ആലപ്പാട് സമരം ഇന്ന് നൂറാം ദിവസത്തിലേക്ക്
സ്വന്തം ലേഖകൻ
കൊല്ലം: ആലപ്പാട് കരിമണൽ ഖനനത്തിനെതിരെ നടത്തുന്ന സമരം ഇന്ന് നൂറാംദിവസത്തിലേക്ക്. പ്രദേശത്തെ ഖനനം പൂർണമായും നിർത്തി പഠനം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരാണ് സമരം നടത്തുന്ന്. അതേസമയം ആലപ്പാട്ടെ കരിമണൽ ഖനനം സംബന്ധിച്ച് സർക്കാർ നിയോഗിച്ച പഠനസമിതി വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. കാലാവസ്ഥ വ്യതിയാനം ഉൾപ്പടെയുള്ളവ വിശദമായി പഠിച്ച് സമിതി റിപ്പോർട്ട് നൽകും.
സെസ്സിലെ ശസ്ത്രജ്ഞനായ ടി.എൻ.പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആലപ്പാട്ട് പഠനം നടത്തുന്നത്. വർഷകാലത്തും വേനൽകാലത്തും ഖനനമേഖലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, കാലാവസ്ഥാ വ്യതിയാനം, ജലസ്രോതസുകളിലെ മാറ്റം എന്നിവയെല്ലാം ഉൾപ്പെടുത്തിയുള്ള വിശദമായപഠന റിപ്പോർട്ട് നൽകാനാണ് സർക്കാർ നിയോഗിച്ച സമിതിയുടെ തീരുമാനം. കഴിഞ്ഞ പത്ത് വർഷത്തിന് ഇടക്ക് ഖനനം മേഖലയിലെ ഉണ്ടായ മാറ്റങ്ങളും പഠനസമിതി പരിശോധിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ വിവിധ സമിതികളുടെ പഠന റിപ്പോർട്ടുകൾ കൂടി പരിഗണിച്ച് ആയിരിക്കും അന്തിമ റിപ്പോർട്ട് നൽകുക. രണ്ടാഴ്ചക്കുള്ളിൽ സംഘം ആലപ്പാട് എത്തും .അതേസമയം പഠനസംഘത്തിൽ സമരസമിതിയിൽ ഉള്ള ഒരംഗത്തെ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിടുണ്ട്. വിശദമായ പഠന റിപ്പോർട്ട് വൈകരുതെന്നും സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
സമരം നൂറാം ദിവസം പിന്നിടുന്ന ഇന്ന് ചെറിയഴിക്കൽ സ്വദേശികളായ നൂറ് പേരാണ് സമരത്തിൽ പങ്കെടുക്കുന്നത്. രാവിലെ എട്ട് മുതൽ നിരാഹാര സമരം തുടങ്ങും അതിന് ശേഷം പരിസ്ഥിതി പ്രവർത്തകർ പങ്കെടുക്കുന് പ്രതിഷേധ യോഗവും സംഘടിപ്പിച്ചിടുണ്ട്. ശനിയാഴ് ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഉപവാസ സമരം നടത്താനും തീരുമാനമുണ്ട്.