നൂറ് കോടി വിസ്മയമായി ഒടിയിൻ..! 30 ദിവസം കൊണ്ട് ഒടിയൻ സ്വന്തമാക്കിയത് നൂറു കോടിയുടെ കളക്ഷൻ; പുലിമുരുകന് പിന്നാലെ മറ്റൊരു ലാലേട്ടൻ വിസ്മയം
സിനിമാ ഡെസ്‌ക്
കൊച്ചി: മലയാള സിനിമയിൽ മറ്റൊരു റെക്കോർഡ് കൂടിതിരുത്തിക്കുറിച്ച് ആരാധകരുടെ ലാലേട്ടൻ. മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ നൂറുകോടി കളക്ഷൻ നേടുന്ന ചിത്രം എന്ന പദവി ഇനി ഒടിയന് സ്വന്തം. കളക്ഷൻന് റെക്കോഡുകളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ഒടിയൻ ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. എല്ലാ പ്രധാന റിലീസ് കേന്ദ്രങ്ങളിൽ എല്ലാം തന്നെ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന ഒടിയൻ കേവലം 30 ദിവസങ്ങൾ കൊണ്ടാണ് 100 കോടി കളക്ഷൻ നേടിയത്.
റിലീസിന് മുൻപ് തന്നെ നൂറു കോടിയുടെ പ്രീ ബിസിനസ് നേടിയ ചിത്രത്തിന്. അതിൽ 72 കോടി ടെലിവിഷൻ റൈറ്റ്, ബ്രാൻഡിംഗ് റൈറ്റ്,തുടങ്ങിയ ഇനത്തിൽ ലഭിച്ച ചിത്രം അതിന്റെ കൂടെ വേൾഡ് വൈഡ് അഡ്വാൻസ് ബുക്കിങ് കൂടി കണക്കിലെടുത്താണ് 100 കോടി പ്രീ ബിസിനസ് നേടിയത്. അഡ്വാൻസ് ബുക്കിംഗ് തുകയോടൊപ്പം തിയേറ്റർ കളക്ഷൻ കൂടി കൂട്ടുമ്‌ബോൾ വേൾഡ് വൈഡ് കളക്ഷൻ മാത്രം 100 കോടി നേടി. മുഴുവനായി ചിത്രത്തിന്റെ ബിസിനസ് 170 കോടി കഴിഞ്ഞു. ഇതോടെ സൗത്ത് ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ പത്തു പണംവാരി ചിത്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഒടിയൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ സൗത്ത് ഇന്ത്യയിലെ എക്കാലത്തെയും കളക്ഷൻ റെക്കോർഡുകൾ തകർത്ത ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഒടിയൻ.
ബാഹുബലി ( 600 കോടി ),
ബാഹുബലി- 2 (1000 കോടി )
2.0 ( 644 കോടി ),
യന്തിരൻ ( 289 കോടി ) ,
കബാലി ( 286 കോടി ),
സർക്കാർ (257 കോടി )
കെ.ജി.എഫ് ( 200 കോടി)
മെർസൽ (250 കോടി )
കാല (168 കോടി)
തുടങ്ങിയ ചിത്രങ്ങളുടെ നിരയിലേക്കാണ് ഒടിയൻ എത്തിയിരിക്കുന്നത് . ഇത് തീർത്തും മലയാള സിനിമയുടെഅഭിമാന നിമിഷമാണ്. പുതിയ കണക്കുതിരുത്തൽ പട്ടിക ബാക്കി വെച്ച് ഓടിയൻ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്‌ബോൾ ചിത്രത്തിന് പുത്തൻ പ്രതീക്ഷയാണ് പ്രേക്ഷകർ നൽകുന്നത്.