കണ്ണീരിൽ കുതിർന്ന കവളപ്പാറയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു: ഇനിയും മണ്ണിനുള്ളിലുള്ളത് 18 മൃതദേഹങ്ങൾ; മരിച്ചവരുടെ എണ്ണം 41 കടന്നു

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായി മാറിയ കവളപ്പാറയിൽ ഞായറാഴ്ച രാവിലെ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ കവളപ്പാറയിൽ മാത്രം മരിച്ചവരുടെ എണ്ണം 41 ആയി. ഇനിയും പതിനെട്ട് പേരുടെ മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്താനുള്ളത്.
ഞായറാഴ്ച രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റിയിരിക്കുകയാണ്. ഹൈദരാബാദിലെ നാഷണൽ ജിയോഗ്രഫിസിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്ധസംഘം ജിപിആർ ഉപയോഗിച്ചാണ് ഞായറാഴ്ച തിരച്ചിൽ നടത്തുന്നത്. രണ്ടു ശാസ്ത്രജ്ഞർമാരും, ഒരു ടെക്‌നിക്കൽ അസിസ്റ്റന്റും മൂന്നു ഗവേഷകരും അടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കവളപ്പാറ മുത്തപ്പൻ കുന്നിടിഞ്ഞുണ്ടായ ഉരുൾപൊട്ടലിൽ 59 പേരാണ് ഉൾപ്പെട്ടത്.