സംസ്ഥാനത്ത് കോവിഡിന് കാരണമായ വൈറസിന്റെ 11 വകഭേദങ്ങൾ പടർന്നതായി ആരോഗ്യവകുപ്പ്; ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 66.66 ലക്ഷം പേർക്ക്

സംസ്ഥാനത്ത് കോവിഡിന് കാരണമായ വൈറസിന്റെ 11 വകഭേദങ്ങൾ പടർന്നതായി ആരോഗ്യവകുപ്പ്; ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 66.66 ലക്ഷം പേർക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡിന് കാരണമായ വൈറസിന്റെ 11 വകഭേദങ്ങൾ സംസ്ഥാനത്ത് പടർന്നതായി ആരോഗ്യവകുപ്പ്. ഡിസംബറിനുശേഷം 6728 സാംപിളുകളിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു.

പുതിയ വകഭേദങ്ങളായ എക്സ്.ഇ., എക്സ്.എച്ച്., എച്ച്. ക്യു., ഒമിക്രോൺ ബി.എ. 5 എന്നിവയും സംസ്ഥാനത്ത് സ്ഥിരീകരിച്ചു. എക്സ്.ഇ. യുടെ ഏഴും എച്ച്.ക്യുവിന്റേതായി എട്ടും സാംപിളുകളിലുമാണ് സ്ഥിരീകരണമുണ്ടായത്. പുതിയവയിൽപ്പെട്ട മറ്റു വകഭേദങ്ങളിൽ ഓരോ സാംപിളും സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് ഇതുവരെ 66.66 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 70,122-ൽ എത്തി. 28,021 പേർ ചികിത്സയിലും നിരീക്ഷണത്തിലുമായുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഒമിക്രോൺ വകഭേദം മൂലമുണ്ടായ മൂന്നാം തരംഗത്തിനുശേഷം പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞിരുന്നു.

മാർച്ച് പകുതിയോടെ ആയിരത്തിൽ താഴെ എത്തിയിരുന്നു. മേയ് രണ്ടാം വാരംവരെ ഈ സ്ഥിതി തുടർന്നെങ്കിലും രോഗികളുടെ എണ്ണം ക്രമേണ ഉയരുന്ന സ്ഥിതിയാണ്. പ്രതിദിനം മൂവായിരത്തിലധികം പേർക്ക് ഇപ്പോൾ സ്ഥിരീകരിക്കുന്നുണ്ട്.

കേരളത്തിൽ പടർന്ന കോവിഡ് വകഭേദങ്ങൾ ഇവയാണ്

1) ബി.1.1.7 (ആൽഫ)

2) ബി.1.351

3) പി.1 (ഗാമ)

4) ബി.1.617.2 (ഡെൽറ്റ)

5) എ.വൈ.1 (ബി.1.617.2-+ കെ417എൻ) (ഡെൽറ്റ പ്ലസ്)

6) ഒമിക്രോൺ

7) ഒമിക്രോൺ-ബി.എ. 5

8) എക്സ്.ഇ.

9) എക്സ്.എച്ച്.

10) എച്ച്.ക്യു.

11) ബി.1.617.2 + കെ417 എൻ (ഡെൽറ്റ പ്ലസ് വകഭേദം)