സംസ്ഥാന സർക്കാരിന്റെ ആയിരം ദിവസ അഘോഷവേദിയിൽ സമർപ്പണവുമായി കേരള പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി നാം മുന്നോട്ട് പ്രദർശനത്തിൽ സമർപ്പണവുമായി കേരള പൊലീസ്. നാഗമ്പടം മൈതാനത്തെ പ്രദർശന വേദിയിലാണ് ജില്ലാ പൊലീസിന്റെ സമർപ്പണം എന്ന പേരിലുള്ള നാടകം അരങ്ങേറിയത്. ഓണന്തുരുത്ത് രാജശേഖരൻ നിർമ്മിച്ച് പൊലീസുകാർ മാത്രമാണ് ഈ നാടകത്തിൽ വേഷമിട്ടിരിക്കുന്നത്.

പൊലീസുകാരുടെ ഡ്യൂട്ടിയുടെയും സമർപ്പണത്തിന്റെയും സാമൂഹ്യ സേവനത്തിന്റെയും കഥയാണ് സമർപ്പണം എന്ന നാടകത്തിലൂടെ അവതരിപ്പിച്ചത്. ജില്ലാ പൊലീസ് സേനയിലെ ജോഷു, രാഹുൽ, അജയൻ, റെജി, സജയൻ വനിതാ പൊലീസ് ഉദ്യോഗസ്ഥരായ നിസ, പ്രിയങ്ക എന്നിവരാണ് നാടകത്തിൽ വേഷമിട്ടിരുന്നത്. പൊലീസിന്റെ ജീവിത കഥയ്ക്ക് നിറഞ്ഞ കയ്യടിയാണ് നാഗമ്പടം മൈതാനത്തെ സദസ് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group