അയർലൻഡിൽ കോട്ടയം എരുമേലി സ്വദേശി ഉൾപ്പെടെ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

Spread the love

അയർലൻഡ്: നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലണ്ടൻഡെറിയില്‍ മലയാളികളായ കുട്ടികള്‍ മുങ്ങി മരിച്ചു. സ്ട്രാത്ത്‌ഫോയിലുള്ള ഇനാഫ് തടാകത്തിലാണ് കുട്ടികൾ മുങ്ങിമരിച്ചത്.

video
play-sharp-fill

കോട്ടയം എരുമേലി കൊരട്ടി കുറുവാമുഴി ഒറ്റപ്ലാക്കല്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെ മകന്‍ ജോസഫ്(16)കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ജോഷിയുടെ മകന്‍ റോഷന്‍(16) എന്നിവരാണ് മരിച്ചത്.

സെന്റ് കൊളംബസ് ബോയ്സ് കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 6.30 നോടെയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവസ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനടുവിലാണ് രണ്ടാമത്തെയാളുടെ മൃതദേഹം തടാകത്തില്‍ നിന്നും ലഭിച്ചത്‌.