
കോട്ടയത്തു നിന്നും ഹൈദരാബാദിലേക്ക് കൊണ്ട് പോയ 2000 കോടി രൂപ ആന്ധ്രാപ്രദേശ് പൊലീസ് പിടികൂടി; വാഹനത്തിലുണ്ടായിരുന്ന കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പി അടക്കമുള്ളവരെ മണിക്കൂറുകളോളം ആന്ധ്രാ പൊലീസ് തടഞ്ഞുവെച്ചു; നോട്ടുകൾ കൊണ്ടുപോയത് 2 ഇന്നോവാ കാറിലും, ഒരു ട്രാവലറിലും, കണ്ടെയ്നർ ലോറിയിലുമായി,; ആർബിഐ നിർദ്ദേശപ്രകാരം കൊണ്ടുപോയ പണം വിട്ടു നൽകിയത് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് ഐപിഎസ് ഇടപെട്ടതിന് പിന്നാലെ
കോട്ടയം: കോട്ടയത്തു നിന്നും ഹൈദരാബാദിലേക്ക് നശിപ്പിച്ച് കളയുന്നതിനായി കൊണ്ട് പോയ 2000 കോടി രൂപ ആന്ധ്രാപ്രദേശ് പൊലീസ് അനന്തപൂർ ജില്ലയിൽ വെച്ച് പിടികൂടി.
വാഹനത്തിലുണ്ടായിരുന്ന കോട്ടയം നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി അടക്കമുള്ളവരെ മണിക്കൂറുകളോളം ആന്ധ്രാ പൊലിസ് തടഞ്ഞുവെച്ചു .
ആർബിഐയുടെ നിർദേശ പ്രകാരമാണ് പഴകിയതും, മാറ്റിയെടുക്കാനാവാത്തതുമായ 2000 കോടി രൂപയുമായി ഏപ്രിൽ മുപ്പതാം തിയതി കോട്ടയം നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി സി. ജോണിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഹൈദരാബാദിലേക്ക് പോയത്.
ആർബിഐയുടെ രേഖകൾ അടക്കം കാണിച്ചിട്ടും ആന്ധ്രാ പൊലീസ് കേരളാ പൊലീസിനെ വിട്ടില്ല. ഇൻകംടാക്സും ഇലക്ഷൻ കമ്മീഷനും വരെ പരിശോധനയ്ക്കെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്ധ്രാപ്രദേശിലെ ആനന്ദപുർ ജില്ലയിൽ വച്ചാണ് സംഭവമുണ്ടായത്.
നോട്ടുകെട്ടുകൾ കൊണ്ടുപോയത് 2 ഇന്നോവാ കാറിലും, ഒരു ട്രാവലറിലും, കണ്ടെയ്നർ ലോറിയിലുമായിട്ടാണ് . നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി സി. ജോൺ, എസ് ഐ മാരായ ജയകുമാർ, അനിൽകുമാർ, സിപിഒ അനീഷ് , ബാങ്ക് ഉദ്യോഗസ്ഥർ, സുരക്ഷക്കായി പോയ പട്ടാളക്കാർ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്
ആർബിഐ നിർദ്ദേശപ്രകാരം കൊണ്ടുപോയ പണം വിട്ടു നൽകിയത് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് ഐപിഎസ് അനന്ദപൂർ ഡിഐജി യേയും, എസ്പിയെയും വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് ആന്ധ്രാ പൊലീസ് വാഹനം വിട്ടു നൽകിയത്.