play-sharp-fill

ഹെൽമെറ്റിന് ഗുണമേന്മയില്ലെങ്കിൽ ഇനി തടവും പിഴയും

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഐ.എസ്.ഐ. ഗുണനിലവാരമില്ലാത്ത ഹെൽമെറ്റ് വിൽപ്പനയും നിർമാണവും ക്രിമിനൽ കുറ്റമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കിയിട്ടും വഴിയോരങ്ങളിൽ ഇത്തരം ഹെൽമെറ്റ് വിൽപ്പന തകൃതിയായി നടക്കുന്നു. ഉത്തരവ് ലംഘിച്ചാൽ രണ്ടുവർഷം തടവും കുറഞ്ഞത് രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ.വണ്ടിയോടിക്കുന്നവർ പോലീസിനെ ഭയന്ന് ഹെൽമെറ്റ് ധരിക്കാറുണ്ടെങ്കിലും പലതിനും ഐ.എസ്.ഐ. നിലവാരമില്ലാത്തതാണെന്നാണ് ആക്ഷേപം. രാത്രിയിലും ഹെൽമെറ്റ് പരിശോധന നടത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി സേനയ്ക്ക് നിർദേശം നൽകിയിരുന്നെങ്കിലും അത് പൂർണമായും നടപ്പായിട്ടില്ല.കേന്ദ്ര റോഡ് ഗതാഗത, ദേശീയപാതാ മന്ത്രാലയം രണ്ടുമാസം മുമ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.