതുപ്പ് റോഡിൽ നിന്നും ശാസ്ത്രി റോഡിലേക്ക് കയറുകയായിരുന്ന കാറാണ് ലോഗോസ് ജംഗ്ഷനിൽ നിന്ന് തിരുനക്കരയിലേക്ക് വരികയായിരുന്ന സ്‌കൂട്ടർ യാത്രക്കാരൻ മൂലവട്ടം സ്വദേശി ജോബിയെ […]

ഡീസൽ കയറ്റി വന്ന പെട്ടി ഓട്ടോയിൽ ചോർച്ച; ടാങ്കിൽ സൂക്ഷിച്ച ഡീസൽ റോഡിൽ വീണു ; തെന്നി വീണത് പത്തിലേറെ ഇരുചക്ര വാഹനങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: ഡീസലുമായി നാഗമ്പടം ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനിൽനിന്നും ഡീസൽ നിറച്ചിരുന്ന വീപ്പ റോഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. അലക്ഷ്യമായി കൊണ്ടുപോവുകയായിരുന്ന 400 ലിറ്ററോളം ഡീസലാണ് 3.45 pmനോടു കൂടി റോഡിലേക്ക് മറിഞ്ഞു വീണത്. പിക്കപ്പ് വാനിന്റെ പുറകെ എത്തിയ […]

കളക്ട്രേറ്റിനു സമീപം ഡീസൽ കയറ്റി വന്ന ലോറി മറിഞ്ഞു; പത്തോളം ബൈക്ക് യാത്രക്കാർക്ക് റോഡിൽ തെന്നി വീണ് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: ഡീസലുമായി നാഗമ്പടം ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനിൽനിന്നും ഡീസൽ നിറച്ചിരുന്ന വീപ്പ റോഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. അലക്ഷ്യമായി കൊണ്ടുപോവുകയായിരുന്ന 400 ലിറ്ററോളം ഡീസലാണ് 3.45 pmനോടു കൂടി റോഡിലേക്ക് മറിഞ്ഞു വീണത്. പിക്കപ്പ് വാനിന്റെ പുറകെ എത്തിയ […]

കന്യാസ്ത്രീയ്ക്കെതിരായ പരാതിയിൽ നിന്ന് യുവതി പിൻമാറി; ബിഷപ്പ് അകത്തേക്ക്

സ്വന്തം ലേഖകൻ ദില്ലി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ സ്ത്രീ പരാതിയിൽ നിന്ന് പിന്മാറി. ഇതോടെ ബിഷപ്പിനെതിരെ കുരുക്ക് മുറുകി. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്ക് തന്റെ ഭർത്താവുമായി ബന്ധം ഉണ്ടെന്ന് ആരോപണമുന്നയിച്ചായിരുന്നു യുവതി കന്യാസ്ത്രീ ഉൾപ്പെട്ട മഠത്തിലെ മദർ […]

ഹൈക്കോടതിയിൽ നിന്നും മലബാർ സിമൻറ്‌സ് അഴിമതിക്കേസിന്റെ ഫയലുകൾ കാണാതായ സംഭവം; കോർട്ട് ഓഫീസർമാർക്ക് വീഴ്ചയെന്ന് വിജിലൻസ്

സ്വന്തം ലേഖകൻ കൊച്ചി: മലബാർ സിമൻറ്‌സ് അഴിമതിക്കേസുമായി ബന്ധപ്പെട്ട മൂന്നു സെറ്റ് ഫയലുകൾ ഹൈക്കോടതിയിൽ നിന്നും കാണാതായ സംഭവത്തിൽ കോർട്ട് ഓഫീസർമാർക്ക് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്ന് വിജിലൻസ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ നിന്നും വ്യക്തമായി. അന്വേഷണ റിപ്പോർട്ട് ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്ക് […]

ബിജെപി സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണിക്ക് സാധ്യത; സുരേന്ദ്രൻ തെറിച്ചേക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിൽ ഉടൻ അഴിച്ചുപണിക്ക് സാധ്യത. സംസ്ഥാന ആർഎസ്എസിന്റെ കടുത്ത നിലപാടിനൊടുവിലാണ് ബിജെപി കേന്ദ്ര നേതൃത്വം ശ്രീധരൻപിള്ളയെ പ്രസിഡന്റാക്കിയത്. കുമ്മനം രാജശേഖരനെ ഗവർണ്ണറാക്കി കെ. സുരേന്ദ്രനെ പ്രസിഡന്റാക്കാനായിരുന്നു മുരളീധരപക്ഷവും കേന്ദ്ര നേതൃത്വത്തിലെ ഒരുവിഭാഗവും കരുക്കൾ നീക്കിയത്. […]

കേരളാ ഹൗസിൽ വൻ സുരക്ഷാ വീഴ്ച ; മുഖ്യമന്ത്രിക്കുനേരെ വധശ്രമം

സ്വന്തം ലേഖകൻ ദില്ലി: മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന ഡൽഹിയിലെ കേരള ഹൗസിന് മുന്നിൽ കത്തിയുമായി യുവാവിന്റെ ആത്മഹത്യാഭീഷണി. ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി വിമൽരാജാണ് ഭീഷണിമുഴക്കിയതും മുഖ്യമന്ത്രിക്കുനേരെ കത്തി വീശുകയും ആത്മഹത്യശ്രമം നടത്തുകയും ചെയ്തത്. വിമൽരാജ് (43) 20 വർഷമായി ഡൽഹിയിലാണ്. […]

പോലീസിലും ചതിയന്മാർ: എസ്. ഐ ഷിജുവിനെതിരെ പരാതി ലഭിച്ചിട്ടും പേരൂർക്കട സി.ഐ കേസെടുത്തില്ല; പോലീസുകാരുടെയടക്കം കോടികൾ തട്ടിയ എസ്.ഐയെ രക്ഷിക്കാൻ ക്രൈം ബ്രാഞ്ചിന്റെ കള്ളക്കളി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേതടക്കം നിരവധി പ്രമുഖരുടെ പേരുപറഞ്ഞ് മൾട്ടിലെവൽ മാർക്കറ്റിംഗ് കമ്പനിയിലെ നിക്ഷേപമായി കോടികൾ തട്ടിയെടുത്ത ഇന്ത്യാ റിസർവ് ബറ്റാലിയനിലെ എസ്.ഐ ഷിജു ശാസ്ത്രിയെ രക്ഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ കള്ളക്കളി. ഷിജുവിനെതിരെ പരാതി ലഭിച്ചിട്ടും പേരൂർക്കട സി.ഐ കേസെടുക്കാതിരുന്നതിൽ […]