പത്രണ്ടു വയസ്സുകാരൻ കൈകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കടന്നത് 7 കിലോമീറ്റർ

പത്രണ്ടു വയസ്സുകാരൻ കൈകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കടന്നത് 7 കിലോമീറ്റർ

Spread the love

 

പെരുമ്പാവൂർ : പെരുമ്പാവൂർ പട്ടാൽ ഉമേഷ്‌ ഭവനം ശ്രീ ഉമേഷ്‌ ഉണ്ണികൃഷ്ണന്റെയും ശ്രീമതി ദിവ്യ ഉമേഷിന്റെ മകനും പെരുമ്പാവൂർ ഗ്രീൻവാലി പബ്ലിക്‌ സ്കൂൾ ആറാം ക്ളാസ് വിദ്യാർത്ഥിയുമായ അഭിനന്ദു ഉമേഷ്‌ ആണ് ഒരു മണിക്കൂർ 21 മിനിറ്റ് കൊണ്ട് കൈയ്യുകൾ ബന്ധിച്ചു രാവിലെ 8.39 ന് ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ചു വരെയുള്ള 7 km നീന്തിയാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിലേക്ക് ഇടം പിടിച്ചിരിക്കുന്നത്.

ഇരു കൈകളും ബന്ധിച്ച് ഏറ്റവും ദൂരം നീന്തുന്ന കുട്ടിയാണ് അഭിനന്ദു ഉമേഷ്‌ , കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിൽ പരിശീലകൻ ബിജു തങ്കപ്പനാണു അഭിനന്ദുവിന് നീന്തൽ പരിശീലനം നൽകിയത്.

കഞ്ഞിക്കുഴി ബ്ലോക്ക്‌ പ്രസിഡന്റ്‌ ശ്രീ വി ജി മോഹനൻ, ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുധീഷ് , ജൂനിയർ സൂപ്രന്റ് കളക്ടറേറ്റ് ഓഫീസർ ആലപ്പുഴ രാമമൂർത്തി എന്നിവരുടെ സാന്നിധ്യ ത്തിൽ ചേർത്തല അമ്പലക്കടവിൽ നിന്നും നീന്തൽ ഫ്ളാഗ് ഓഫ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിനന്ദു ഉമേഷിന്റെ സാഹസിക യാത്ര വിജയകരമായി പൂർത്തിയാക്കി കൈകളിലെ ബന്ധനം എൽദോസ് കുന്നപ്പിള്ളി പെരുമ്പാവൂർ എം എൽ എ അഴിച്ചു മാറ്റി തുടർന്ന് അനുമോദന സമ്മേളനം ഉത്ഘാടനം ചെയ്തു .

മുനിസിപ്പൽ ചെയർമാൻ ബിജു ജോൺ വൈക്കം നഗരസഭ വൈസ് ചെയർമാൻ പി ടി സുഭാഷ്, വൈക്കം MLA ശ്രീമതി സി കെ ആശ, റിട്ടയേർഡ് കേണൽ ഓഫീസർ സിമി ജോസഫ് , ഫിലിം ഡയറക്ടർ തരുണ്‌ മുർത്തി, വാർഡ് കൗൺസിലർ ബിന്ദു ഷാജി, ഡോ. ഹരി നാരായണൻ , പിജിഎം കോർഡിനേറ്റർ ശിഹാബ് കെ സൈനു ,ബിജു തങ്കപ്പൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

അമ്പലക്കടവിൽ നിന്നും ഒരു മണിക്കൂൾ 21 നീണ്ടു നിന്ന സാഹസിക യാത്രയെ സ്വീകരിക്കുവാൻ നിരവധി ആളുകൾ ഉണ്ടായിരുന്നു.