
സ്വന്തം ലേഖകൻ
പത്തനംതിട്ട : 17 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ ബംഗളൂരിൽ നിന്നാണ് പ്രതിയെ ഇലവുംതിട്ട പോലീസ് പിടികൂടിയത്. മെഴുവേലി ഉള്ളനൂർ മുട്ടയത്തിൽ തെക്കേതിൽ പ്രമോദ് ആണ് അറസ്റ്റിൽ ആയത്.
കഴിഞ്ഞദിവസം ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും ഇയാൾ വിളിച്ചുകൊണ്ടുപോയത് തുടർന്നു വീട്ടുകാരുടെ പരാതിയെ തുടർന്ന് അന്ന്തന്നെ ഇലവുംതിട്ട പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
അന്വേഷണത്തിൽ ഇയാളുടെ മൊബൈൽ നമ്പർ പ്രവർത്തനരഹിതമായിരുന്നു തുടർന്ന് സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പിന്നീട് പ്രമോദിന്റെ പുതിയ ഫോൺ നമ്പർ ലഭിച്ചു. തുടർന്ന് യുവാവ് പെൺകുട്ടിക്ക് വാങ്ങി കൊടുത്ത പുതിയ ഫോൺ നമ്പറിനെ കുറിച്ച് സൂചന ലഭിച്ചു ഈ ഫോണിനെ കേന്ദ്രീകരിച്ച് നടത്തിയ നീക്കത്തിലാണ് ഇരുവരും ബംഗളൂരുവിൽ ഉണ്ടെന്ന് വ്യക്തമായത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group