video
play-sharp-fill
13 കാരിയെ ബലാത്സംഗം ചെയ്ത 19കാരനെ നഗ്നനാക്കി ചെരിപ്പുമാല അണിയിച്ച്‌ തെരുവിലൂടെ നടത്തി നാട്ടുകാര്‍

13 കാരിയെ ബലാത്സംഗം ചെയ്ത 19കാരനെ നഗ്നനാക്കി ചെരിപ്പുമാല അണിയിച്ച്‌ തെരുവിലൂടെ നടത്തി നാട്ടുകാര്‍

സ്വന്തം ലേഖകൻ

ഇൻഡോർ :13 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ചെരിപ്പുമാല അണിയിച്ച്‌ തെരുവിലൂടെ നടത്തി.
കേസില്‍ പ്രതിയായ 19കാരനെയാണ് ആളുകള്‍ മര്‍ദിച്ച്‌ നഗ്നനാക്കി ചെരിപ്പുമാല അണിയിച്ച്‌ തെരുവിലൂടെ നടത്തിയത്. ഇതിന് ശേഷമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തിലാണ് സംഭവം.

പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പാണ് പെണ്‍കുട്ടിയെ അറിയാവുന്ന ഒരു സംഘം ആളുകള്‍ ഇയാളുടെ കഴുത്തില്‍ ചെരിപ്പ് മാല അണിയിച്ച്‌ നഗ്നനാക്കി തെരുവിലൂടെ നടത്തിയതും മര്‍ദിച്ചതും.
പ്രതിയെ മര്‍ദിക്കുന്ന വീഡിയോ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അതിലുള്ള ആളുകള്‍ക്കെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് വെെദ്യപരിശോധനയില്‍ സ്ഥിരീകരിച്ചതായി കനാഡിയ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ജഗദീഷ് പ്രസാദ് ജംരെ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :