play-sharp-fill
വീടിനു പുറത്തിറങ്ങാത്ത ദിവസം ബൈക്കിൽ ഹെൽമെറ്റ് വെക്കാതെ സഞ്ചരിച്ചു എന്ന് ചൂണ്ടിക്കാട്ടി 62കാരന് പിഴ ചുമത്തിയതായി പരാതി

വീടിനു പുറത്തിറങ്ങാത്ത ദിവസം ബൈക്കിൽ ഹെൽമെറ്റ് വെക്കാതെ സഞ്ചരിച്ചു എന്ന് ചൂണ്ടിക്കാട്ടി 62കാരന് പിഴ ചുമത്തിയതായി പരാതി

സ്വന്തം ലേഖകൻ

കൊച്ചി: വീടിനു പുറത്തിറങ്ങാത്ത ദിവസം ബൈക്കിൽ ഹെൽമെറ്റ് വെക്കാതെ സഞ്ചരിച്ചു എന്ന് ചൂണ്ടിക്കാട്ടി 62കാരന് പിഴ ചുമത്തിയതായി പരാതി. എറണാകുളം വള്ളുവള്ളി സ്വദേശി അരവിന്ദാക്ഷ പണിക്കർക്കാണ് സിറ്റി ട്രാഫിക് പൊലീസ് അഞ്ഞൂറ് രൂപ പിഴയിട്ടത്.

എന്നാൽ നോട്ടീസിൽ പറയുന്ന ദിവസം തന്റെ വിവാഹ വാർഷികം ആയിരുന്നെന്നും അന്ന് പുറത്തിറങ്ങിയിട്ടില്ലെന്നും അരവിന്ദാക്ഷൻ പറഞ്ഞു. കൂടാതെ പൊലീസ് അയച്ചു തന്ന ചിത്രത്തിൽ കാണുന്നത് തന്റെ വാഹനമല്ല. അടുത്ത കാലത്തൊന്നും താൻ ആ പ്രദേശത്ത് പോയിട്ടില്ലെന്നും അരവിന്ദാക്ഷൻ കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ 9ന് കൊച്ചിൻ ഷിപ്യാർഡിന് സമീപം ഹെൽമെറ്റ് വക്കാതെ വണ്ടിയോടിച്ചെന്ന് കാണിച്ചാണ് എറണാകുളം സൗത്ത് സ്റ്റേഷനിലെ ട്രാഫിക് വിഭാഗം അരവിന്ദാക്ഷപ്പണിക്കർക്ക് നോട്ടീസ് അയച്ചത്. നോട്ടീസിലുള്ള ചിത്രത്തിൽ വണ്ടി മാത്രമേയുള്ളൂ. ഹെൽമെറ്റില്ലാത്ത ആളെപ്പറ്റി ഒരു സൂചനയുമില്ല.

Tags :