ഒന്നാം ക്ലാസ് വിദ്യാർത്ഥിയോട് ക്രൂരമായ ലൈംഗിക അതിക്രമം ; പ്രതി അറസ്റ്റിൽ

Spread the love

 

കൊല്ലം: ഏഴ് വയസുക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ.കരുനാഗപ്പള്ളി തടയില്‍ വീട്ടില്‍ കുഞ്ഞുമോനാണ് (46) കരുനാഗപ്പള്ളി പൊലീസിന്റെപിടിയിലായത്.

പെൺകുട്ടിയെ ഇയാൾ ഞായറാഴ്ച്ചയാണ് ലൈംഗികമായി പീഡിപ്പിച്ചത്.

പീഡിപ്പിച്ചതിനെ തുടർന്ന് കുട്ടി ദിവസേന ശാരീരക അസ്വസ്തകൾ കാണിക്കുമായിരുന്നു. മാതാപിതാക്കൾ നടത്തിയ പരിശോധനയിലാണ് കുട്ടി പീഡന വിവരം പറഞ്ഞത്. ഇതേ തുടർന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസിൽ പരാതി ബോധിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം  പ്രതിക്ക് അറസ്റ്റ് രേഖപ്പെടുത്തി.

കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ മോഹിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷിജു, ജിഷ്ണു, ഷാജിമോൻ, എ.എസ്.ഐ വേണുഗോപാല്‍, എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ് കുമാർ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

.