
സ്വന്തം ലേഖകൻ
കൊല്ലം: കരുനാഗപ്പള്ളിയിൽ നിരോധിത ലഹരി വസ്തുക്കളുാമയി യുവാക്കൾ പിടിയിൽ. നിരോധിത ലഹരി വസ്തുക്കളായ പാൻപരാഗ്, ശംഭു, തുടങ്ങിയവ വിൽപ്പന നടത്തിവരുന്ന സംഘത്തിലെ രണ്ടു പേരാണ് പിടിയിലായത്. ഇവരിൽ നിന്ന് 105 ചാക്കോളം ലഹരി വസ്തുക്കളാണ് പിടികൂടിയത്. ഇതിന് ഒന്നരകോടിയോളം രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.കരുനാഗപ്പള്ളി സിഐ ഷാഫി, എസ്ഐമാരായ അലോഷ്യസ് അലക്‌സാണ്ടർ, ശിവകുമാർ, പോലീസുകാരായ രാജീവ്, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ രാത്രിയിൽ നടത്തിയ റെയ്ഡിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. ഇടക്കുളക്കുളങ്ങര മാമൂട് ജംഗ്ഷന് സമീപമുള്ള ഒരു വാടകവീട്ടിലാണ് ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. ഒരു ഓട്ടോറിക്ഷയും കാറും ഒരു ടെന്‌പോട്രാവലറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടിനുള്ളിലെ മുറികളിലും ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നു.