പതിനാറുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തത് പന്ത്രണ്ടു പേർ ചേർന്ന്: കേസ് ഒതുക്കാൻ ശ്രമിച്ചത് പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടറും അന്വേഷിച്ച പൊലീസും; പരാതിയുമായി ബന്ധുക്കൾ മുഖ്യമന്ത്രിയ്ക്കു മുന്നിലേയ്ക്ക്
ക്രൈം ഡെസ്‌ക്
മലപ്പുറം: പതിനാറുകാരിയെ ക്രൂരമയി ബലാത്സംഗം ചെയ്ത പന്ത്രണ്ടംഗ സംഘത്തെ രക്ഷിക്കാൻ കൈകോർത്തത് പൊലീസും ഡോകടറും അടക്കം പെൺകുട്ടിയ സംരക്ഷിക്കേണ്ടവരെല്ലാം. കേസിലെ പ്രതികളെല്ലാം അകത്തായെങ്കിലും ഇപ്പോഴും പ്രതികളെ രക്ഷപെടുത്താനുള്ള ശ്രമങ്ങളെല്ലാം തുടരുകയാണ്. ഇതേ തുടർന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ച് പരാതി നൽകാനൊരുങ്ങിയിരിക്കുകയായിരുന്നു.
പെൺവാണിഭ സംഘത്തിന്റെ മുഴുവൻ കണ്ണികളെയും പ്രവർത്തനങ്ങളും പുറത്ത് കൊണ്ട് വരണമെന്ന ആവശ്യപെട്ടാണ് മുഖ്യമന്ത്രിക്കും, ഡിജിപിക്കും ഇരയുടെ ബന്ധുക്കൾ പരാതി നൽകാനൊരുങ്ങുന്നത്. തിരൂരങ്ങാടിയിലെ പെൺവാണിഭ സംഘത്തിന്റെ ചതിക്കുഴിയിൽ വീണ് പീഡനത്തിനിരയായ സംഭവത്തിൽ കൂടുതൽ പ്രതികളെ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്ത ദിവസം തന്നെയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻപ് അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ പ്രതിയടക്കം നാല് പേരെയാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. റിമാന്റിലായ പ്രതികളടക്കമുള്ളവരുടെ സ്വാധീനത്തിന് വഴങ്ങി തിരൂരങ്ങാടി പോലിസും, താലൂക്ക് ആശുപത്രിയിലെ ഡോക്ടറുമടങ്ങുന്ന സംഘം കേസ് ഒതുക്കാൻ ഒത്താശ ചെയ്യുകയായിരുന്നു.
കഴിഞ്ഞ ജൂൺ 29 നായിരുന്നു കേസിനാസ്പദമായ സംഭവം. തിരൂരങ്ങാടിയിലെ വിദ്യാലയത്തിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി തനിക്ക് നേരിട്ട ക്രൂരമായ പീഡനത്തിന്റെ കഥ തുറന്ന് പറഞ്ഞത്. പ്രണയം നടിച്ച് സന്തോഷ് എന്ന ചെറുപ്പക്കാരൻ പീഡിപ്പിക്കുകയും, സുഹൃത്തുക്കളായ 12 പേർക്ക് കാഴ്ചവെച്ചതായുമാണ് പെൺകുട്ടി കൗൺസിലിംങ്ങിനിടെ വ്യക്തമാക്കിയത്. ഇതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ ചൈൽഡ് ലൈനിലെ പ്രവർത്തക തിരൂരങ്ങാടി പോലിസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വൈദ്യ പരിശോധനക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു.
