രജനിയുടെ രണ്ടാം യന്തിരൻ വ്യാഴാഴ്ചയെത്തും: കോട്ടയത്തെ നാലു തീയറ്ററുകളിൽ യന്തിരന്റെ പ്രദർശനം: ദളപതിയെ സ്വീകരിക്കാൻ ആളും ആരവവും ഒരുങ്ങി: ഇന്ന് തീയറ്ററുകൾ പൂരപ്പറമ്പായി മാറും
സ്വന്തം ലേഖകൻ
കോട്ടയം: ബ്രഹ്മാണ്ഡ ചിത്രം ശങ്കർ രജനി ടീമിന്റെ 2.0യെ സ്വീകരിക്കാൻ കോട്ടയം അണിഞ്ഞൊരുങ്ങി. രജനി ഫാൻസിന്റെ നേതൃത്വത്തിൽ വൻ ആഘോഷങ്ങളുടെ നഗരത്തിലെ നാലു തീയറ്ററുകളിലാണ് 2.0 എത്തുന്നത്. ഹിന്ദി, തമിഴ് വേർഷനുകളുമായി ത്രിഡിയിൽ എത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. കോട്ടയം അനുപമ, അനശ്വര, ആനന്ദ്, അഭിലാഷ് തീയറ്ററുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്.
കോട്ടയം അനുപമ തീയറ്ററിൽ ഹിന്ദി വേർഷൻ 2.0 നാല് ഷോയാണ് ഉള്ളത്. രാവിലെ 10.30 നാണ് നൂൺ ഷോ, രണ്ടിന് മാറ്റിനും, അഞ്ചരയ്ക്ക് ഫസ്റ്റ് ഷോയും, ഒൻപതരയ്ക്ക് സെക്കൻഡ്‌ഷോയും നടക്കും. സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച തീയറ്ററുകളിൽ ഒന്നായ ആനന്ദിൽ നാലു ഷോ തന്നെയുണ്ട്. രാവിലെ 10.30, ഉച്ചയ്ക്ക് 1.45, വൈകിട്ട് 5.15, രാത്രിയിൽ 8.45 എന്നിങ്ങനെയാണ് നാല് ഷോ ക്രമീകരിച്ചിരിക്കുന്നത്. അനശ്വര തീയറ്ററിൽ 10.45, 2.00, 5.45, 8.45 എന്നിങ്ങനെയും, അഭിലാഷ് തീയറ്ററിൽ 10.30 നും, 1.45 നും, 5.15 നും, 8.45 നുമായി നാല് ഷോകൾ ക്രമീകരിച്ചിരിക്കുന്നു.
ഷക്കർ രജനീകാന്തി ടീമിന്റെ യന്തിരൻ ഒന്നിന്റെ വൻ വിജയത്തെ തുടർന്നാണ് ഇതേ സംഘം തന്നെ യന്തിരയൻ 2.0 യും രംഗത്ത് ഇറക്കിയിരിക്കുന്നത്. ചിട്ടി എന്ന റോബോർട്ടും, വസീഗരൻ എന്ന ശാസ്ത്രജ്ഞനുമായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഇവർ തന്നെ ഈ സിനിമയിലും നിർണ്ണായക കഥാപാത്രമായി മാറുമെന്നാണ് സൂചന.