പ്രണയം നടിച്ച് വിനോദസഞ്ചാര കേന്ദ്രത്തിൽ കൊണ്ടുപോയി; ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; ബോധം വന്നപ്പോൾ ഇരു ചക്രവാഹനത്തിൽ റോഡിൽ ഇറക്കിവിട്ടു; 17കാരിയെ ബലാത്സംഗം ചെയ്ത നാലുപേർ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: പ്രണയം നടിച്ച് കാമുകനും സുഹൃത്തുക്കളും ചേർന്ന് 17കാരിയെ ബലാത്സംഗം ചെയ്തതായി പരാതി. ദലിത് വിദ്യാർഥിനിയുടെ പരാതിയിൽ കായത്തൊടി സ്വദേശികളായ മൂന്ന് പേരെയും കുറ്റ്യാടി സ്വദേശിയായ ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ നാദാപുരം എഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

വിനോദസഞ്ചാരത്തിന് എന്ന പേരിൽ വിനോദസഞ്ചാര കേന്ദ്രത്തിൽ കൊണ്ടുപോയി കാമുകനും കൂട്ടുകാരും ചേർന്ന് വിദ്യാർഥിനിയെ പീഡിപ്പിച്ചു എന്നതാണ് പരാതി. ജ്യൂസിൽ മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോധം വന്ന തന്നെ വൈകീട്ട് ഇരുചക്രവാഹനത്തിൽ റോഡിൽ ഇറക്കിവിട്ടതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഇക്കാര്യം പുറത്തുപറയരുതെന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.