മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന് രഹസ്യവിവരം; പൊലീസ് പരിശോധനയിൽ 17കാരനടക്കം മൂന്നുപേര്‍ പിടിയിൽ

Spread the love

കൊച്ചി: കാക്കനാട് മയക്കുമരുന്നുമായി 17കാരനടക്കം മൂന്നുപേര്‍ പിടിയിൽ. വൈറ്റില സ്വദേശി നിവേദ്, അത്താണി സ്വദേശി റിബിൻ ജോസി, കുമ്പളങ്ങി സ്വദേശിയായ 17 കാരൻ എന്നിവരാണ് അറസ്റ്റിലായത്.

video
play-sharp-fill

ഇവരിൽ നിന്ന് .76 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

കാക്കനാട് അളകാപുരി ഹോട്ടലിന് എതിര്‍വശത്തായി KL-32-S-5058 എന്ന നമ്പറിലുള്ള ബൈക്കിൽ ഓട്ടോ സ്റ്റാന്‍റിന് സമീപത്തുനിന്നാണ് യുവാക്കളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംഡിഎംഎ വിൽപ്പന നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ സ‍ഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് പിടിച്ചെടുത്തു.