video
play-sharp-fill

പൂരത്തിന് പങ്കെടുക്കാൻ എത്തിയ യുവാക്കൾ തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും; പിന്നാലെ കഞ്ചാവ് ലഹരിയിൽ വെട്ടുകത്തിയുമായി 15 കാരൻ്റെ പരാക്രമം; നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

പൂരത്തിന് പങ്കെടുക്കാൻ എത്തിയ യുവാക്കൾ തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും; പിന്നാലെ കഞ്ചാവ് ലഹരിയിൽ വെട്ടുകത്തിയുമായി 15 കാരൻ്റെ പരാക്രമം; നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

Spread the love

മലപ്പുറം: കഞ്ചാവ് ലഹരിയിൽ വെട്ടുകത്തിയുമായി 15 കാരൻ്റെ പരാക്രമം. മലപ്പുറം ചേകന്നൂർ അങ്ങാടിയിലാണ് പരാക്രമവുമായി 15 കാരൻ എത്തിയത്.

ഹാർഡ്‍വേയർ ഷോപ്പിൽ നിന്നും വെട്ടുകത്തിയെടുത്തായിരുന്നു പരാക്രമം. 15 കാരനെ നാട്ടുകാർ പിടികൂടി പൊന്നാനി പൊലീസിന് കൈമാറി.

ആനക്കര സ്ക്കൂളിന് സമീപത്തെ പൂരത്തിന് പങ്കെടുക്കാൻ എത്തിയ യുവാക്കൾ തമ്മിൽ ചേകന്നൂർ അങ്ങാടി ഭാഗത്ത് വെച്ച് വാക്ക് തർക്കവും കയ്യാങ്കളിയും ഉടലെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെയായിരുന്നു പതിനഞ്ചുകാരൻ്റെ പരാക്രമം. കഴിഞ്ഞ ദിവസം വൈകിട്ട് 5.30 തോടെയാണ് സംഭവം.