പരിശോധന നടത്തിയ ലേഡി ഡോക്ടർ ലൈംഗിക പീഡനത്തിന് ഇരയായതായി ബന്ധുക്കളോട് പറയുകയും ചെയ്തിരുന്നെങ്കിലും റിപ്പോർട്ടിൽ എഴുതി ചേർത്തില്ല. കേസിൽ ആദ്യം പിടിയിലായ സന്തോഷിനെ മാത്രം നിസ്സാര വകുപ്പ് ചേർത്ത് അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതികളുടെ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി തിരൂരങ്ങാടി പഴയ സിഐ ഓഫിസിൽ ബന്ധുക്കളെ പുറത്ത് നിറുത്തി 5 മണിക്കൂറോളം അടച്ചിട്ട റൂമിൽ സിഐ, വനിത കോൺസ്റ്റബിൾ, മൂന്നോളം പൊലിസുകാർ ആദ്യം കൊടുത്ത മൊഴി മാറ്റാനായി സമർദ്ധം ചെലുത്തി. ബാക്കിയുള്ളവരെ ഒഴിവാക്കുകയായിരുന്നു എന്ന് മാത്രമല്ല പരിശോധന നടത്തിയ ഡോക്ടർ പിന്നീട് പീഡനം നടന്നിട്ടില്ല എന്ന റിപ്പോർട്ട് പൊലീസ് താൽപര്യത്തിനനുസരിച്ച് വാങ്ങുകയായിരുന്നെന്നും പരാതിയുണ്ട്.
പൊലിസ് എഴുതിയ പ്രകാരമുള്ള പേപ്പറുകളിൽ പെൺകുട്ടിയെ കൊണ്ട് ഒപ്പിടുപ്പിക്കുകയും ചെയ്തു. അന്നു തന്നെ മജിസ്ട്രേറ്റിന് മുന്നിൽ മൊഴി കൊടുക്കാനായി കയറ്റുന്നതിന് മുൻപ് വനിത കോൺസ്റ്റബിൾ പ്രതിയുടെ ആത്മഹത്യ ഭീഷണി ഉൾപ്പെട്ട വോയ്സ് ക്ലിപ്പ് കുട്ടിയെ കേൾപ്പിച്ചിരുന്നു. സന്തോഷ് ശരീരത്തിൽ സ്പർശിച്ചു എന്നു മാത്രം പറഞ്ഞാൽ മതിയെന്നും പറഞ്ഞത്രെ. പിന്നീട് ജൂലായ് മൂന്നിന് ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് പരാതി നൽകിയതോടെയാണ് സംഭവത്തിന്റെ ഗതി മാറുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ മലപ്പുറം എസ്പിക്ക് കേസെടുക്കണമെന്നാവശ്യപെട്ട് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു അന്വേഷണ സംഘം പെൺകുട്ടിയെ വീണ്ടും മെഡിക്കൽ കോളജിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും പീഡനം സ്ഥിരീകരിക്കുകയും ചെയ്തു.
ഇതോടെയാണ് മുൻതിരൂരങ്ങാടി മുൻസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറിയടക്കമുള്ളവരുടെ അറസ്റ്റ് നടത്തുന്നത്. മാത്രമല്ല പീഡിപ്പിച്ച തിരൂരങ്ങാടിയിലെ മാർക്കറ്റ് റോഡിലെ കോർട്ടേഴ്സ്, പ്രതിയായ അനസിന്റെ വീട്, വിദ്യാലയത്തിലെ നമസ്‌ക്കാര മുറി എന്നിവകളിൽ സംഘം തെളിവെടുപ് നടത്തി. പീഡനത്തിനിരയായ കുട്ടികളുടെ വീഡിയോ റെക്കോർഡ് ചെയ്തെന്ന മൊഴിയെ തുടർന്ന് പ്രതികളുടെ വീടുകൾ റൈഡ് ചെയ്ത് മൊബൈൽ ഫോണും ലാപ്ടോപുമടക്കം കണ്ടത്തിയതോടെയാണ് വലിയ സംഘമാണ് പിന്നിലുള്ളതെന്ന് മനസ്സിലാവുന്നത്.
പീഡനത്തിനിരയായ പെൺകുട്ടിയുടെ കൂടെ പഠിച്ച വിദ്യാർത്ഥിനികളെയും ഈ സംഘം ഇതേ സ്ഥലങ്ങളിൽ പലർക്കും കാഴ് വെച്ചതായി പെൺകുട്ടി മൊഴി നൽകിയത് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. തിരൂരങ്ങാടി കേന്ദ്രീകരിച്ച് വലിയ പെൺവാണിഭ സംഘമാണ് കുട്ടികളെ വലയിലാക്കിയത്.